ഇടം പ്രവാസിസംഘടന അംഗൻവാടിക്ക് ടെലിവിഷനും, ഡി വി ഡിയും നൽകി.


കോതമംഗലം : കോതമംഗലം ബ്ലോക്ക്പഞ്ചായത്ത് നിർമ്മിച്ച്നൽകിയ പുതിയകെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ച പൈമറ്റം മുപ്പത്തിഅഞ്ചാംനമ്പർ അംഗൻവാടിക്ക് പല്ലാരിമംഗലം പഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും പ്രവാസികളുടെ കൂട്ടായ്മയായ ഇടംപ്രവാസി സംഘടന ടെലിവിഷനും, ഡി വി ഡിയുംനൽകി. അംഗൻവാടിയിൽനടന്ന ചടങ്ങിൽ ഇടം എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം റഷീദ്പരീക്കുട്ടി ടെലിവിഷനും, ഡി വി ഡിയും അംഗൻവാടിവർക്കർ റെജിവർഗ്ഗീസ്,ഹെൽപ്പർ ഹൈറുന്നിസ എന്നിവർക്ക് കൈമാറി. ഇടം എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം അജാസ് ഒ ജമാൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കോതമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസുദ്ധീൻ മക്കാർ, പി എം സിദ്ധീഖ്, എ എ രമണൻ, പാത്തുമ്മ സലാം, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, ഐ സി ഡി എസ് സൂപ്പർവൈസർ
വി എ റഷിദ, ഇടം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ എം നവാസ്, പി ബി റീസൽ, അൻഷാദ്നാസർ, ഖമറു മണിക്കിണർ, അംഗങ്ങളായ എം എ ഷംനാദ്, മുഹ്സിൻമുഹമ്മദ്,
അനസ്അഹിലൻ, സഫർ പൈമറ്റം എന്നിവർ പ്രസംഗിച്ചു.
പൊതുപ്രവർത്തകനായ വി എസ് നൗഫൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് അംഗൻവാടിക്ക് 32 ഇഞ്ച് ടെലിവിഷനും, ഡി വി ഡിയും നൽകിയതെന്ന് ഇടം ഭാരവാഹികൾ അറിയിച്ചു.

Leave a Reply