ചരിത്രത്തിൽ ആദ്യമായി കോതമംഗലം കേരള പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വേദിയായി


കോതമംഗലം : കോതമംഗലത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. അതിനു വേദിയായത് കോതമംഗലത്തിന്റെ കായിക, വിദ്യാഭ്യാസ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച എം എ കോളേജിന്റെ പുൽമൈതാന താ യത് അർഹിക്കുന്ന അംഗീകാരം കൂടിയായിരുന്നു.  ഇന്നലെ കളിക്കിടെ മരണപ്പെട്ട ധൻരാജ്നു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്. കണ്ണൂർ എസ് സി യുമായി1-1 സമനില വഴങ്ങിയ തിന്റെ ഇച്ഛാഭംഗം ത്തോടെയാണ് എം എ കോളേജിലെ പോരാളികൾ അടരാടാൻ ഇറങ്ങിയത്. മലബാറിലെ മണ്ണിലെ വീരശൂര പരാക്രമിയായ സാറ്റ് തിരൂരിന് അർഹിക്കുന്ന ബഹുമാനത്തോടെയാണ് കളിക്കളത്തിലേക്കു സ്വാഗതം ചെയ്തത്.
പതിവുപോലെ എം എ കോളേജിലെ വല കാത്തത് ജുനൈദ് ആയിരുന്നു. ഇടതുവശത്ത് ഫായിസും വലതുവശത്ത് വിപുലും നടുക്ക് അബി ലും സുഫൈദും കോട്ട കാക്കുന്ന തിൽ കൃത്യമായ തന്ത്രങ്ങൾ ഒരുക്കി. മധ്യനിരയിൽ മി ശാലും അഭിജിത്തും നിറഞ്ഞു കളിച്ചു.

ചെറിയ ശരീരവും ചെറുതല്ലാത്ത സാന്നിധ്യവുമായി വിശാൽ തന്റെ റോൾ ഭംഗിയാക്കി. പത്തിലേറെ തവണ interception ലൂടെ എതിരാളികളുടെ ആക്രമണങ്ങളുടെ മുന് ഓടിക്കുകയും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത അഭിജിത്ത് പരിശീലകനായ ഹാരി ബെന്നി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു. വശങ്ങളിലൂടെ ഉള്ള ആക്രമണത്തിൽ ഫജിൽ തനിക്ക് പകരം മറ്റാരും ഇല്ല എന്ന് ഉറപ്പിച്ചു. അയാളുടെ വേഗത്തിലും ഡ്രിബ്ലിങ്ങ്മികവിന്റെയും മുമ്പിൽ സാറ്റി ന്റെ പ്രതിരോധനിര പലതവണ വിയർത്തു പോകുന്നത് കണ്ടു. അമൽ ദാസ്ആയിരുന്നു മധ്യനിരയിലെ കണക്ടർ. ടീമിന് ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം അമൽ ദാസിനെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ചെറിയ പാസുകളും വല പോലെ നെയ്തു കയറുന്ന നീക്കങ്ങളുമായി അമൽ ദാസ് പന്തുകൾ വശങ്ങളിലേക്ക് കൊടുത്തുകൊണ്ടിരുന്നു.

പലതവണ എതിർ ടീമിനാല് tackle ചെയ്യപ്പെട്ടെങ്കിലും ഫഹദിലെ പോരാളി ഒരിക്കൽപോലും പിന്തിരിഞ്ഞില്ല. ഒന്ന് രണ്ടു തവണ ചടുലവും കൃത്യതയും മാർന്ന നീക്കങ്ങളിൽ എതിർ ടീമിന്റെ പ്രതിരോധനിര യെ ചിന്നഭിന്നം ആക്കുവാനും ഫഹദിന് കഴിഞ്ഞു. ഫഹദിന്റെ ഒരു ഫ്രീകിക്ക് നിർഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാ കാതി രുന്നത്. Yellow കാർഡ് ലഭിച്ച ഫായിസിനെ പകരം ഇമ്മാനുവേൽ ഇറങ്ങിയപ്പോൾ ഫഹദ് പ്രതിരോധ നിരയിലേക്ക് മാറ്റപ്പെട്ടു. ദീപക് തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നു ഉണ്ടായിരുന്നു. എങ്കിലും ദീപക്കിനെ പിൻവലിച്ച് ഇന്ഷാ ദിനെ ഇറക്കുക വഴി പരിശീലകൻ, ഫുട്ബോൾ എന്നത് പരിശീലകരുടെ കളി ആണെന്ന് വീണ്ടും തെളിയിച്ചു. ഇൻഷാദ് ചടുലമായ നീക്കങ്ങൾ കൊണ്ട് സാറ്റി ന്റെ പ്രതിരോധം നിരയെ ചിതറിച്ചു കളഞ്ഞു. ഇടയ്ക്കുവെച്ച് മധ്യനിര അടക്കിവാണിരുന്ന അഭിജിത്തിന് പരിക്കു പറ്റിയപ്പോൾ പകരം ഇറങ്ങിയ മണിയുടെ ലാസ്യ തയാർന്ന നീക്കവും കൂടിയായപ്പോൾ ഗോൾ എപ്പോൾ വേണമെങ്കിലും അടിക്കാം എന്നുള്ള നിലയിൽ ആയിരുന്നു. അങ്ങനെ എൺപത്തിയൊന്നാം മിനിറ്റിൽ ആ സുന്ദര നിമിഷം പിറന്നു. ആക്രമണ പ്രത്യാക്രമണങ്ങളുടെ കൂട്ടപ്പൊരിച്ചിലിൽ തളർന്ന് അവശരായ സാറ്റി ന്റെ പോസ്റ്റിലേക്ക് ക്യാപ്റ്റൻ കൂടിയായ ഫ ജിൽ നിറയൊഴിച്ചു.KPL ലെ, കോതമംഗലത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയ ആഗോൾ എക്കാലവും ഓർത്തിരിക്കുന്ന ഒന്നാക്കി മാറ്റി.

etax
സന്തോഷ് ട്രോഫി മൂന്നുവർഷം കേരളത്തിനായി നേടിത്തന്ന പീതാംബരൻ സാറിന്റെ യും, മുൻ മോഹൻബഗാൻ താരവും മുൻ കേരള ജൂനിയർ ടീമിനെ പരിശീലകനും ആയിരുന്നു നിയാസ് റഹ്മാന്റെ യും നേതൃത്വത്തിലായിരുന്നു സാറ്റ് തിരൂർ, കോതമംഗലത്തേക്ക് പട നയിച്ചത്. പ്രതിരോധം തിരയുടെ പാളിച്ചകൾ സാ റ്റിന്റെ മധ്യനിര പലപ്പോഴും പരിഹരിച്ചിരുന്നു. ലോങ്ങ് റേഞ്ച് ബോളുകൾ എംഎ കോളേജിനെ പലപ്പോഴും വിഷമവൃത്തത്തിലാക്കിയിരുന്നു. സാ റ്റിന്റെ ആക്രമണങ്ങൾ കൂടുതലും ലെഫ്റ്റ് വിങ്ങിലൂടെ ആയിരുന്നു. പലപ്പോഴും വിപുലിനെ അവർ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. വിപുൽ ന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് ആ വിങ്ങിലൂടെ ഗോളുകൾ അവർക്ക് നേടാൻ കഴിയാതിരുന്നത്. ഗോൾ വഴങ്ങിയ തിനുശേഷം നടന്ന ആക്രമണ പ്രത്യാക്രമണങ്ങളിൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് സാറ്റിന് ഗോൾ നേടാൻ കഴിയാതിരുന്നത്.

Leave a Reply