പാഠം ഒന്ന് എല്ലാരും പാടത്തേക്ക് ; നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ഞാറുനടീൽ നടത്തി.


കോതമംഗലം: കൃഷി പാഠപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ പുത്തൻകുരിശ് ചേറാടി പാടശേഖരത്തിൽ വിവിധ സ്കൂളുകളിലെ നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ഞാറുനടീൽ നടത്തി.

കുട്ടികളിൽ കാർഷിക വൃത്തി, കാർഷിക വിളകൾ എന്നിവയിൽ അവഗാഹവും, നല്ല ജീവിത ശീലങ്ങൾ, ആരോഗ്യകരമായ ഭക്ഷണ രീതി, ജൈവകൃഷിയുടെ പ്രാധാന്യം എന്നിവയിലൂടെ പുതിയ കാർഷിക അനുഭവം സൃഷ്ടിക്കാനും സാധിച്ചു. കൃഷി ഓഫീസർ ഉമാ മഹേശ്വരി ഞാറുനടീൽ ഉത്ഘാടനം ചെയ്തു.

അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എ.സജി, കൃഷി അസിസ്റ്റന്റുമാരായ വി.കെ.ജിൻസ്, ദീപ വി.കെ, പാടശേഖര സമിതി സെക്രട്ടറി കുര്യൻ കുര്യൻ, ജോയി കുറ്റിശ്രക്കുടി,വിവിധ സ്കൂളുകളിലെ അദ്ധ്യാപകർ, കുട്ടികൾ, പാടശേഖര സമിതിയംഗങ്ങൾ, കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങീയവർ പങ്കെടുത്തു. നെൽകൃഷിയെ കുറിച്ച് പഠന ക്ലാസ്സും ഇതോടൊപ്പം നടന്നു.

Leave a Reply