മുവാറ്റുപുഴ : കൊറോണ അതിജീവനത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരസഭ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ജോയിന്റ് കൗൺസിൽ മുവാറ്റുപുഴ മേഖലാ കമ്മിറ്റി പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും നൽകി. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസിൽ നിന്നും മുനിസിപ്പൽ ചെയർപെഴ്സൺ ശ്രീമതി.ഉഷാ ശശിധരൻ ഉല്പന്നങ്ങൾ ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എം.സുഭാഷ്, കെ.എം. സൈനുദ്ദീൻ, മേഖലാ സെക്രട്ടറി അനൂപ് കുമാർ എം.എസ്, കമ്മിറ്റിയംഗങ്ങളായ ടി.ആർ. ചന്ദ്രസേനൻ, പി.എച്ച്. ഷമീർ എന്നിവർ പങ്കെടുത്തു.