Connect with us
teevandi enkile ennodu para

NEWS

കോതമംഗലം മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും : ആന്റണി ജോൺ എംഎൽഎ.

Published

on

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.25 കോടി രൂപ അനുവദിച്ച കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

കോതമംഗലം മുൻസിപ്പാലിറ്റിയിൽ:
ഫ്ലവർ ഹിൽ റോഡ് 10 ലക്ഷം,ആനക്കല്ല് കനാൽപ്പാലം – ചാമക്കാല റോഡ് 10 ലക്ഷം,അയ്യങ്കാവ് മാരമംഗലം റോഡ് 10 ലക്ഷം,ആനക്കല്ല് – വാളാടിത്തണ്ട് റോഡ് 10 ലക്ഷം,ചേലാട് – കോച്ചാപ്പിള്ളി റോഡ് 10 ലക്ഷം,കരിങ്ങഴ – കാരിയോട് റോഡ് 10 ലക്ഷം,ഷാപ്പുംപടി – ചെളിക്കുഴിത്തണ്ട് റോഡ് 10 ലക്ഷം,ഇലവനാട് സൺഡേ സ്കൂൾ – ചാലുങ്കൽ കോളനി റോഡ് 18 ലക്ഷം,ഗവൺമെന്റ് എൽ പി എസ് വെണ്ടുവഴി – ചെളിക്കുഴിത്തണ്ട് റോഡ് 10 ലക്ഷം,തെക്കേ വെണ്ടുവഴി – വടക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് 20 ലക്ഷം.

വാരപ്പെട്ടി പഞ്ചായത്തിൽ :
പടിക്കാമറ്റംപടി – തണ്ടേപ്പടി റോഡ് 12 ലക്ഷം,ലത്തീൻ പള്ളിപടി – ഹെൽത്ത് സെന്റർ റോഡ് 12 ലക്ഷം,മൂടനാട്ട് കാവ് – ചരമ റോഡ് 12 ലക്ഷം,മനയ്ക്കപ്പടി – പൊത്തനക്കാവ് റോഡ് 12 ലക്ഷം,കാഞ്ഞിരക്കാട് – പൂമറ്റം റോഡ് 12 ലക്ഷം,പാത്തിനട – പൊങ്ങില്യം പാടം റോഡ് 15 ലക്ഷം.

പിണ്ടിമന പഞ്ചായത്തിൽ :
ആയക്കാട് മരോട്ടി മുണ്ടയ്ക്കാപ്പടി റോഡ് 10 ലക്ഷം,നെടുമലത്തണ്ട് കോളനി റോഡ് 10 ലക്ഷം,പയസ് ഗാർഡൻ – വെൺമേനിമറ്റം ലിങ്ക് റോഡ് 10 ലക്ഷം,അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ് 10 ലക്ഷം,ഐക്യപുരം റോഡ് 10 ലക്ഷം,മാലിപ്പാറ – വെള്ളിയാംതൊട്ടി പൂച്ചക്കുത്ത് റോഡ് 10 ലക്ഷം,ചേലാട് – പാടംമാലി റോഡ് 10 ലക്ഷം, ഭൂതത്താൻകെട്ട് – ഇല്ലിത്തണ്ട് റോഡ് 15 ലക്ഷം,പൂച്ചക്കുത്ത് – ഓലിപ്പാറ റോഡ് 10 ലക്ഷം.

പല്ലാരിമംഗലം പഞ്ചായത്തിൽ: മാടവനക്കുടി – കക്കാട്ടൂർ റോഡ് 10 ലക്ഷം,വെള്ളാരമറ്റം – മണിക്കിണർ റോഡ് 10 ലക്ഷം,നെഹ്റു ജംഗ്ഷൻ – പള്ളിക്കരപ്പടി റോഡ് 10 ലക്ഷം,എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡ് 10 ലക്ഷം,അടിവാട് – പുഞ്ചക്കുഴി റോഡ് 10 ലക്ഷം,അടിവാട് മാലിക് ദിനാർ വെളിയംകുന്ന് കുടിവെള്ള പദ്ധതി റോഡ് 15 ലക്ഷം,കൂറ്റപ്പിള്ളി കവല – വള്ളക്കടവ് റോഡ് 15 ലക്ഷം.

നെല്ലിക്കുഴി പഞ്ചായത്തിൽ :
ഓലിപ്പാറ – മാളികേപ്പടി റോഡ് 10 ലക്ഷം,ചെറുവട്ടൂർ കവല – കാവാട്ടുപടി റോഡ് 10 ലക്ഷം,പൂവത്തൂർ പള്ളിപ്പടി റോഡ് 10 ലക്ഷം,ചിറളാട് – ആയക്കാട് അമ്പലംപടി റോഡ് 10 ലക്ഷം, ഇന്ദിരാഗാന്ധി കോളേജ് തുരുത്ത് – എളമ്പ്ര റോഡ് 10 ലക്ഷം,തൃക്കാരിയൂർ – കരിപ്പൂഴി റോഡ് 10 ലക്ഷം,തൃക്കാരിയൂർ വളവ്കുഴി തോട് റോഡ് 10 ലക്ഷം,ത്രേസ്യപോൾ – നെല്ലിക്കുഴി കനാൽ ബണ്ട് റോഡ് 15 ലക്ഷം.

കുട്ടമ്പുഴ പഞ്ചായത്തിൽ :
ഗോതമ്പ് റോഡ് 25 ലക്ഷം,താലിപ്പാറ – മേട്നാപാറക്കുടി റോഡ് 25 ലക്ഷം, നൂറേക്കർ – അട്ടിക്കുളം ക്രോസ് റോഡ് 10 ലക്ഷം,താമരകുരിശ് – ആനക്കയം റോഡ് 10 ലക്ഷം,മട്ടിപ്ലാൻ്റേഷൻ – വെളിയത്ത് പറമ്പ് റോഡ് – 20 ലക്ഷം.

കോട്ടപ്പടി പഞ്ചായത്തിൽ : കുന്നത്തുപീടിക – ഇറമ്പത്ത് റോഡ് 10 ലക്ഷം,തുരങ്കം സൊസൈറ്റിപടി അമ്പലപ്പടി റോഡ് 10 ലക്ഷം,കൊള്ളിപറമ്പ് – കലയാംകുളം റോഡ് 15 ലക്ഷം,ചാമക്കാലപടി – കളമ്പാട്ടുകുടിപടി റോഡ് 15 ലക്ഷം,മൂന്നാം തോട് – വിയറ്റ്നാം കോളനി പുഞ്ചക്കര റോഡ് 15 ലക്ഷം,ആനകൽ – തോളേലി റോഡിൽ വാട്ടർ ടാങ്ക് റോഡ് 10 ലക്ഷം.

കവളങ്ങാട് പഞ്ചായത്തിൽ :
വെള്ളപ്പാറ ചെക് പോസ്റ്റ് റോഡ് 15 ലക്ഷം,വാലേത്തുകുടി – കൊള്ളിക്കടവ് റോഡ് 15 ലക്ഷം,പിട്ടാപ്പിളളി – കണ്ണോടിക്കോട് റോഡ് 15 ലക്ഷം, ചെമ്പൻകുഴി – തൊടിയാർ ലിങ്ക് റോഡ് 10 ലക്ഷം

കീരംപാറ പഞ്ചായത്തിൽ :
കടുക്കാസിറ്റി ഓവുങ്കൽ കാളക്കടവ് റോഡ് 10 ലക്ഷം,കൊണ്ടിമറ്റം – കൂവപ്പാറ റോഡ് 10 ലക്ഷം,കോറിയ – കൂരികുളം റോഡ് 10 ലക്ഷം,കല്യാണിക്കൽപടി – ആര്യപ്പിളളി റോഡ് 10 ലക്ഷം, കൃഷ്ണപുരം – തെക്കുമേൽ റോഡ് 12 ലക്ഷം.

 

എന്നിങ്ങനെ 60 റോഡുകൾക്കാണ് 7.25 കോടി രൂപ അനുവദിച്ചിരുന്നത്.ഇതിൽ 51 റോഡുകളുടെ ടെണ്ടർ നടപടി പൂർത്തിയായതായും,അവശേഷിക്കുന്ന റോഡുകളായ കീരംപാറ പഞ്ചായത്തിലെ കടുക്കാസിറ്റി ഓവുങ്കൽ കാളക്കടവ് റോഡ്, കൊണ്ടിമറ്റം – കൂവപ്പാറ റോഡ്,കോറിയ – കൂരികുളം റോഡ്, കല്യാണിക്കൽപടി – ആര്യപ്പിളളി റോഡ്,കൃഷ്ണപുരം – തെക്കുമേൽ റോഡ്, കോതമംഗലം മുൻസിപ്പാലിറ്റിയിലെ തെക്കേ വെണ്ടുവഴി – വടക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ്, പിണ്ടിമന പഞ്ചായത്തിലെ പൂച്ചക്കുത്ത് – ഓലിപ്പാറ റോഡ്,കുട്ടമ്പുഴ പഞ്ചായത്തിലെ മട്ടി പ്ലാൻ്റേഷൻ – വെളിയത്ത് പറമ്പ് റോഡ്,കോട്ടപ്പടി പഞ്ചായത്തിലെ ആനകൽ – തോളേലി റോഡിൽ വാട്ടർ ടാങ്ക് റോഡ് എന്നീ റോഡുകളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും,നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

NEWS

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Published

on

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. സൗദിഅറേബിയയിൽ നിന്നെത്തിയ ആലങ്ങാട് സ്വദേശി (39)
2. തമിഴ്നാട് സ്വദേശി (27)
3. മസ്ക്കറ്റിൽ നിന്നുവന്ന മലപ്പുറം സ്വദേശി (26)
4. ഗ്വാളിയോറിൽ നിന്നെത്തിയ പിറവം സ്വദേശി (50
5. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ കറുകുറ്റി സ്വദേശി (37)
6. മഹാരാഷ്ട്രയിൽ നിന്നെത്തിയ കളമശ്ശേരി സ്വദേശി (24)
7. ദുബായ് യിൽ നിന്നെത്തിയ എടത്തല സ്വദേശി (30)
8. കുവൈറ്റിൽ നിന്നെത്തിയ പള്ളിപ്പുറം സ്വദേശി (44)
9. ആന്ധ്ര പ്രദേശിൽ നിന്നെത്തിയ നിലവിൽ തൃശ്ശൂരിൽ താമസിയ്ക്കുന്ന വ്യക്തി (22)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
10. അയ്യമ്പുഴ സ്വദേശി (42)
11. ആയവന സ്വദേശിനി (54)
12. ആലുവ സ്വദേശി (23)
13. ആലുവ സ്വദേശിനി (80)
14. ഇടക്കൊച്ചി സ്വദേശി (60)
15. എടത്തല സ്വദേശി (36)
16. എടത്തല സ്വദേശിനി (14)
17. എടത്തല സ്വദേശിനി (59)
18. എറണാകുളം സ്വകാര്യ ആശുപ്രത്രിയിലെ മരട് സ്വദേശിയായ ജീവനക്കാരൻ (28)
19. എറണാകുളം സ്വദേശി (53)
20. എറണാകുളം സ്വദേശി (37)
21. ഏരൂർ സ്വദേശി (41)
22. ഐക്കാരനാട് സ്വദേശി (25)
23. ഐക്കാരനാട് സ്വദേശി (28)
24. ഐക്കാരനാട് സ്വദേശി(43)
25. ഒരു വയസ്സുള്ള പാലാരിവട്ടം സ്വദേശിയായ കുട്ടി
26. കരുവേലിപ്പടി സ്വദേശി (48)
27. കരുവേലിപ്പടി സ്വദേശിനി (9)
28. കുട്ടമ്പുഴ സ്വദേശിനി (46)
29. കുഴിപ്പള്ളി സ്വദേശി (42)
30. കോട്ടുവള്ളി സ്വദേശി (75)
31. ചെങ്ങമനാട് സ്വദേശി (59)
32. ചെല്ലാനം സ്വദേശി (20)
33. ചെല്ലാനം സ്വദേശി (22)
34. ചെല്ലാനം സ്വദേശി (22)
35. ചെല്ലാനം സ്വദേശി (22)
36. ചെല്ലാനം സ്വദേശി (24)
37. ചെല്ലാനം സ്വദേശി (24)
38. തൃക്കാക്കര സ്വദേശി (27)
39. തൃക്കാക്കര സ്വദേശി (33)
40. തൃക്കാക്കര സ്വദേശി (11)
41. തൃക്കാക്കര സ്വദേശിനി (32)
42. തൃക്കാക്കര സ്വദേശിനി (70)
43. തൃപ്പുണിത്തുറ സ്വദേശി (22)
44. തൃപ്പൂണിത്തുറ സ്വദേശി (55)
45. നാവികസേന ഉദ്യോഗസ്ഥൻ (20)
46. നാവികസേന ഉദ്യോഗസ്ഥൻ (20)
47. നാവികസേന ഉദ്യോഗസ്ഥൻ (20)
48. നാവികസേന ഉദ്യോഗസ്ഥൻ (20)
49. നാവികസേന ഉദ്യോഗസ്ഥൻ (26)
50. നെല്ലിക്കുഴി സ്വദേശി (5)
51. നെല്ലിക്കുഴി സ്വദേശിനി (32)
52. പള്ളുരുത്തി സ്വദേശി(22)
53. പള്ളുരുത്തി സ്വദേശിനി (21)
54. പാലാരിവട്ടം സ്വദേശി (27)
55. പാലാരിവട്ടം സ്വദേശി (76)
56. പാലാരിവട്ടം സ്വദേശിനി (74)
57. പാലാരിവട്ടം സ്വദേശിയായ കുട്ടി (4)
58. ഫോർട്ട് കൊച്ചി സ്വദേശി (10)
59. ഫോർട്ട് കൊച്ചി സ്വദേശി (20)
60. ഫോർട്ട് കൊച്ചി സ്വദേശി (23)
61. ഫോർട്ട് കൊച്ചി സ്വദേശി (33)
62. ഫോർട്ട് കൊച്ചി സ്വദേശി (42)
63. ഫോർട്ട് കൊച്ചി സ്വദേശി (68)
64. ഫോർട്ട് കൊച്ചി സ്വദേശിനി (43)
65. ഫോർട്ട് കൊച്ചി സ്വദേശിനി (48)
66. ഫോർട്ട് കൊച്ചി സ്വദേശിനി (60)
67. ഫോർട്ട് കൊച്ചി സ്വദേശിനി (67)
68. ഫോർട്ട് കൊച്ചി സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി
69. മട്ടാഞ്ചേരി സ്വദേശി (25)
70. മട്ടാഞ്ചേരി സ്വദേശി (40)
71. മട്ടാഞ്ചേരി സ്വദേശി (48)
72. മട്ടാഞ്ചേരി സ്വദേശി(20)
73. മട്ടാഞ്ചേരി സ്വദേശി(52)
74. മട്ടാഞ്ചേരി സ്വദേശി(54)
75. മട്ടാഞ്ചേരി സ്വദേശിനി (38)
76. മട്ടാഞ്ചേരി സ്വദേശിനി (47)
77. മട്ടാഞ്ചേരി സ്വദേശിനി (60)
78. മട്ടാഞ്ചേരി സ്വദേശിനി (65)
79. മട്ടാഞ്ചേരി സ്വദേശിനി (7)
80. മട്ടാഞ്ചേരി സ്വദേശിയായ കുട്ടി (4)
81. മലയാറ്റൂർ നീലീശ്വരം സ്വദേശിനി (41)
82. മഴുവന്നൂർ സ്വദേശി (29)
83. മൂന്ന് വയസ്സുള്ള തൃക്കാക്കര സ്വദേശി
84. വെങ്ങോല സ്വദേശി (17)
85. വെങ്ങോല സ്വദേശി (70)
86. വെങ്ങോല സ്വദേശി(47)
87. വെങ്ങോല സ്വദേശിനി (21)
88. വെങ്ങോല സ്വദേശിനി (42)
89. വേങ്ങൂർ സ്വദേശി (47)
90. വേങ്ങൂർ സ്വദേശി (63)
91. വേങ്ങൂർ സ്വദേശിനി (83)
92. ശ്രീമൂലനഗരം സ്വദേശി (10)
93. ശ്രീമൂലനഗരം സ്വദേശിനി (32)
94. ശ്രീമൂലനഗരം സ്വദേശിനിയായ കുട്ടി (3)
95. ആശാ പ്രവർത്തകയായ കരുവേലിപ്പടി സ്വദേശിനി (41)
96. ആലുവ ജില്ലാ ആശുപത്രിയിലെ തൃശൂർ സ്വദേശിനിയായ ആരോഗ്യപ്രവർത്തക (45)
97. പെരുമ്പാവൂർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റെറി ലെ കറുകുറ്റി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (40)
98. പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (34)
99. ആയവന സ്വദേശി (63)
100. ചേന്ദമംഗലം സ്വദേശിനി (42)
101. ഫോർട്ട് കൊച്ചി സ്വദേശി (72)

• ഇന്ന് 47 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 21 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 2 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 851 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 682 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11099 ആണ്. ഇതിൽ 9267 പേർ വീടുകളിലും, 127 പേർ കോവിഡ് കെയർ സെന്ററുകളിലും 1705 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 59 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1212 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 953. സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 697 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1017 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 415 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 340 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 111 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4197 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 319 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 10/8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

Continue Reading

NEWS

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

Published

on

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ
4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള ക്യാമ്പുകൾ, കോവിഡ് രോഗം ബാധിച്ചവർക്കുള്ള ക്യാമ്പുകൾ, ക്വാറെന്റൈൻ ക്യാമ്പുകൾ എന്നിവയാണ് സജ്ജീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റവന്യു വകുപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും. കാലവർഷകൊടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.

മണ്ഡലത്തിലെ കുടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കും. പ്രളയ സാധ്യത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് എലിപ്പനി വരുവാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ ഗുളികകൾ നൽകും. ഒക്കൽ, വേങ്ങൂർ, വെങ്ങോല, നഗരസഭ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം മഴ മൂലമുള്ള പ്രശ്നങ്ങൾ ബാധിച്ചിരുന്നു. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷ പ്രവർത്തന ദൗത്യം സജ്ജീകരിക്കും. രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് 100 പേർക്ക് ഫയർ ഫോഴ്സ് പരിശീലനം നൽകും. കൂടാതെ മഴ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ വേഗത്തിൽ എത്തുന്നതിന് വാട്ട്സ് ആപ്പ് നമ്പർ ഒരുക്കും.

അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് നടപടികൾ സ്വീകരിക്കും. മരത്തിന്റെ ഉടമകൾക്ക് നോട്ടീസ് നൽകുകയും പാലിക്കാത്ത പക്ഷം മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ഈ മഴക്കാലത്ത് മരങ്ങൾ വീണ് 11 വീടുകൾക്കാണ് ഭാഗികമായ നഷ്ടങ്ങൾ സംഭവിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കി നഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. വെള്ളം കയറിയത് മൂലം 12 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 40 വ്യക്തികൾക്ക് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 27 വ്യക്തികൾക്ക് അസുഖം ഭേദമായി. ഒരാളാണ് മരണപ്പെട്ടത്. വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ ഇരിക്കുന്നവർ 72 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നു നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 255 മാണ്.

വെങ്ങോല ഗ്രാമപഞ്ചായത്ത് പരിധിയിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു.14 പേര് നിലവിൽ ചികിത്സയിലുണ്ട്. ഒരാൾ മരണപ്പെടുകയും 252 പേർ നിരീക്ഷണത്തിലുമാണ്. പെരുമ്പാവൂർ നഗരസഭ പരിധിയിൽ കോവിഡ് രോഗം ബാധിച്ച 4 പേരും ഇപ്പോൾ ചികിത്സ തുടരുകയാണ്. 113 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുപ്രവർത്തകരുടെ സഹകരണം ഉറപ്പു വരുത്തും. വ്യക്തി ശുചിത്വം പാലിക്കുകയും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ചടങ്ങകളിലും മറ്റും മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കുകയും കൈകൾ ശുചിയാക്കുകയും ചെയ്യുന്ന കാര്യം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പിന് യോഗം നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്ബ്, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബിന്ദു നാരായണൻ, മായ കൃഷ്ണകുമാർ, തഹസിൽദാർ വിനോദ് രാജ്, വില്ലേജ് ഓഫീസർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Continue Reading

NEWS

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

Published

on

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് .  നോട്ട് നിരോധനം മുതല്‍ ഇങ്ങോട്ട് നെല്ലിക്കുഴിയിലെ ഫര്‍ണീച്ചര്‍ അനുബന്ധ മേഖല കടുത്ത പ്രതിസന്ധിയിലാണ് . പിന്നീടുണ്ടായ പ്രളയവും ഇപ്പോള്‍ വ്യാപിച്ച കോവിഡ് മഹാമാരിയും മേഖലയിലുണ്ടാക്കിയിട്ടുളള പ്രതിസന്ധി ചെറുതല്ല. പഞ്ചായത്തിലെ പ്രധാന തൊഴില്‍ വരുമാന മേഖലയാണ് ഫര്‍ണീച്ചര്‍ . നൂറ്കണക്കിന് ഫര്‍ണീച്ചര്‍ ഷോറൂമുകളും അതോടനുബന്ധി ച്ചുളള നിര്‍മ്മാണ കേന്ദ്രങ്ങളും അനുബന്ധ വ്യവസായ ശാലകളും ഇതുമായി ബന്ദപെട്ട് ഉപജീവനം നടത്തുന്ന തദ്ധേശിയരും ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ആയിരങ്ങള്‍ പ്രതിസന്ധിയിലാണ്. ഓരൊ വ്യാപാരസ്ഥാപനങ്ങളും ലക്ഷങ്ങളാണ് വാടക ഇനത്തില്‍ മാത്രം കടക്കാരായിട്ടുളളത്.

ബാങ്ക് ലോണുകളും ചിട്ടിപോലുളള ഫൈനാന്‍സ് ഇടപാടുകള്‍ മുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു വ്യാപാരികളും തൊഴിലാളികളും ആത്മഹത്യ വക്കിലാണുളളത്.ആയതിനാല്‍ അടിയന്തിരമായി മാനദണ്ഡങ്ങളോടെ നിര്‍മ്മാണ ശാലകള്‍ ഭാഗീകമായി തുറക്കാന്‍ അനുവദിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ സംരക്ഷിച്ച് പഞ്ചായത്തിലെ വ്യാപാര തൊഴില്‍ മേഖലയെ സംരക്ഷിക്കണം എന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് കോതമംഗലം എം.എല്‍.എ ആന്‍റണി ജോണിനോടും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനോടും ആവശ്യപെട്ടു.വീഡിയൊ കോണ്‍ഫ്രന്‍സില്‍ യൂണീറ്റ് ഭാരവാഹികളായ പ്രസിഡന്‍റ് അബുവട്ടപ്പാറ ,സെക്രട്ടറി എന്‍.ബി യൂസഫ്,ട്രഷറാര്‍ കെ.കെ ബഷീര്‍ വൈസ് പ്രസിഡന്‍റ് എം.യു റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു .

Continue Reading

Recent Updates

NEWS14 hours ago

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത്...

NEWS15 hours ago

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള...

CHUTTUVATTOM15 hours ago

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്...

EDITORS CHOICE16 hours ago

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ...

NEWS16 hours ago

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക്...

NEWS16 hours ago

നേര്യമംഗലത്ത് മണ്ണിടിച്ചിൽ സാധ്യത.

കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ്...

EDITORS CHOICE19 hours ago

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്....

CHUTTUVATTOM1 day ago

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച്...

NEWS2 days ago

കാലവർഷക്കെടുതി – നാശ നഷ്ടങ്ങൾ ഉണ്ടായ വീടുകൾ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ...

NEWS2 days ago

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം...

NEWS2 days ago

കോതമംഗലം സ്വദേശികളായ മൂന്ന് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.....

NEWS2 days ago

110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ...

ACCIDENT2 days ago

റോഡിൽ കാർ തലകീഴായി മറിഞ്ഞു

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന്...

CHUTTUVATTOM2 days ago

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ്...

CHUTTUVATTOM2 days ago

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത്...

Trending

error: Content is protected !!