‘ഞാനും എന്റെ മരവും’ പ്രവേശനോത്സവം വ്യത്യസ്തമാക്കി കുരുന്നുകൾ.


കറുകടം: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പുതിയ അദ്ധ്യായ വർഷത്തിലേക്കുള്ള കുരുന്നുകളുടെ പ്രവേശനോത്സവം നടത്തി. ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കുരുന്നുകളെ വരവേറ്റത്. അക്ഷരത്തോടൊപ്പം പ്രകൃതിയേയും നെഞ്ചിലേറ്റാനും, മാലിന്യമുക്തമായ ഒരു ഭൂമി എന്ന ലക്ഷ്യത്തോടെ പേപ്പർ ബാഗിൽ വൃക്ഷത്തൈകൾ നൽകിയാണ് കുട്ടികളെ സ്കൂൾ വരവേറ്റത്.

വൃക്ഷത്തൈകളുടെ സംരക്ഷണം ഉറപ്പാക്കാൻ  ഈ അദ്ധ്യയന വർഷത്തിന്റെ അവസാന നാളുകളിൽ” ഞാനും എന്റെ മരവും” എന്ന അടിക്കുറിപ്പോടുകൂടി കുട്ടികൾ നട്ട മരത്തിന്റെ അടുത്തു നിൽക്കുന്ന ഒരു ഫോട്ടോ മൽസരവും സ്കൂളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അലിൻ എബ്രാഹം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ ജോർജ് കൂർപ്പിള്ളിൽ കുരുന്നുകൾക്ക് ആശംസകൾ നേർന്നു.

കുട്ടികൾ മൊബൈൽ ഫോണിലും മറ്റും ബാല്യം ചെലവിടാതെ അക്ഷരങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുകയും നന്മയുള്ളവരായി വളരുകയും ബാല്യത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടാതെ മുന്നോട്ടു പോവുകയും ചെയ്യുക എന്ന സന്ദേശമാണ് ഈ പ്രവേശനോത്സവം നൽകിയത്.

Leave a Reply