കവളങ്ങാട് ചേറാടി പാടശേഖരത്തിൽ ഞാറു നടീൽ ഉത്സവമാക്കി


കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ,പുത്തൻകുരിശ് ഫ്രണ്ട്സ് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും ചേർന്ന് ചേറാടി പാടശേഖരത്തിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് നേര്യമംഗലം വൊക്കേഷഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ഞാറുനടീൽ ഉത്സവം നടത്തി. പാഠ്യ പദ്ധതിക്കൊപ്പം കാർഷിക രംഗത്തും കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞാറുനടീൽ നടത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. അനുപമ ഞാറുനടീൽ ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഉമാമഹേശ്വരി എം.ഡി, സൊസൈറ്റി പ്രസിഡൻറ് വർഗീസ് ചേറാടിയിൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എ.സജി, വി.കെ.ജിൻസ്, എം.വി. യാക്കോബ്, സൊസൈറ്റി ഭാരവാഹികളായ എൽദോസ് മാമുട്ടത്തിൽ, രാജൻ പടിഞ്ഞാറേക്കുടി, സേവ്യർ പട്ടരുമഠം തുടങ്ങീവർ പങ്കെടുത്തു.

Leave a Reply