പട്ടിയാണെന്ന് കരുതി കാർ നിർത്തി , നോക്കിയപ്പോൾ പുലി ; ഞെട്ടൽ മാറാതെ യുവാവ്.


കോതമംഗലം : ചക്കിമേട് റോഡിൽ പുലിയിറങ്ങിയതായുള്ള വീഡിയോ വടാട്ടുപാറ നിവാസികളെ ഭീതിയിൽ ആഴ്ത്തുന്നു. മലയാറ്റൂർ റിസർവിന്റെ ഭാഗമായ തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ വടാട്ടുപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപമുള്ള വനത്തില്‍ ഇന്നലെ വൈകിട്ടാണ് പുലിയെ കണ്ടത്. ഇടമലയാർ ഡാമിന്റെ ഉള്ളിൽ വെന്റിലേഷൻ ജോലികൾ ഏറ്റടുത്തു നടത്തുന്ന കോതമംഗലം സ്വദേശിയായ ടോണി മുണ്ടക്കലിന്റെ കാറിന് മുൻപിൽ ആണ് പുലി പെട്ടത്. ഇന്നലെ വൈകിട്ടോടെ മെറ്റീരിയൽസ് ആവശ്യമുണ്ടന്ന് അറിയിച്ചു ഡാം സൈറ്റിൽ നിന്നും വിളിവരുകയും , അതനുസരിച്ചുള്ള സാധനകളുമായി ഇടമലയാറിലേക്ക് പോകുമ്പോൾ ആണ് സംഭവം നടക്കുന്നത്.

ഭൂതത്താൻകെട്ട് തുണ്ടത്തുനിന്നും ചക്കിമേട് വഴി ഇടമലയാർ റോഡിലൂടെ പോകുമ്പോൾ , പുതിയതായി സ്ഥാപിച്ചിരിക്കുന്ന ചങ്ങല ഗേറ്റ് കഴിഞ്ഞു ചക്കിമേട് മെയിൻ ഗേറ്റിന് ഏകദെശം ഒരു കിലോമീറ്റർ മുൻപിൽ വച്ച് , കാറിന് മുൻപിലേക്ക് മുകളിൽ നിന്നും ഏതോ ജീവി ചാടുന്നതായി കാണുകയും , വണ്ടി നിർത്തി നോക്കുകയുമായിരുന്നു ടോണി. കാട്ടു പട്ടികൾ വല്ലതുമാകും എന്ന ധാരണയിൽ വീഡിയോയിൽ പകർത്തുമ്പോൾ ആണ് പുലിയാണ് എന്ന സത്യം ടോണി മനസ്സിലാക്കുന്നത്. പുലിയെ അടുത്ത് കണ്ടപ്പോൾ ഭയചികതനായ ടോണി ഈ വിവരം ചക്കിമേട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു.

ട്രയാങ്കിൾ എയർ സിസ്റ്റംസ് എന്ന സ്ഥാപനം നടത്തുന്ന ടോണി റെക്കോർഡ് ചെയ്‌ത വീഡിയോ ഫേസ്ബുക്കിൽ ഇട്ടതോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ പുലി ഇറങ്ങിയതായുള്ള വാർത്ത പ്രചരിച്ചത്. ഒരാഴ്ച്ച മുൻപ് വടാട്ടുപാറ ചക്കിമേടിൽ പുലി ഭീതിയിൽ ഒരു കുടുംബം വീടൊഴിഞ്ഞിരുന്നു. വീട്ട് മുറ്റത്ത് പുലിയെത്തുകയും പട്ടിയെ പിടികൂടുകയും ചെയ്തതോടെ വടാട്ടുപാറ ചക്കിമേടിൽ നിന്നും മേയ്ക്കനാട്ടിൽ അഗ്രത്തും കുടുംബവും വീട് ഉപേക്ഷിച്ചു താമസം മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പുലിയെ പുലിയെ കണ്ടതായി വിവരം പരന്നത്. ഇതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്ന ഭീതിയിലാണ് വടാട്ടുപാറ ഗ്രാമവാസികള്‍.

തുണ്ടം ചക്കിമേട് വഴി ഇടമലയാര്‍ പ്രദേശത്തേക്ക്‌ ആളുകൾ ഇപ്പോള്‍ വന്യ ജീവികളെ പേടിച്ച് യാത്ര ചെയ്യുന്നത് കുറവാണ്. വടാട്ടുപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപമുള്ള ഇക്കച്ചൻ കൂപ്പ് വനത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും പുലിയെ കണ്ടതായി വിവരം പരന്നത്. ഇതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്ന ഭീതിയിലാണ് വടാട്ടുപാറ ഗ്രാമവാസികള്‍.

Kothamangalam News

പട്ടിയാണെന്ന് കരുതി കാർ നിർത്തി , നോക്കിയപ്പോൾ പുലി ; ഞെട്ടൽ മാറാതെ യുവാവ്. ഇടമലയാർ വനത്തിൽ നിന്നുള്ള കാഴ്ച.

Posted by Kothamangalamnews on Saturday, March 23, 2019

വന്യമൃഗങ്ങള്‍ ഇറങ്ങാത്ത വിധം ഫെന്‍സിംഗ് നടത്തിയിട്ടുണ്ടെന്നും , വടാട്ടുപാറ സുരക്ഷിതമാക്കുവാൻ കൂടുതൽ നടപടികൾ അധികൃതര്‍ സ്വീകരിച്ചുവരുകയാണെന്നും തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ വെളിപ്പെടുത്തി. അതിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞെന്നും , വന്യജീവികളുടെ കണക്കെടുപ്പ് പൂർത്തിയാകുന്നമുറക്ക് തുടർ നടപടികൾ കൈക്കൊള്ളുമെന്നും റേഞ്ച് ഓഫീസർ വെളിപ്പെടുത്തി.

Leave a Reply