ജീവിത ശൈലി രോഗനിർണ്ണയവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി


കോതമംഗലം : കവളങ്ങാട് സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ പള്ളി യൂത്ത് അസോസിയേഷൻ, റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലുക്ക് ബ്രാഞ്ച്, വൈസ് മെൻസ് ക്ലബ് നെല്ലിമറ്റം ഡയമണ്ട് സിന്റയും, സംയുക്താഭിമുഖ്യത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, മലബാർ ഗോൾഡ്, ചേലാട് സെന്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജിന്റെയും സഹകരണത്തോടെ ജീവിത ശൈലി രോഗനിർണ്ണയവും, സൗജന്യ രക്ത, ദന്തപരിശോധനയും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വികാരി റവ: ഫാദർ എൽദോസ് പുൽപറമ്പിൽ നിർവ്വഹിച്ചു.

റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് അജിമോൻമാത്യു, സ്കൂൾ മാനേജർ ജോർജ് വർഗീസ്, ബിനോയി തോമസ്, ആൽജിൻ വർഗീസ്, ട്രസ്റ്റി കെ.പി എബ്രഹാം., ബേസിൽ ജോർജ് ,ഡോ കിരൺ, സിസ്റ്റർ അമ്പിളി എന്നിവർ പ്രസംഗിച്ചു.

Leave a Reply