വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വി.ജെ പൗലോസ്


കോതമംഗലം: കുട്ടമ്പുഴ, കവളങ്ങാട്, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവികൾ കൃഷിനാശത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ സർക്കാർ ഇടപെടണണെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. റീജണൽ കമ്മിറ്റി കോതമംഗലം ഡി.എഫ്.ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തി. വന മേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയോടുകൂടിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത് എന്നും , കാർഷിക വിളകൾ നശിപ്പിക്കുന്നത് വഴി കർഷകർ കടബാധ്യതയിൽ അകപ്പെടുകയാണെന്നും ധർണ്ണയിൽ പങ്കെടുത്ത നേതാക്കൾ വെളിപ്പെടുത്തി.

ധർണ്ണ മുൻ ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യും വനം വകുപ്പ്‌ അധികൃതരും കർഷകരെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് വി.ജെ. പൗലോസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബു മൊയ്തീൻ അധ്യക്ഷനായി. ധർണ്ണയിൽ വിവിധ പഞ്ചായത്തുകളിലെ നേതാക്കളും, പ്രതിനിധികളും പങ്കെടുത്തു.

Leave a Reply