Connect with us

EDITORS CHOICE

കുപ്പികളിൽ വിസ്മയത്തിന്റെ നിറക്കൂട്ടൊരുക്കി കൊച്ചു ദിയ.

Published

on

കോതമംഗലം : കുപ്പികളിൽ വർണ്ണവിസ്മയം തീർക്കുകയാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ദിയ സിബി. നിരവധി മനോഹരങ്ങളായ ചിത്രങ്ങളാണ് ഈ 10 വയസുകാരി കുപ്പികളിൽ വരച്ചു കൂട്ടിയിരിക്കുന്നത്. ലോക്ക് ഡൗണിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വെറുതെ ഇരുന്നു മൊബൈലിൽ ഗെയിംസ് കളിക്കുന്നവർക്കും, കാർട്ടൂൺ ചാനൽ കണ്ട് സമയം തള്ളി നീക്കുന്നവർക്കും ഒരു മാതൃകയാണ് ഈ കൊച്ചു മിടുക്കി. വലിച്ചെറിയുന്നതും, ഉപയോഗ ശൂന്യമായിട്ടുള്ളതുമായ കുപ്പികളിൽ പെയിന്റും, ബ്രഷും ഉപയോഗിച്ച് ഒട്ടേറെ ചിത്രങ്ങൾ വരച്ചു കൗതുകകാഴ്ച ഒരുക്കുകയാണ് ഈ കൊച്ചു കാലാകാരി.

കഴിഞ്ഞ ലോക്ക് ഡൌൺ കാലയളവിൽ യു ട്യൂബിൽ കണ്ട വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുപ്പിയിൽ ചിത്രം വരയുടെ ലോകത്തേക്ക് ഈ മിടുക്കിയുടെ വരവ്. അതിന് മുൻപ് ചെറുപ്പം മുതലേ പേപ്പറിൽ പെൻസിലും, വർണ്ണ പേനകളും, ബ്രഷും ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട് ഈ ചിത്ര കാരി. ചെറുപ്പം മുതൽക്കു തന്നെ വർണ്ണ കടലാസുകളോടും, ചിത്രങ്ങളോടും പ്രത്യേക ഇഷ്ടവും, വരയോട് താല്പര്യവും ഉണ്ടായിരുന്നതായി ദിയയുടെ മാതാപിതാക്കൾ പറയുന്നു.

മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ സഹോദരി നിയ സിബിയും ചേച്ചിയുടെ വഴിയേ തന്നെയാണ്. കോതമംഗലം കരിങ്ങഴ കല്ലുംപുറത്ത് സിബി ജേക്കബിന്റെയും ചേലാട് ബ്ലോക്ക്‌ റിസോഴ്സ് സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്മിതയുടെയും മൂത്ത മകളാണ് കുപ്പിയിൽ ചായക്കൂട്ടൊരുക്കുന്ന ഈ കുട്ടി കലാകാരി.

EDITORS CHOICE

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

Published

on

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട് “ക്ഷ” വരപ്പിക്കും എന്ന് പൊതുവേ ഒരു ചൊല്ലുണ്ട്. എന്നാല്‍ അതിനെ മറികടന്നു കൊണ്ട് ഒരു ചിത്രം തന്നെ വരച്ചിരിക്കുയാണ് ഇന്ദ്രജിത്ത് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി. കൈ വിരലുകള്‍ കൊണ്ട് പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസിനെയും, കാല്‍ വിരലുകള്‍ കൊണ്ട് തമിഴ് സൂപ്പർ താരം ദളപതി വിജയ് യുടെ ചിത്രവും വരച്ച ഇന്ദ്രജിത്ത് മൂക്ക് കൊണ്ട് പുതിയ ചിത്ര രചനാ രീതി കൊണ്ടുവന്നിരിക്കയാണ് . എന്നാൽ കൈവിരലും കാല്‍ വിരലും കൊണ്ട് വരയ്ക്കുന്ന തു പോലെ അത്ര എളുപ്പമല്ല മൂക്ക് കൊണ്ട് വരക്കുന്നത് എന്ന് ഈ കുട്ടി കലാകാരൻ പറയുന്നു.

സൂക്ഷിച്ചില്ലെങ്കില്‍ തൊലി ഉരഞ്ഞു തീരാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ചിത്രം വരക്കുന്നത് മൂക്കിനു ക്ഷതം സംഭവിക്കാന്‍ സാധ്യതയുണ്ട്.
ചിത്രം വരയ്ക്കുന്ന ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പോളിഫോം സ്പോഞ്ച് ഒട്ടിച്ചു അതിനു മുകളില്‍ തുണിയില്‍ ആണ് രണ്ടു ദിവസം കൊണ്ട് ഈ ചിത്രം ഇന്ദ്രജിത് വരച്ചത്.1975 ലാണ് സൂര്യയുടെ ജനനം. 46 വയസ് പിന്നിടുന്ന സൂര്യയുടെ ജന്മദിനമായ നാളെ ( ജൂലായ്‌ 23)കൊടുങ്ങല്ലൂര്‍ സൂര്യ ഫാന്‍സിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഇന്ദ്രജിത്ത് ഈ ചിത്രം വ്യത്യസ്തമായി ചെയ്യാന്‍ തീരുമാനിച്ചത്.


നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്‍റെ മകനായ ഇന്ദ്രജിത്ത് ചിത്ര രചനാ രീതികളില്‍ വ്യത്യതമായ മേഖലകള്‍ തേടുകയാണ്. അക്രിലിക് കളറുകള്‍ ആണ് ആറടി ഉയരവും നാലര അടി വീതിയും വലുപ്പമുള്ള ഈ ചിത്രം വരക്കാന്‍ ഉപയോഗിച്ചത്.

Continue Reading

EDITORS CHOICE

ശ്രേഷ്ഠം ഈ ജിവിതം; 93ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ.

Published

on


കൊച്ചി :യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കതോലിക്കായും, അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്തയുമായ ശ്രേഷ്ഠ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 93വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം.പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു. വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കിർ ത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.

1958ൽ മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.1974 ഫെബ്രുവരി 24 ന് ഡമാസ്കസിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു. 2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ടതാക്കുന്നു.

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് ശ്രഷ്ഠ ഇടയൻ്റ 93 ആം ജന്മദിനം കടന്നു പോകുന്നത്. ജന്മദിനത്തോടനുബന്ധിച്ച്‌ പ്രത്യേക ആഘോഷങ്ങൾ ഒന്നും തന്നെ നടത്തപെടുന്നില്ല. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാലോലീത്ത സഭാ കേന്ദ്രമായ പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററിലെ
സെന്റ്‌ അത്താനാസിയോസ്‌ കത്തീഡ്രലില്‍ നാളെ വിശുദ്ധ കുര്‍ബ്ബാന അര്‍ഭിക്കുകയും, ശ്രേഷ്ഠ
ബാവായുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വിശുദ്ധ
കുർബ്ബാനയുടെ തത്സമയ സംപ്രേക്ഷണം ജെ.എസ്‌.സി ന്യൂസ്‌ ഫേസ്ബുക്ക്‌, യൂട്യൂബ്‌
ചാനലുകളില്‍ ലഭ്യമായിരിക്കും.


ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും കോവിഡ്‌ സാഹചര്യവും കണക്കിലെടുത്ത്‌
ജന്മദിനത്തോടനുബന്ധിച്ചും, തുടര്‍ന്നുള്ള ദിവസങ്ങളിലും കാതോലിക്കാ ബാവയെ കാണുന്നതിന് സന്ദര്‍ശകരെ ആരെയും
അനുവദിക്കില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജൂൺ 4 ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിക്കപെട്ട ബാവ ഒരു മാസത്തെ ചികിത്സക്ക് ശേഷം ജൂലൈ 7 നാണ് ആശുപത്രി വിട്ടത്. ഇപ്പോൾ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ വിശ്രമത്തിലാണ്. നിയന്ത്രണങ്ങളില്‍ ഏവരും സഹകരിക്കുകയും, ശ്രേഷ്ഠ ബാവായുടെ
സഖ്യത്തിനും, ദീര്‍ഘായുസ്സിനും വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്‌’യാക്കോബായ സഭ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ്‌ തെയോഫിലോസ്‌ മെത്രാഷോലീത്ത പറഞ്ഞു.

Continue Reading

EDITORS CHOICE

കാടിറങ്ങുന്ന കാടർ; സ്വന്തം ഊരു ഉപേക്ഷിച്ചു കോതമംഗലത്തിന്റെ നാട്ടിൻ പുറങ്ങളിലേക്കുള്ള കുടിയേറ്റം കൂടുന്നു.

Published

on

Representative image from kothamangalam news library
  • ജെറിൽ ജോസ് 

കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത് കീരംപാറ പഞ്ചായത്തിലാണ്. 69 പേരാണ് നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഏറ്റവും കുറവ് നെല്ലിക്കുഴി പഞ്ചായത്തിലും.

മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് പൂർവികരുടെ പാത വേണ്ടെന്നുവെച്ചു നാട്ടിലെ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കുന്നത്. നാട്ടിലാണെങ്കിലും പൂർവികർ കാണിച്ചുതന്ന പല മര്യാദകളും പാലിച്ചുകൊണ്ടാണ് എല്ലാവരും ജീവിക്കുന്നത്. ഊരുമൂപ്പനും ഊരു കൂട്ടങ്ങളുമെല്ലാം ഇപ്പോഴും തങ്ങളുടെ ഇടയിൽ കൂടാറുണ്ട്. കുട്ടികൾക്കെല്ലാം വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായി.വിദ്യാഭ്യാസം നല്ല രീതിയിൽ കൊടുക്കുവാൻ സാധിച്ചു എന്നതും അവർ അഭിമാനമായി തന്നെ പറയുന്നു. നാട്ടിൽ ആണെങ്കിലും സർക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും ഇവരിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ടെന്ന് കോതമംഗലം ബ്ലോക്ക് എസ് ടി പ്രമോട്ടർ ആയ ശാലിനി പറഞ്ഞു.

കാടിറങ്ങുന്നവരിൽ കൂടുതൽ ഉള്ളാട സമുദായക്കാർ. പുറത്തിറങ്ങിയ കൂടുതലും പേരും ഉള്ളാട സമുദായത്തിൽ പെട്ടതാണ്. ഉള്ളാടൻമാരെ കൂടാതെ ഊരാളി, മലയർ എന്നീ വിഭാഗങ്ങളും കാടിറങ്ങി താമസിക്കുന്നുണ്ട്. തങ്ങളുടെ പഞ്ചായത്തിലും ആദിവാസികൾ സ്ഥിരതാമസമാക്കാരാണെന്ന് പലപ്പോഴും നാട്ടുകാർക്ക് അറിയില്ല. കോട്ടപ്പടി പഞ്ചായത്ത് തന്നെ 16 കുടുംബങ്ങളാണ് ആദിവാസി മേഖലയിൽ നിന്ന് കുടിയേറിപ്പാർത്തിരിക്കുന്നത്. അവരുടെ ക്ഷേമ കാര്യങ്ങൾ മുൻപന്തിയിൽ നിന്ന് തന്നെ അന്വേഷിക്കുന്നുണ്ട്. എസ്. ടി പ്രമോട്ടർക്ക് എല്ലാവിധ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട് എന്ന് കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സന്തോഷ്‌ അയ്യപ്പൻ വെളിപ്പെടുത്തി.

Continue Reading

Recent Updates

CHUTTUVATTOM7 mins ago

കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; ഇടുക്കി ജില്ലയിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  ഇടുക്കി : ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവാകുന്നു. അടിമാലി, മൂന്നാര്‍...

CRIME16 mins ago

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

  പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു...

NEWS9 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM9 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS10 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT11 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM14 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS14 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

Trending

error: Content is protected !!