Connect with us

CRIME

അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി.

Published

on

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി പിടികൂടി . വാരപ്പെട്ടി ഏറാമ്പ്ര ഭാഗത്ത് നിന്ന് മണ്ണടിച്ച ടിപ്പർ ലോറിയാണ് പോത്താനിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ മാനുവലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. മണ്ണ് കടത്തിനെതിരെ നിയമ നടപടി സ്വികരിക്കണമെന്നു കാണിച്ചു, കാക്കനാട് സ്ഥിതി ചെയ്യുന്ന മൈനിങ് &ജിയോളജി വിഭാഗത്തിന് പോത്താനിക്കാട് പോലീസ് ഇൻസ്‌പെക്ടർ കത്ത് അയച്ചു.

കോതമംഗലം, വാരപ്പെട്ടി, പോത്താനിക്കാട് മേഖലയിൽ വ്യാപകമായി മണ്ണ് എടുക്കൽ തകൃതിയായി നടക്കുകയാണ്. പട്ടാപ്പകലും, രാത്രിയുടെ മറവിലും എല്ലാം ഒരുപോലെയാണ് ഈ മണ്ണ് കടത്തൽ. പെർമിറ്റ്‌ ഇല്ലാതെയും, കെട്ടിടം പണി യുടെ പേര് പറഞ്ഞു പെർമിറ്റോടെയും എല്ലാം ആണ് ഈ കടത്തൽ. ഈ മേഖലയിൽ വ്യാപകമായി നിലം നികത്തലും നടക്കുന്നു. നെൽവയൽ നികത്തൽ, തണ്ണീർത്തട നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ നിയമ ലംഘനം. ലക്ഷങ്ങളുടെ കച്ചവടമാണ്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് ഈ മണ്ണ് കടത്തൽ യഥേഷ്ടം നടക്കുന്നത് .

ദിവസേന നൂറു കണക്കിന് മണ്ണ് ലോറികൾ ആണ് താലുക്കിന് അകത്തും പുറത്തുമായി ചീറി പായുന്നത്. ഇടക്ക് ഇതുപോലെ പൊലീസ്‌ ഒന്നോ രണ്ടോ മണ്ണ് ലോറികൾ പിടികൂടുന്നു. മുൻ കാലങ്ങളിൽ ശക്തമായ സ്‌ക്വഡിന്റെ പ്രവർത്തനം ഉണ്ടായിരുന്നു. അന്ന് കടത്തലും, നികത്തലും എല്ലാം കുറവായിരുന്നു.

ODIVA

CRIME

പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

Published

on

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ ജോസഫ് മകൻ റോബിൻ ജോസഫ് എന്ന പോൾ ( 42 )നെ കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ റോബിൻ തൻ്റെ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ വേട്ടാമ്പാറ ഭാഗത്ത് വീട്ടിൽ എത്തിയ പൊലിസ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോഴാണ് പ്രതി പൊലിസ് ഉദ്യോഗസ്ഥൻ്റ കോളറിൽ പിടിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.

എസ്. തെ ശ്യാംകുമാർ, ഷാജു ഫിലിപ്പ്, എ.എസ്.ഐ ശ്രീകുമാർ, ഷാജി കുര്യാക്കോസ്, പൊലിസുകാരായ അനീഷ്, ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Continue Reading

CRIME

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

Published

on

കോതമംഗലം: പത്തു വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പെണ്കുട്ടിയെ കാറിൽ കയറ്റികൊണ്ടു പോയി ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്. ഇരമല്ലൂർ റേഷൻകടപ്പടി മുണ്ടക്കക്കൂടി വീട്ടിൽ മോഹനൻ മകൻ വിഷ്ണു(26)വാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Continue Reading

CRIME

ബൈക്ക് മോഷ്ട്ടാവ് പോലീസ് വലയിൽ കുടുങ്ങി.

Published

on

കോതമംഗലം : കുറച്ചു നാളുകൾക്ക് മുൻപ് നെല്ലിക്കുഴി റോഡരുകിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. നെല്ലിക്കുഴി ചെറുവട്ടൂർ കുരുവിനാം പാറ ഭാഗത്തു മറ്റത്തിൽ വീട്ടിൽ മിഥുൻ ലാൽ (18) ആണ് പിടിയിലായത്. ഇൻസ്പെക്ടർ അനിൽ B, SI EP ജോയി, ഷാജു ഫിലിപ്പ്, ഷിബു, സിദ്ധിഖ്, പ്രദീപ്, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

mambazam

Continue Reading

Recent Updates

AGRICULTURE8 hours ago

സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഗോപാലകൃഷ്ണൻ.

കോതമംഗലം : സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് കോതമംഗലം ചെറുവട്ടൂർ സ്വദേശിയായ പടിഞ്ഞാറേക്കര പി. എസ് ഗോപാലകൃഷ്ണൻ.മിക്കവരും കൃഷിയിൽ നിന്ന് ഉൾവലിയുന്ന അവസരത്തിൽ കൃഷിയോടുള്ള താല്പര്യം കൊണ്ട്...

CRIME8 hours ago

പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ.

കോതമംഗലം: കോതമംഗലം കൺട്രോൾ റൂം വാഹനത്തിലെ പൊലിസ് ഉദ്യോഗസ്ഥൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത പിണ്ടിമന വില്ലേജ്, വേട്ടാമ്പാറ ഭാഗത്ത് തവരക്കാട്ട് വീട്ടിൽ...

NEWS17 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56...

NEWS17 hours ago

ഊരിൽ നിന്ന് പുറത്താക്കപ്പെട്ട് ഇടമലയാർ ജലാശയത്തിന്റെ തീരത്ത് ദുരിതത്തിൽ കഴിയുന്ന കുടുബത്തിന് വീട് വേണം എന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി...

NEWS18 hours ago

പല്ലാരിമംഗലം സ്‌റ്റേഡിയം നവീകരണം എം ഒ യു ഒപ്പു വച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം...

NEWS18 hours ago

റോഡിൽ വാഴ നട്ട് പ്രതിക്ഷേധം.

കോതമംഗലം : മുവാറ്റുപുഴ -കാളിയാർ പ്രധാന റോഡിന്റെ പൈങ്ങോട്ടൂർ പഞ്ചായത്ത് അതിർത്തിയായ ആയങ്കര മുതൽ കൊല്ലൻപ്പടിവരെ തകർന്നു കിടക്കുന്ന ഭാഗം സഞ്ചാരയോഗ്യമാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പൈങ്ങോട്ടൂർ...

NEWS2 days ago

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; കോതമംഗലം മേഖലയിലും സമ്പർക്ക വ്യാപനം രൂക്ഷമാകുന്നു.

എറണാകുളം : കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ...

NEWS2 days ago

കോതമംഗലം താലൂക്കിൽ 78 പേർക്ക് പട്ടയം അനുമതിയായി.

കോതമംഗലം: കോതമംഗലം താലൂക്കിൽ 7 വില്ലേജുകളിലായി 78 പേർക്ക് പട്ടയം നൽകാൻ കമ്മറ്റി അംഗീകരിച്ചു. കുട്ടമ്പുഴ 44, നേര്യമംഗലം 23,ഇരമല്ലൂർ 5, പല്ലാരിമംഗലം 2,വാരപ്പെട്ടി 2, തൃക്കാരിയൂർ...

NEWS2 days ago

പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി –...

AGRICULTURE2 days ago

പച്ചക്കറി തൈകൾ വിതരണം ചെയ്തു.

കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ്...

NEWS2 days ago

കോവിഡ് വാക്സിനേഷൻ്റെ താലൂക്ക് തല ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ...

TOURIST PLACES2 days ago

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക്...

NEWS2 days ago

മണികണ്ഠംചാൽ പാലത്തിന് ബഡ്ജറ്റിൽ അവഗണന; ജന സംരക്ഷണ സമിതി കോടതിയിലേക്ക്.

കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത്...

NEWS2 days ago

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ യുടെ “വിത്തിടാം വിജയിക്കാം” ജില്ലാതല ക്യാമ്പയിനു തുടക്കമായി.

കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം...

AGRICULTURE2 days ago

കദളിവാഴകൃഷി വിളവെടുത്ത സന്തോഷത്തിൽ പ്രഗതി ബാലഭവനിലെ കുട്ടികൾ.

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ...

Trending

error: Content is protected !!

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al