

EDITORS CHOICE
കലാഭവൻ മണിയെ കാപ്പി ക്കുരുവിൽ തീർത്ത് ഡാവിഞ്ചി സുരേഷ്; 40 അടി വലിപ്പത്തിലുള്ള വെള്ളതുണിയിലാണ് മണിയുടെ ഈ വിസ്മയചിത്രം ഒരുക്കിയിരിക്കുന്നത്.

കോതമംഗലം: ചിത്രകലയിലായാലും, ശിൽപ കലയിലായാലും എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇത്തവണ കാപ്പി ക്കുരു കൊണ്ടാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. അതും മലയാളികളുടെ ജനപ്രിയ കലാകാരൻ അനശ്വരനായ കലാഭവൻ മണിയുടെ രേഖാചിത്രം . 40 അടി വലിപ്പത്തിലുള്ള വെള്ള തുണിയിലാണ് മണിയുടെ വിസ്മയചിത്രം കാപ്പിക്കുരുവിൽ ഡാവിഞ്ചി ഒരുക്കിയത്.വിവിധ മിഡിയങ്ങളിൽ 100 ചിത്രങ്ങൾ ഒരുക്കുക എന്ന ആഗ്രഹത്തിൻ്റെ ഭാഗമായി തൻ്റെ 68 മത്തെ കലാസൃഷ്ടിയാന്ന് കാപ്പി ക്കുരുവിൽ വിരിയിച്ച ഈ മണി ചിത്രം.
ഡാവിഞ്ചി സുരേഷിന് നാടൻ പാട്ടുകളുടെ രാജകുമാരന്റെ രേഖാ ചിത്രം ഒരുക്കുന്നതിന് സഹായികളായി കാർട്ടുണിസ്റ്റ് ഷാജി പാംബ്ളാ, ആർട്ടിസ്റ്റ് ഷെരിഫ്, ജാഫർ ഇല്ലം, അച്ചപ്പം വിഷ്ണു എന്നിവരും ഉണ്ടായി. മാർച്ച് 6 ന് മലയാളികളുടെ ജനപ്രിയതാരം വിട പറഞ്ഞിട്ട് 5 വർഷം പിന്നിടുകയാണ്.ഈ വേളയിൽ അദ്ദേഹത്തോടുള്ള സ്നേഹ- ആദരവായിട്ടാണ് ഈ കാപ്പി ക്കുരു ചിത്രം എന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു.
EDITORS CHOICE
ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ.

കോതമംഗലം: ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി കോതമംഗലം സ്വദേശി ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ.സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല്തവണ ലഭിച്ചിരുന്നു. കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ ഡോ. പി.കെ. സുഷനാണ്. എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ എന്ന ബഹുമതിക്ക് പിന്നാലെയാണ് ഡോ. പി.കെ.സുഷനെ തേടി “ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്” അംഗീകാരം എത്തുന്നത്.
പിറവം ബി.പി.സി കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയുമായ ഡോ. പി.കെ. സുഷന് എൻ.സി.സി.യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013 ലും 2016 ലും 2018 ലും 2020 ലും ലഭിച്ചിരുന്നു.
2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്. എം. എ. കോളേജ് റിട്ടയേർഡ് പ്രഫസറുമായ പാറയിൽ ഫാ. പി.വി.കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ് ക്യാപ്റ്റൻ ഡോ.പി.കെ സുഷൻ. ഭാര്യ ഡോ.ഷിമ മാത്യു മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ സുമിഷ്, സാവന.
EDITORS CHOICE
പഠനത്തോടൊപ്പം പോത്ത് വളർത്തലിൽ പുത്തൻ വിജയഗാഥ രചിച്ച് മാത്യു.

കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം രചിക്കുന്നത്. വീടിനോട് ചേർന്നുള്ള ഫാമിൽ 32 മുന്തിയ ഇനം മുറ പോത്തുകളെയാണ് മാത്യു വളർത്തുന്നത്. ഒരു മാസം മുന്നേയാണ് പോത്ത് വളർത്തലിലേക്ക് ഈ യുവ വിദ്യാർത്ഥി സംരംഭകൻ തിരിഞ്ഞത്. അതിനുള്ള പ്രചോദനം മാതാപിതാക്കൾ നടത്തുന്ന പൗൾട്ടറി ഫാമും. ഇരുപതിനായിരത്തിൽ പരം ഇറച്ചി കോഴികളാണ് ആ ഫാമിൽ വളരുന്നത്. അതിന്റെ മേൽനോട്ടം അമ്മ മാഗി ക്കു തന്നെ. അതിനേക്കാൾ മികച്ച ലാഭം പോത്തു വളർത്തി വിറ്റാൽ കിട്ടും എന്ന് ഈ കുട്ടി സംരംഭകന്റെ സാക്ഷ്യം.
ഹരിയാനയിൽ നിന്നാണ് പോത്തുകളെ കൊണ്ടു വരുന്നത്. 8 മാസം മുതൽ 1 വയസ്സുവരെയുള്ള പോത്തുകൾ മാത്യു വിന്റെ ഫാമിൽ ഉണ്ട്. അവക്ക് 120 മുതൽ 180 വരെ തൂക്കവും . സൂപ്പർ നപ്പേർ തീറ്റ പുല്ലും,കൃഷി കഴിഞ്ഞു നശിപ്പിച്ചു കളയുന്ന പൈനാപ്പിൾ പോളകളും, വൈക്കോലും ആണ് തീറ്റയായി മാത്യു നൽകുന്നത്. തീറ്റപ്പുൽ സ്വന്തമായി കൃഷി ചെയ്യുകയാണ്. അതിനുള്ള വളമായി മുറയുടെ ചാണകവും മൂത്രവുംഉപയോഗിക്കുന്നു. മുറ പോത്തിന്റെ ഒരു ലിറ്റർ മൂത്രം അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി വീട്ടിലെ ചെടികൾക്കും, റംബൂട്ടാൻ പ്ലാവ്, മാവ് എന്നിവക്ക് ഒഴിക്കുന്നത് വഴി നല്ല കായ് ഫലം ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. സ്വന്തമായി തീറ്റപുൽ കൃഷിയും,പൈനാപ്പിൾ കൃഷിയും ഉള്ളതുകൊണ്ട് ഏകദേശം 50 രൂപയിൽ താഴെ മാത്രമേ ഒരു ദിവസം തീറ്റയിനത്തിൽ ചിലവ് വരുന്നുള്ളു എന്നും പറയുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ യന്ത്ര സഹായത്തോടെ ഇവയുടെ ചാണകം പാക്ക് ചെയ്ത് നഴ്സറികൾക്കും, ആവശ്യക്കാർക്കും വിൽക്കുവാനുമുള്ള പദ്ധതി യും ഇദ്ദേഹത്തിനുണ്ട്.
അധികം അധ്വാന ഭാരമോ, നഷ്ട്ട സാധ്യതയോ ഇല്ലാ എന്നുള്ളതും, തീറ്റ ചിലവ് ഉൾപ്പെടെയുള്ള പരിപാലിക്കുന്ന ചിലവും നന്നേ കുറവ് എന്നുള്ളതു മാണ് പോത്ത് വളർത്തലിലേക്ക് ഈ 23കാരനെ ആകർഷിച്ചത്. ഒപ്പം വിപണി സാധ്യതഏറെയും. പെട്ടന്ന് ശരീര തൂക്കം കൂടുമെന്നതും, രോഗ പ്രതിരോധ ശേഷി കൂടുതൽ എന്നുള്ളതും മുറ പോത്തുകളുടെ പ്രത്യകതയാണ്. മലയാളികൾ പൊതുവെ മാംസാഹാരപ്രിയർ ആയത് കൊണ്ട് പോത്ത് മാംസത്തിന് നല്ല വിപണന സാധ്യതയാണ്. അതുകൊണ്ട് തന്നെയാണ് വാണിജ്യാടിസ്ഥാനത്തിൽ തന്നെ പോത്ത് വളർത്തലിലേക്ക് ഇദ്ദേഹം തിരിഞ്ഞതും. നിരവധി പേരാണ് പോത്തിനെ വാങ്ങുവാൻ ഊന്നുകല്ലിലെ മാത്യു വിന്റെ ഫാമിൽ എത്തുന്നത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബയോസയൻസ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മാത്യു, ഇനിയുള്ള പഠനചിലവിലുള്ള തുകയും, സ്വന്തം കാര്യങ്ങൾ നിവർത്തിക്കുന്നതിനുള്ള തുകയും എല്ലാം ഇതിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പുതു തലമുറക്ക് ഒരു പ്രചോദനവും, മാതൃകയും ആണ് ഈ ചെറുപ്പക്കാരൻ.
EDITORS CHOICE
കുപ്പി വരയുടെ ലോകത്ത് വിസ്മയം തീർത്തു റെജി മാഷ്.

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ പ്രൊഫ. റെജി ജോസഫ് പുതിയകാലത്തിന്റെ ട്രെൻഡ് ആയ കുപ്പി വരയുടെ തിരക്കിലാണ്. ബോട്ടിൽ ആർട്ടിൽ ഇദ്ദേഹം ഒരു വിസ്മയം തന്നെ തീർക്കുകയാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ. ഇപ്പോൾ റെജി മാഷിന്റെ മനസ് നിറയെ ചായങ്ങൾ ആണ്. ആ മനസ് നിറയുമ്പോൾ തന്റെ സ്വപ്നങ്ങൾ കൂടി ചേർത്ത് വെച്ച് അതു കുപ്പിയിലേക്ക് പകരും. അങ്ങനെ തന്റെ നിറമുള്ള സ്വപ്നങ്ങൾ അനവധി, അനവധി അദ്ദേഹം കുപ്പിയിലേക്ക് പകർന്നു കഴിഞ്ഞു.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചിട്ട് 6 വർഷം പിന്നിട്ടെങ്കിലും കൊറോണ കാലത്തെ വിരസത അകറ്റാൻ റെജി മാഷ് ആശ്രയിച്ചത് വർണങ്ങളെയും കുപ്പികളെയും ആണ്. ഓരോ കുപ്പിയിലും തന്റെ ബ്രഷ് കൊണ്ട് തലോടി ഇദ്ദേഹം വിരിയിക്കുന്നത് തന്റെ കലാ വൈഭവമാണ്. ഉപയോഗശൂന്യമായ കുപ്പികളിൽ ആണ് മനോഹരങ്ങളായ ബഹുവർണ്ണ ചിത്രങ്ങൾ ഒരുക്കുന്നത്. അക്രിലിക് പെയിന്റും, മോൾഡിങ് പേസ്റ്റും ഉപയോഗിച്ച്കൊണ്ടാണ് വർണ്ണങ്ങൾ തീർക്കുന്നത്.ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ ഒരു ദിവസമെങ്കിലും വേണ്ടി വരുമെന്ന് മാഷിന്റെ സാക്ഷ്യം.
പ്രകൃതിക്ക് ദോഷം വരുത്തുന്ന കുപ്പികൾ അലങ്കാര വസ്തുവാക്കി മാറ്റുകയാണിദ്ദേഹം. ഇപ്പോൾ മാഷിന്റെ സ്വികരണാ മുറിയും, കിടപ്പുമുറിയും, അടുക്കളയും എല്ലാം ബഹുവർണ്ണ കുപ്പികളാൽ നിറഞ്ഞിരിക്കുന്നു.മാർ ബേസിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ തിരക്കിൽ നിന്ന് അവധി കിട്ടുമ്പോൾ ഭർത്താവിനെ സഹായിക്കാനും, പ്രോത്സാഹിപ്പിക്കാനും ഭാര്യയായ ഷൈബി ടീച്ചറും, ഡോക്ടറായ ഏക മകൾ സോണിയയും, മകളുടെ ഭർത്താവായ ഡോ. ഫ്രഡിയും കൂടെ കൂടും.
-
ACCIDENT1 week ago
നാടിന് തേങ്ങലായി നവ വരന്റെ മരണവാർത്ത, ബുള്ളറ്റ് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
-
NEWS5 days ago
കോതമംഗലത്തെ പ്രമുഖ വസ്ത്രവ്യാപാര ഉടമ കോവിഡ് ബാധിച്ചു മരിച്ചു; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
-
NEWS6 days ago
കോതമംഗലം സ്വദേശിനി അമേരിക്കയിൽ നിര്യാതയായി.
-
CRIME5 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി.
-
NEWS1 week ago
ഗൃഹനാഥനും ഭാര്യക്കും കോതമംഗലം എ എസ് ഐയുടെ ഭീഷണി; ജില്ലാ പോലീസ് മേധാവിക്കും, പോലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നൽകി തൃക്കാരിയൂർ സ്വദേശി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാൾ തീവ്രം, രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.
-
CRIME3 days ago
കല്യാണ ആവശ്യത്തിനായി വാറ്റ് ചാരായ നിർമ്മാണം; ചാരായം കടത്താനുപയോഗിച്ച കാറും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
-
NEWS2 days ago
കമ്പനി തുടങ്ങി, ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയും; കോതമംഗലം പൊലിസ് സ്റ്റേഷന് മുന്നിൽ ഒരു കുടുംബം സത്യഗ്രഹമിരിക്കാൻ തയ്യാറെടുക്കുന്നു.