ചരിത്ര വഴികളിലൂടെ ; കോതമംഗലത്തിന്റെ ഗൃഹാതുരാനുഭൂതികളിൽ ഒരു വേറിട്ടനുഭവമായി ബേസിൽ ട്രോഫി.


  • റിജോ കുര്യൻ ചുണ്ടാട്ട്.

കോതമംഗലം : ഓർമ്മചെപ്പിൽ എന്നും ആവേശതിരയിളക്കം സൃഷ്ടിക്കുന്ന ബേസിൽ ട്രോഫി സമ്മാനിച്ചത് അനശ്വരങ്ങളായ ചില പാട്ടുകളുടെ ഓർമ്മകളാണ്. ചില പാട്ടുകൾ സമ്മാനിക്കുന്നതാകട്ടെ ബേസിൽ ട്രോഫിയുടെ അനശ്വര സ്മരണകളും. 1956 ൽ എറണാകുളത്ത് നടന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റിൽ നിന്നാണ് ബേസിൽ ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. തുടർന്ന് കൊച്ചിയിൽ അരങ്ങേറിയ ഇന്ത്യ- ഇസ്
യേൽ പ്രദർശന മത്സരവും വഴികാട്ടിയായി. അത്യാവേശപൂർവ്വം അവിടെയെത്തി മത്സരങ്ങൾ കണ്ടു മടങ്ങിയ കോതമംഗലം മാർ ബേസിലിലെ കായിക അദ്ധ്യാപകൻ ഐമുറി ഇട്ടുപ്പിന്റെയും, ഫുട്ബോൾ പ്രേമികളായ സഹഅദ്ധ്യാപകരുടെയും ചിന്തയിൽ നിന്നാണ് ബേസിൽ ട്രോഫി എന്ന ആശയം രൂപപ്പെടുന്നത്.

1957 ൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മാർ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ് തുടർന്ന് ഓൾഡ് സ്റ്റുഡന്റ് സിന്റെ നേതൃത്വത്തിൽ കന്നിപ്പെരുന്നാളിന്റെ
പകിട്ടിന് മാറ്റുകൂട്ടുവാൻ എന്നവണ്ണം മാർ ബേസിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ വിപുലമായി അരങ്ങേറുകയാണുണ്ടായത്. കാൽപ്പന്തുകളിയുടെ ഈ മാമാങ്കത്തിൽ ഏറെ തവണയും
ട്രോഫി കൊണ്ടു പോയത് ചാലക്കുടി ഗവ. ഹൈസ്കളും ആലുവ സെന്റ് മേരീസുമായിരുന്നു. മൂന്നു കൊല്ലം അടുപ്പിച്ചു ജേതാക്കളായി കണ്ടെടുത്താൽ ട്രോഫി സ്വന്തമാകുന്ന ഈ ഭാഗ്യം ചാലക്കുടിക്കാർ സ്വന്തമാക്കാതിരിക്കാൻ അക്കാലത്ത് പതിനെട്ട് അടവുകളും പയറ്റിയിരുന്നു.

ചാലക്കുടിയെ തറപറ്റിക്കാൻ ആലപ്പുഴയിൽ നിന്നും വരെ കുറെ ചുണക്കുട്ടികളെ സംഘാടകർ രംഗത്തിറക്കിയെങ്കിലും ഈ ചുണക്കുട്ടികൾ ഏഴെട്ടു ഗോളുകളും വാങ്ങി തടിതപ്പിയചരിത്രമാണുള്ളത്. മൈക്ക് അനൗൺമെന്റുകളുടെ വശീകരണതന്ത്രങ്ങൾ
കോതമംഗലം ജനത ആദ്യമായി കേട്ട് ആവേശം കൊണ്ടതും ഈ കളിവേളകളിലായിരുന്നു. ആനൗൺസ് ചെയ്യുന്നവരുടെ ഘനമാന്തിക ധ്വനിയിലുടെ ടീമുകളുടെ മേന്മകളും കളിയാവേശവും കാണികളിലേക്ക് അനായാസേന പകർന്നു കിട്ടിയിരുന്നു. അതിലുപരി മലയാളം, ഹിന്ദി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ മൈക്കിലൂടെ ആവർത്തിച്ചാസ്വദിക്കാൻ
സഹൃദയർക്ക് കൈവന്ന അസുലഭ സന്ദർഭവുമായിരുന്നു ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ്.


അന്നത്തെ കോതമംഗലംകാരെ രണ്ടായി തരംതിരിക്കാം, “അഗസ്റ്റിൻ സേവ്യർ ആലുവ’ എന്നു കേട്ടിട്ടുള്ളവരും, അങ്ങനെകേൾക്കാത്തവരും, കാൽപ്പന്തുകളിയുടെ അവേശപ്പെരുന്നാൾ എന്നു വിശേഷിപ്പിക്കാവുന്ന ബേസിൽ ട്രോഫി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച് അറുപത്തേഴു മുതൽ എഴുപത്തൊന്നു വരെയുള്ള ഫുട്ബോൾ പ്രേമികളാണ്
ആദ്യം പറഞ്ഞ കൂട്ടർ. അന്നത്തെ റഫറിമാരിൽ പ്രമുഖനായിരുന്നു അഗസ്റ്റിൻ സേവ്യർ ആലുവ. കോതമംഗലത്തിന്റെ എക്കാലത്തെയും മികച്ച സ്വന്തം, ഫുട്ബോളറും, റഫറിയും,
ദീർഘകാല പരിശീലകനുമായി തിളങ്ങിയ മറ്റൊരു അപൂർവ്വ വ്യക്തിത്വമായിരുന്നു ജെ. ജോയിമോൻ എന്ന് കുളപ്പുറം ജോയി ചേട്ടൻ.

എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ പ്രമുഖ ഹൈസ്കൂൾ ടീമുകൾ മാറ്റുരയ്ക്കുന്ന മൂന്നാഴ്ച നീളുന്ന ഫുട്ബോൾ മാമാങ്കം, കന്നിപ്പെരുന്നാളിനോടു ചേർന്ന ദിനങ്ങളിലാണ് കോതമംഗലംകാർ കൊണ്ടാടിയിരുന്ന്ത്. ഉച്ചവെയിൽ അമരവെ, ഉച്ചഭാഷിണിയിലൂടെ ഒഴുകുകയായി.. ‘ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു…’ അല്ലെങ്കിൽ   “വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടാരു പെണ്ണ് …… ലതാജി യുടെ ‘ലഗ് ജാ ഗലെ മെ….. “അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല….’ പാട്ടിന്നിടയിൽ ഇലക്ട്രീഷ്യൻ വർഗീസു ചേട്ടന്റെയോ, എം. ജി. പൗലോസ് സാറിന്റെയോ വക അനൗൺസ്മെന്റ് ഇന്ന് ഏറ്റുമുട്ടുന്ന ടീമുകൾ, ഹാജി ഈസ ഹാജി മൂസ ഹൈസ്ക്കൂൾ ടീം മട്ടാഞ്ചേരിയും, കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസും.

ടിക്കറ്റുകൾ മൈതാനത്തിന്റെ പടിഞഞ്ഞാറു ഭാഗത്തെ കൗണ്ടറിൽ നിന്നും  വങ്ങാവുന്നതാണ്. പിന്നാലെ വിഷാദഛായ ഉണർത്തിക്കൊണ്ട് “പ്രിയേ പൂക്കുകി
ല്ലേ…’ എന്ന ഗാനം. തുടർന്ന് മുഹമ്മദ് റാഫിയുടെ ‘യകീൻ കർലോ മുണ്ഡ മുഹബ്ബത്ത്… എന്ന ഹിറ്റുഗാനവും.  വർണ്ണാഭമായ ജേഴ്സി ധരിച്ച ഇരുടീമുകളും വരിവരിയായി ഗ്രൗണ്ടിലേയ്ക്ക് തുള്ളിത്തുള്ളി പ്രവേശിയ്ക്കുന്ന ഉജ്വലമായ ദൃശ്യവും കാണികളുടെ കയ്യടിയും ആർപ്പുവിളിയും. ഇടയ്ക്ക് റഫറിയുടെ നീണ്ട വിസിൽ, പിന്നെ ഇളക്കി മറിക്കുന്ന
ജബ് പ്യാർ കിസി സെ ഹോത്താ ഹൈ യിലെ ‘ജിയാവോ..യുടെ ഒന്നുരണ്ടു വരികൾ.

മൈക്കിലൂടെ വീണ്ടും റഫറിയെക്കുറിച്ചുള്ള അനൗൺസ്മെന്റ് “ഇന്നു കളി നിയന്ത്രിക്കുന്നത്…..” – മൈതാനത്ത് നിറക്കൂട്ട് വാരിവിതറി ഇരുചേരികളിലായി
11 പേർ വീതം അണിനിരന്ന കളിക്കാരുടെ തുടക്കക്കസർത്തുകൾ (വാം അപ്പുകൾ) ലൗഡ്സ്പീക്കറിലൂടെ ഒഴുകുന്ന ഹിന്ദിപ്പാട്ടിന്റെ താളത്തിലാണ് കളിക്കാരുടെ ചലനങ്ങൾ
എന്നു തോന്നിപ്പോകും. നിനച്ചിരിയ്ക്കാതെ റഫറിയുടെ നീട്ടിയുള്ള വിസിൽ വിളി. ചേരികൾ നിലയുറപ്പിയ്ക്കുന്നു, പാട്ടുനിലയ്ക്കുന്നു. നിശബ്ദത. റഫറിയുടെ ആക്ഷൻ, വിസിൽ, പന്തു പായുന്നു. ആദ്യാവേശങ്ങൾ, ആർപ്പുവിളികൾ, വീഴ്ചകൾ, ഉന്തിവീഴ്ത്തലുകൾ കാതടപ്പിക്കുന്ന ഫൗൾവിളി, മുഷിപ്പിക്കുന്ന താകൾ, ആവേശമുണർത്തുന്ന കോർണറുകൾ, സസ്പെൻസ് പകരുന്ന പെനാൽട്ടികൾ. ആദ്യ പകുതിയുടെ ആഘോഷങ്ങൾ ഇങ്ങനെയൊക്കയാണ്.

വിശ്രമിച്ച ശേഷം കളിക്കളത്തിന്റെ സൈഡുകൾ മാറാനായി വീണ്ടും അപ്പുറമിപ്പുറം ഒത്തു കൂടുന്ന ടീമുകൾ. തലയിലേക്ക് സാധഒഴിക്കുന്ന കളിക്കാരും, കാൽമുട്ടിലേയ്ക്ക് സോഡ ചെരിക്കുന്നവരുമൊക്കെ കാണികൾക്ക് കൗതുക കാഴ്ചകളായിരുന്നു. ഇട
വേളയിൽ ഇതുവരെ വയ്ക്കാത്ത, ഇമ്പമാർന്ന ഒരു പാട്ടുകൾക്കാം. “മാലാഖമാരേ
മറയല്ലേ വാനിൽ …. എന്നു തുടങ്ങുന്ന കൊച്ചു മാൻ സിനിമയിലെ ജാനകി ഗാനം. അതിനിട
– യ്ക്കാണ് അടുത്ത കളിയെക്കുറിച്ചുള്ള കോശി സാറിന്റെ നാടകീയവും, ആവേശം വിതക്കുന്നതുമായ വാക്ധോരണിയും .. ആദ്യാവേശങ്ങൾ, ആർപ്പുവിളികൾ, വീഴ്ചകൾ, ഉന്തിവീഴ്ത്തലുകൾ കാതടപ്പിക്കുന്ന ഫൗൾവിളി, മുഷിപ്പിക്കുന്ന ഫൗളുകൾ ,    കോർണറുക
ൾ, സസ്പെൻസ് പകരുന്ന പെനാൽട്ടികൾ. ആദ്യ പകുതിയുടെ ആഘോഷങ്ങൾ ഇങ്ങനെയൊക്കയാണ്.

വൈകിട്ട് നാലുമണിയ്ക്ക് തന്നെ മത്സരം ആരംഭിക്കുന്നതാണ്. ഇന്ന് ജയിക്കുന്നവരും നാളെ ജയിക്കുന്നവരും തമ്മിൽ ഫൈനൽ ഈ വരുന്ന ഞായറാഴ്ച കൃത്യം നാലുമണിയ്ക്ക്.”
ഓരത്തുള്ള മതിലുകളൊക്കെ പെൺകുട്ടികൾ ഒഴിഞ്ഞുപോകുന്നതോടെ ആണുങ്ങൾ കയറി
പ്പറ്റും. ഓലമറയ്ക്കപ്പുറത്തു നിന്ന് ഐസ് വിൽപ്പനക്കാരന്റെ നിർത്താത്ത മണിയടി. ഹാഫ് ടൈം ഇടവേള കഴിയുമ്പോൾ റഫറിയുടെ നീട്ടിയ വിസിലടിയോടെ മൈതാനം വീണ്ടും
ശബ്ദമുഖരിതമാകും. പിന്നത്തെ മുക്കാൽ മണിക്കൂർ ഇരു ഗോൾ പോസ്റ്റുകൾക്കും മുന്നിലും കൂട്ടപ്പൊരിച്ചിലും ഉന്തും, തളുമാണ്. കീലിന്റെ മണമുള്ള പുത്തൻ ഗാൾവലയിലേക്ക്
ശ്വാസമടക്കി ഉന്തിത്തള്ളി നിൽക്കുന്ന കാണികൾ, അട്ടഹാസ്, ങ്ങൾ ഫൗൾ വിളികൾ, കോപാകുലനായ റഫറിയുടെ പരാക്രമം പൂണ്ട് ധ്യതിചലനങ്ങൾ, ചുവപ്പുകാർഡിനും മഞ്ഞ
കാർഡിനും പകരം തീക്ഷ്ണമായ ആംഗ്യങ്ങൾ, ഇടയ്ക്ക് സഹികെട്ട് റഫറി ചുണ്ടത്തു നിന്ന് വിസിൽ പറിച്ചടുത്തു ശകാരിയ്ക്കുന്നതും കാണാം.

വർണ്ണവൈവിധ്യത്തിന്റെ നിറക്കാഴ്ചയൊരുക്കുന്ന ജഴ്സികളുടെ കൂടിച്ചേരലിൽ മൈതാനത്ത് ബഹുവർണ്ണപ്പുക്കൾ ഒഴുകി നടക്കുന്ന പ്രതീതിയാണ്. ഒപ്പം അറുപതെഴുപതു
കളിൽ ഹിറ്റായി മാറിയ ഹിന്ദി-മലയാളം പാട്ടുകളുടെ നിറക്കുട്ടുമൊക്കെക്കൂടി, ഈ ഒക്ടോബർ സായാഹ്നങ്ങളെ മനസ്സിൽ പതിഞ്ഞു നിൽക്കുന്ന നൊസ്റ്റാൾജിയ തന്നെയാക്കി മാറ്റുന്നു. അക്കാലത്തെ ജനപ്രിയ സിനിമാ ഗാനങ്ങൾ ആദ്യമായി പരിചയപ്പെടുത്താനുള്ള വേദി കൂടിയായിരുന്നു ബേസിൽ ട്രോഫിയുടെ കളിദിനങ്ങൾ.

ബേസിൽ ടീം മഞ്ഞ “വി’ ചാർത്തിയ മെറൂൺ ജേഴ്സിയിലിറങ്ങുമ്പോൾ നാട്ടുകാർക്കും കുട്ടികൾക്കും ഉത്സവ പ്രതീതിയായിരുന്നു. കളികളിൽ ബേസിൽ താൽക്കുമ്പോൾ ഏറെപ്പേരും നിരാശ ബാധിച്ച് പ്രതികരിയ്ക്കുന്നതും നിത്യക്കാഴ്ചയായിരുന്നു. ഫൈനലുകളൊക്കെ പെരുന്നാൾ ദിനത്തിന്റെ വാശിയും, പകിട്ടും , ആരവങ്ങളും നിറഞ്ഞവയായിരിക്കും. ഒന്നുകിൽ കാരും, ചാലക്കുടിയും അല്ലെങ്കിൽ ഇരിങ്ങാലക്കു
ടയും കാത്തുരും, അതുമല്ലെങ്കിൽ ചാലക്കുടിയും ഇരിങ്ങാലക്കുടയും. ഒരഞ്ചാറു കൊല്ലമെങ്കിലും ഈ ‘പതിവു ഫൈനൽ മാമാങ്കങ്ങൾ തന്നെ മാറ്റമില്ലാതെ തുടർന്നു പോന്നു.
മഴയത്തെ കളികൾ തണുപ്പനെങ്കിലും, വിധി നിർണ്ണായകങ്ങളായിരുന്നു. മൂലയിലെ പതാകകൾ നനഞ്ഞു കുതിർന്ന് ചാഞ്ഞും ഒടിഞ്ഞും കിടക്കും. ദേഹത്തൊട്ടിച്ചേർന്ന് ചെളിപുരണ്ട  ജഴ്സികൾക്ക് വിചിതഡിസൈനുകളായിരിക്കും.

കളി തുടങ്ങാൻ അരമണിക്കറുള്ളാപ്പോൾത്തന്നെ മൈതാനത്തിന്റെ നാലു വശങ്ങളിലും ജനം നിറയും. സ്കൂൾ വിട്ടിട്ടും വീടുപൂകാതെ തങ്ങുന്ന കുട്ടികളും, ടിക്കറ്റെടുത്തു കയറുന്ന നാട്ടിലെ കളിഭ്രാന്തൻ ചേട്ടന്മാരും, ആവേശം പകർന്നു കൊണ്ട് തോട്ടത്തിൽ വർക്കി ചേട്ടന്റെ
നേതൃത്വത്തിലുള്ള ആവേശ പ്രകടനങ്ങളും നിത്യക്കാഴ്ച്ചയായിരുന്നു. കാല് പറിച്ചൊരു തൊഴി തൊഴിച്ചും, കാലൻകുടയും നീളൻ നേരിയതും ആകാശത്തെയ്ക്കെറിഞ്ഞുമാണ് വർക്കിച്ചേട്ടൻ തന്റെ കളി ആവേശം പ്രകടിപ്പിച്ചിരുന്നത്. മധ്യവയസ്സു കഴിഞ്ഞവരുടെ ഈ കളി ആവേശമൊക്കെ, കുട്ടികളായ ഞങ്ങൾക്ക് ബേസിൽ ട്രോഫി ആദ്യാനുഭവങ്ങൾ തന്നെയായിരുന്നു. ബ്രസീലും ജർമനിയുമൊക്കെ എന്താണ് ആരാണ് എന്നൊക്കെ അറിഞ്ഞ് തുടങ്ങുന്നതിനുമുമ്പുള്ള ഒരു തലമുറയുടെ വളക്കൂറുള്ള ഫുട്ബോൾ ഓർമ്മകളുടെ നേർക്കാഴ്ചകളായിരുന്ന ബേസിൽ ട്രോഫി എന്ന നൊസ്റ്റാൾജിയ.


അത് ഒരർത്ഥത്തിൽ കോതമംഗലത്തിന്റെ ഗതകാലകായിക പ്രൗഢിയുടെ സാക്ഷ്യപത്രം തന്നെയാകുന്നു. കോതമംഗലത്തും പരിസരങ്ങളിലും ഒരു പുത്തൻ ഫുട്ബോൾ സംസ്കാരം വളർന്നു പന്തലിക്കാൻ ബസിൽ ട്രാഫിയുടെ ഓരോ എപ്പിസോഡും പ്രരകമായിട്ടുണ്ട്. ഇതിനെ അനുകരിച്ച് പലയിടത്തും ചെറുകിട മത്സരപരമ്പരകൾ അരങ്ങേറിയെങ്കിലും അവയൊന്നും ഇത്രയും ജനപ്രിയമായില്ല. കോതമംഗലത്തിന്റെ ഗൃഹാതുരാനുഭൂതികളിൽ ഒരു
വേറനുഭവമായി ബേസിൽ ട്രോഫി എന്നെന്നും നിലനിൽക്കുന്നു. കോതമംഗലത്തെ വരുന്ന 10 ദിവസം കാൽപന്തുകളിയുടെ മായിക പ്രപഞ്ചത്തിൽ ആറാടിക്കാൻ ബേസിൽ ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കുന്നു .

Kothamangalam News

Basil Trophy Kothamangalam

Posted by Kothamangalamnews on Monday, April 1, 2019

കടപ്പാട് : (മാർ ബേസിൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ആന്റണി ഏബ്രഹാം, ഒ.എം. യൂസഫ് എന്നിവരുടെ നേർകാഴ്ചയിൽ നിന്ന്) തയ്യാറാക്കിയത് – ഒ.എം.യൂസഫ്.

Leave a Reply