ഇന്ത്യൻ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീമിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇടം നേടിയവരെ ആദരിച്ചു


കോതമംഗലം: മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീമിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കളിക്കാൻ ഇടം നേടിയ കശ്മീരിൽ നിന്നുമുള്ള കുമാരി ഇശ്രത് അക്തർ, ഉത്തരാഖണ്ഡ് നിന്നുമുള്ള കുമാരി സാക്ഷി ചൗഹാൻ എന്നിവരുമായി അഭിമുഖവും മോട്ടിവേഷണൽ സ്പീച്ചും കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. എൽദോ പോൾ, ഡോ. ജെയ് എം. പോൾ, പ്രൊഫ. ജിജോ ജോൺസൺ, , എൻ. എസ്. എസ് വാളെന്റിയർ സെക്രട്ടറി കുമാരി മേഘ സുനിൽ, സ്റ്റുഡന്റ് കൗൺസലർ ഡോ. വിജി കെ രാമകൃഷ്ണൻ, എം. എ. കോളേജ് അസോസിയേഷൻ ട്രെഷറർ കേണൽ ഐസ്‌നോവർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply