യുഡിഎഫ്, ബിജെപി കക്ഷികൾക്കെതിരെ മത്സരബുദ്ധിയോടെ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യും: കാനം രാജേന്ദ്രൻ.


കോതമംഗലം: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം മഴക്കെടുതിയിൽ കോടികൾ നഷ്ടപ്പെട്ട ജനം അവശതയനുഭവിച്ച സാഹചര്യത്തിൽ കേരളത്തിനു ലഭിച്ചു വന്ന സഹായങ്ങൾ മുടക്കുവാൻ മത്സരബുദ്ധി കാണിച്ച യുഡിഎഫ്‌, ബിജെപി കക്ഷികൾക്കെതിരെ അവർ അന്ന് കാണിച്ച അതേ മത്സരബുദ്ധിയോടെ അന്ന് സഹായഹസ്തമായി മാറിയ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ജനം വോട്ട് നൽകി വിജയിപ്പിച്ച് യുഡിഎഫിനും, ബിജെപി ക്കും തിരിച്ചടി നൽകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വടാട്ടുപാറയിൽ പറഞ്ഞു. രാജ്യത്തെ മതേതര സംരക്ഷണത്തിനും വികസന തുടർച്ചക്കും എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം. ഇടത് പക്ഷത്തിനെതിരായി പ്രചരണത്തിൽ വിഷയദാരിദ്ര്യമുള്ള കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ മതസ്പർദ്ദ പ്രചരിപ്പിക്കാൻ ശ്രമം തുടങ്ങിയതായും ഇതിനെതിരെ കേരള സമൂഹം കരുതിയിരിക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് ഇടുക്കി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ജോയിസ് ജോർജ്ജിന്റെ വിജയത്തിനായി കോതമംഗലം വടാട്ടുപാറയിൽ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി എ അനസ് അദ്ധ്യക്ഷനായി. ആന്റണി ജോൺ എം എൽഎ., സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഐ എം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ, സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ, താലൂക്ക് സെക്രട്ടറി എം കെ രാമചന്ദ്രൻ ,ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് എന്നിവർ സംസാരിച്ചു. പി കെ പൗലോസ് സ്വാഗതവും സന്ധ്യാ ലാലു നന്ദിയും പറഞ്ഞു.

Leave a Reply