കില നടത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന കളരി പല്ലാരിമംഗലം പഞ്ചായത്തിന്റെ അഭിമാന യുവത്വങ്ങൾക്കുള്ള ആദരവിന്റെ വേദിയായി.


പല്ലാരിമംഗലം: ദേശീയ ദുരന്ത നിവാരണ സേന ( NDRF ) നെഹ്രു യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെന്നൈ അരക്കോണത്തു വെച്ചു നടത്തിയ വോളന്റീയർ പരിശീലനം വിജയകരമായി പൂർത്തീകരിച്ച് മികച്ച കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട വിഷ്ണു പി ആർ , വിഷ്ണു സുരേഷ് , ആസിഫ് കെ അബ്ബാസ് എന്നിവർക്കു ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നടന്നു വരുന്ന KILA (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) സംഘടിപ്പിച്ച ദ്വിദിന ട്രെയിനിങ് ക്യാമ്പിൽ വെച്ച് സ്വീകരണവും ഉപഹാരവും നൽകി.


കോതമംഗലം ബ്ലോക്കിൽ നിന്നും ട്രെയിനിങ് പൂർത്തീകരിച്ച 5 പേരിൽ 3 പേരും പല്ലാരിമംഗലം പഞ്ചായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് അടി വാട് കേന്ദ്രമായുള്ള
ഹീറോ യങ്ങ് ക്ലബ്ബിൽ നിന്നും പങ്കെടുത്തവരാണ്. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി കെ മൊയ്തു ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രസിഡന്റ് നിസമോൾ സിദ്ദിഖ്, സെക്രട്ടറി കെ.കെ.ജയൻ, വാർഡ്‌ മെമ്പർമാരായ അമീൻ ടി എസ് , ഷാജിമോൾ റഫീഖ് , മുബീന ആലിക്കുട്ടി , നിസമോൾ ഇസ്‌മായിൽ , ഷെമീന അലിയാർ , കില ഫാക്കൽറ്റിയിൽ നിന്നുള്ള കോതമംഗലം ബ്ലോക്ക് ലെവൽ ലീഡർ സലാം കാവാട്ട്, ഫാക്കൽറ്റി അംഗങ്ങളായ കെ.എസ്.അലിയാർ,  ബിനു അജയകുമാർ,  പല്ലാരിമംഗലം പഞ്ചായത്തിന്റെ യൂത്ത് കോർഡിനേറ്റർ സ്വലാഹ് കെ കാസിം , ഫാർമേഴ്‌സ് ബാങ്ക്‌ അംഗം ഷൗക്കത്തലി എം പി , ആലിക്കുട്ടി മുകളേൽ , എന്നിവർ പങ്കെടുത്തു

Leave a Reply