കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റോട്ടറി ക്ലബ്‌ ഓവറോൾ ജേതാക്കളായി.


കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷൻ പെരുമ്പാവൂർ, വെങ്ങോല പൂനൂർ മഹാദേവ മണ്ഡല ആഡിറ്റോറിയത്തിൽ ഒക്ടോബർ 5,6 തീയതികളിൽ സംഘടിപ്പിച്ച 40-മത് എറണാകുളം ജില്ലാ ജൂനിയർ, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടു വിഭാഗങ്ങളിലും കോതമംഗലം റോട്ടറി ക്ലബ്‌ ഓവറോൾ ജേതാക്കളായി. റോട്ടറി ഭവനിൽ ചേർന്ന അനുമോദന യോഗത്തിൽ മുഖ്യ പരിശീലകൻ ജോയി പോളിനേയും കളിക്കാരെയും ക്ലബ്‌ പ്രസിഡന്റ്‌ ജിബുമോൻ വറുഗീസ് കരാട്ടെ ക്ലബ്‌ പ്രസിഡന്റ്‌ Rtn അഡ്വ.കെ ഐ ജേക്കബ്, സെക്രട്ടറി Rtn Dr ദീപക് എൽദോ ബാബു എന്നിവർ ചേർന്ന് അനുമോദിച്ചു. ഉണ്ണിക്കുട്ടൻ കെ എസ്, ബിജു എം കെ,സീന തങ്കച്ചൻ,രജനി ജിതേഷ്, എന്നിവർ പ്രസംഗിച്ചു. കരാട്ടെ ക്ലബ്‌ സെക്രട്ടറി ആൻ മരിയ ഷാജൻ സ്വാഗതവും പരിശീലകൻ ജോയി പോൾ കൃതജ്ഞതയും പറഞ്ഞു.

Leave a Reply