Connect with us

CRIME

കഞ്ചാവിന്റെ ചില്ലറ വിൽപ്പനക്കാരായ രണ്ട് യുവാക്കൾ കവളങ്ങാട്ട് എക്സൈസ് പിടിയിൽ

കവളങ്ങാട് : കവളങ്ങാട്ട് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മങ്ങാട്ടുംപടിയിൽ ജനവാസം കുറഞ്ഞ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെയാണ് എക്സൈസ് പിടികൂടിയത്. കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കോടിയിൽ ഫ്രെഡിൻ (18), കതിർവേലിത്തണ്ട് നോക്കരയിൽ ജിതിൻ (കണ്ണൻ 24) എന്നിവരാണ് അറസ്റ്റിലായത്. ജിതിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞവർഷം കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ജിതിനെ അറസ്റ്റുചെയ്തിരുന്നു. കോതമംഗലത്തെ ഒരു കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരന്റെ കൈയ്യിൽ നിന്നും വാങ്ങിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ബൈക്കും സ്കൂട്ടറും തൂക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കസ്റ്റഡിയിലെടുത്തു.

ജിതിന്റെ പേരിൽ കോതമംഗലം എക്സൈസ് സർക്കിൾ, റെയ്ഞ്ച് ഓഫീസുകളിലും എറണാകുളം എക്സൈസ്പെഷ്യൽ സ്ക്വാഡിലും ഈന്നുകൽ, ആലുവ പോലീസ് സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളുണ്ട്. കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ടിയാൻ പ്രതിയാണ്‌. കഴിഞ്ഞ വർഷം ഇന്നോവ കാറിൽ കഞ്ചാവ് കടത്തവെ പ്രതി ജിതിനെ സി.ഐ. അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഇന്ന് ബഹു. കോതമംഗലം JFCMC-2 ൽ ഹാജരാക്കുന്നതാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.കെ.സുരേന്ദ്രൻ, പ്രിവ. ഓഫീസർ (ഗ്രേഡ്) ടി.പി.പോൾ, സിവിൽ എക്സൈസ് ഓഫീസർ സോബിൻ ജോസ് എന്നിവർ പങ്കെടുത്തു

 

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : ttps://chat.whatsapp.com/KCMfwa9yfXm04AbULBT4x3

CRIME

ബെല്ലി ഡാന്‍സും നിശാപാർട്ടിയും; കോതമംഗലം സ്വദേശിയായ വ്യവസായിക്കെതിരേ കേസ്

ഇടുക്കി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തൻപാറ പോലീസ് കേസെടുത്തത്. ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് ഡി.ജെ. പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു.

മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതയാണ് വിവരം. പുറത്തുനിന്നും എത്തിച്ച ബെല്ലി ഡാൻസർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാത്തതും കേസിന് കാരണമാകുന്നു. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. എന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുത്തില്ല. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

ഒരു കോടി രൂപയുടെ ബെൻസ്; ബിഎസ് കുരുക്കില്‍ ബുദ്ധിമുട്ടി കോതമംഗലം സ്വദേശി

Continue Reading

CRIME

നെല്ലിമറ്റത്ത് പൂർവ്വിക സ്വത്ത് തർക്കം അക്രമത്തിൽ കലാശിച്ചു; കേസ് എടുത്ത് പോലീസ്

നെല്ലിമറ്റം: ടൗണിലെ ഹൃദയഭാഗമായ ബസ് സ്റ്റോപിന് സമീപത്തെ പീച്ചാട്ട് കുടുംബവകയായ ഏഴര സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വളരെ വർഷങ്ങളായി നിലനിന്നിരുന്ന സഹോദരങ്ങൾ തമ്മിലുള്ള അവകാശ തർക്കം നെല്ലിമറ്റം ടൗണിൽ അക്രമത്തിൽ കലാശിച്ചു. മാസങ്ങൾക്ക് മുൻപ് അന്തരിച്ച നെല്ലിമറ്റം മില്ലുംപടി സ്വദേശി ജോർജ്ജിന്റെ (പീച്ചാട്ട് സോമിൽ) മക്കളായ അഡ്വ.പോൾ ജോർജ്ജ്, റിയ ജോർജ്ജ് എന്നിവർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന സ്വത്ത് തർക്കവും കുടുംബവഴക്കുമാണ് ഏറ്റവും അവസാനം ടൗണിൽ പട്ടാപ്പകൽ സംഘർഷത്തിൽ കലാശിച്ചത്.അന്തരിച്ച ജോർജ്ജ് സഹോദരങ്ങളായ കുര്യാക്കോസ്(അടിമാലി), സഹോദരിമാരായ ഡെയ്സി, വിക്ടോറിയ, റോസിലി (ബോംബെ ) എന്നിവരുടെ പേരിലാണ് സ്ഥലം.

എന്നാൽ ഈ സ്ഥലം റിയ ഏകപക്ഷീയമായി കൈവശം വയ്ക്കുകയായിരുന്നെന്ന് പോൾ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ദിവസം റിയയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനത്തിനായി സാധനങ്ങൾ ഇറക്കുകയും ചെയ്തു.ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പറ്റില്ലയെന്ന് പറഞ്ഞ് പോളും വിക്ടോറിയയുടെ മകൻ പോൾസണും ചേർന്ന് തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ റിയയുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന നാലോളം പേർ ചേർന്ന് പോളിനെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു.മുൻ കാലങ്ങളിൽ പല പ്രാവശ്യം പോൾ അനാവശ്യമായി തനിക്കവകാശപ്പെട്ടതും ഞാൻ നടത്തിവന്ന സ്ഥപനങ്ങളേയും നിരന്തരം ഉപദ്രവിച്ചിരുന്നതായി റിയ പോലീസിനോട് പറഞ്ഞു.

ഇവർ തമ്മിലുള്ള സ്വത്ത് തർക്കമുൾപ്പെടെയുള്ള നിരവധി കേസുകൾ ഊന്നുകൽ സ്റ്റേഷനിലും വിവിധ കോടതികളിലും നിലനിൽക്കുന്നുണ്ട്. മാതാവ് റിയയുടെ സംരക്ഷണയിലാണ് കഴിഞ്ഞ് വരുന്നത്.റിയയുടെ സംരക്ഷണത്തിലിരിക്കെയാണ് പിതാവ് മരിച്ചത്.നെല്ലിമറ്റം ടൗണിനെ വിറപ്പിച്ച സംഭവത്തിൽ നാട്ടുകാർ ആശങ്കയിലാണ്. ഊന്നുകൽ സർക്കിൾ ഇസ്പെക്ടർ ഋഷികേശിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.

Continue Reading

CRIME

നഗര മധ്യത്തിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ മ​ധ്യ​ത്തി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ വ​ച്ച് യു​വാ​വി​നെ ബൈ​ക്കി​ലെ​ത്തി​യയാ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ണ്ടി​രി​മ​ല സ്വ​ദേ​ശി അ​ഖി​ലി​നാ​ണ് (19) പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​റു​ക​ടം സ്വ​ദേ​ശി ബേ​സി​ലി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബേ​സി​ലി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യി അ​ഖി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഖി​ലി​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാറ്റുകയും ചെയ്‌തു. ആക്രമണത്തിന് ശേഷം രക്ഷപെട്ട ബേ​സി​ലി​നെ​കു​റി​ച്ചു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് വെളിപ്പെടുത്തുന്നു.

Continue Reading

Recent Updates

NEWS16 hours ago

കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു.

കുട്ടമ്പുഴ : പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ KPCC വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ്...

CHUTTUVATTOM17 hours ago

തുറ പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം ജനപ്രതിനിധികളും...

EDITORS CHOICE17 hours ago

പേപ്പറിൽ വർണ്ണവിസ്മയം തീർത്ത് ഇരട്ടകുട്ടികൾ

കോതമംഗലം: പേപ്പർ ക്രാഫ്റ്റിൽ വർണ്ണ വിസ്മയം തീർക്കുകയാണ് ജോണും, ജോആനും. ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് സ്മാർട്ട് ഗെയിമുകൾ കളിച്ചു സമയം കളയാതെ തങ്ങളുടെ ഉള്ളിൽ ഒളിച്ചുകിടന്ന...

AGRICULTURE18 hours ago

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് കവളങ്ങാട് തുടക്കമായി.

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി ഓണത്തിനൊരുമുറം പച്ചക്കറി...

NEWS19 hours ago

ജൂലായ് 10 ന് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്ത് എച്ച്.എം.എസ്.

കോതമംഗലം: ഓട്ടോ-ടാക്സി വാഹനങ്ങളുടെ നിരക്ക് പുതിക്കി നൽകുക , ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് സബ്സഡി നിരക്കിൽ പെട്രോൾ-ഡീസൽ നൽകുക, പെട്രോളിയം ഉൽപ്പന്ന വിതരണം ജി.എസ്.ടി.പരിധിയിൽപ്പെടുത്തുക. കേന്ദ്ര മോട്ടോർ...

CHUTTUVATTOM19 hours ago

എം എൽ എ ആന്റണി ജോൺ പ്രതിഭാ കേന്ദ്രം സന്ദർശിച്ചു.

പല്ലാരിമംഗലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രം എം എൽ എ ആന്റണി ജോൺ...

ACCIDENT20 hours ago

നെല്ലിമറ്റത്ത് വാഹനാപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

നെല്ലിമറ്റം: ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട് സ്വദേശികളുടെ പച്ചക്കറികൾ കോതമംഗലത്ത് മാർക്കറ്റിലിറക്കി തിരികെ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന പിക്കപ് വാൻ നെല്ലിമറ്റം കോളനിപടിയിലെ കൊടുംവളവിൽ വച്ച് നിയന്ത്രണം...

NEWS20 hours ago

വെളിച്ചം പദ്ധതി:ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആവോലിച്ചാൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി...

NEWS2 days ago

ഷാർജയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60...

NEWS2 days ago

“ഭൂതത്താൻകെട്ട് പുതിയ പാലം” ജൂലൈ 10 ന് നാടിന് സമർപ്പിക്കും: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി  നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ബഹു: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന്...

NEWS2 days ago

ബ്ലഡ് ഡൊണേഷൻ ആപ്പുമായി എംബിറ്റ്സ് വിദ്യാർത്ഥികൾ

കോതമംഗലം: രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം...

AGRICULTURE2 days ago

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു

കോതമംഗലം: ഓണത്തിന് ഓരോ വീട്ടിലും ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു....

NEWS2 days ago

പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ 3.5 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള 3 കോടി 50 ലക്ഷം രൂപയുടെ നിർമ്മാണ...

CHUTTUVATTOM2 days ago

നേര്യമംഗലത്ത് ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം പൂർണ്ണമായി തകർന്നു.പുനർനിർമ്മിച്ചില്ലെങ്കിൽ പ്രക്ഷോപം: ജനതാദൾ (എൽ.ജെ.ഡി )

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലത്തെ ബസ് സ്റ്റാന്റിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവതി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത്...

NEWS3 days ago

ബ്രേക്ക് ദ ചെയിൻ ഡയറി പ്രകാശനം ചെയ്തു.

കോതമംഗലം: മാതിരപ്പിള്ളി ഗവൺമെന്റ് വി എച്ച് എസ് എസിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ബ്രേക്ക് ദ ചെയിൻ ഡയറി ആന്റണി ജോൺ എം...

Trending

error: Content is protected !!