ഇടമലയാർ ആന വേട്ട കേസിലെ പ്രധാന പ്രതിയെ കൊൽക്കത്ത പോലീസ് കോതമംഗലം കോടതിയിൽ ഹാജരാക്കി


കോതമംഗലം : ഇടമലയാർ ആന വേട്ടക്കേസിലെ പ്രധാന പ്രതിയും അനധികൃത ആനക്കൊമ്പ് ശില്പ നിർമ്മാണവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസിന്റെ കസ്റ്റഡിയിലുമായിരുന്ന സുധീഷ് ചന്ദ്രബാബുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്താനാണ് വനം വകുപ്പിന്റെ നീക്കം. ഇയാളുടെ ഭാര്യ ഉൾപ്പെടെ 53 പേരാണ് വനം വകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണ കാലഘട്ടത്തിൽ ഒരാൾ മരിക്കുകയും തെളിവുകളുടെ അഭാവത്തിൽ 8 പേരെ കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

കരകൗശല ശില്പ നിർമ്മാതാക്കളും തിരുവനന്തപുരം സ്വദേശികളുമായ സുധീഷ് ചന്ദ്രബാബുവും കുടുംബവും കൊൽക്കത്തയിലേക്ക് കുടിയേറിയവരാണ്. ഡി.ആർ.ഐ.കസ്റ്റഡിയിലെടുത്ത നാട്ടാനകളുടേതടക്കം 520 കിലോ ആനക്കൊമ്പാണ് ഇടമലയാർ ആനവേട്ടക്കേസിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. അതേസമയം കരകൗശല വിപണനമേഖലയിലെയും റിയൽ എസ്റ്റേറ്റ് മേഖലകളിലേയും കുടിപ്പകകളാണ് സംഭവത്തിനു പിന്നിലെന്നും ആരോപണമുണ്ട്.

Leave a Reply