കൊക്കോ മരത്തിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി.


കോതമംഗലം : തട്ടേക്കാട് – കുട്ടമ്പുഴ വഴിയിൽ അലിയാരുപടി വട്ടക്കുന്നേൽ ദേവസ്യയുടെ പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. റോഡിനോട് ചേർന്നുള്ള കൊക്കോ മരത്തിൽ നിന്നുമാണ് പ്രശസ്‌ത പാമ്പ് പിടുത്തക്കാരനായ ഷൈൻ പൈങ്ങോട്ടൂർ പാമ്പിനെ പിടികൂടിയത്. കൊക്കോ മരത്തിൽ ചുറ്റി കിടന്ന പാമ്പിനെ സാഹസികമായാണ് പിടികൂടിയത്.

അഞ്ചു വയസ്സ് പ്രായവും എട്ടടി നീളവുമുള്ള പെൺ വർഗ്ഗത്തിൽ പെടുന്ന പാമ്പിനെ തട്ടേക്കാട് സെക്ഷൻ ഫോറെസ്റ് ഓഫീസർ ടി.എ ഷാജിയുടെ നേത്രത്വത്തിൽ ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ ഡി ഷിബു , ബേസിൽ വര്ഗീസ് , ഫോറെസ്റ് വാച്ചർമാർ തുടങ്ങിയർ ചേർന്നാണ് പാമ്പിനെ പിടികൂടുവാൻ സഹായിച്ചത്. ചൂട് കൂടുമ്പോൾ തണുപ്പ് തേടി പാമ്പുകൾ വരുവാൻ സാധ്യതയുണ്ടെന്നും , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

Kothamangalam News

കൊക്കോ മരത്തിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി.

Kothamangalamnewsさんの投稿 2019年3月11日月曜日

പിടികൂടിയ രാജവെമ്പാലയെ അതിന്റെ ആവാസവ്യവസ്ഥയായ തട്ടേക്കാട് വനത്തിലേക്ക് തുറന്ന് വിട്ടു.

Leave a Reply