ചൂട് മൂലം കോഴി കർഷകർ പ്രതിസന്ധിയിൽ; തൂക്കക്കുറവും, മരണ നിരക്കും വർദ്ധിക്കുന്നു.


കോ​ത​മം​ഗ​ലം: ചൂട് കൂടുന്നത് കോഴി കർഷകരെ ബുദ്ധിമുട്ടിൽ ആക്കുന്നു. ഇ​റ​ച്ചി​കോ​ഴി​യു​ടെ വി​ല ഇ​ടിവിനോപ്പം , ചൂട് മൂലം കോഴികൾ ചത്തുപോകുന്നതും ചെ​റു​കി​ട കോ​ഴി​ഫാം ന​ട​ത്തു​ന്ന​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു . കോതമംഗലം മേഖലയിൽ നൂ​റു​ക​ണ​ക്കി​ന് കോഴി ഫാം നടത്തുന്ന കർഷകർ ആണ് സാമ്പത്തികമായി വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. ചൂട് കൂടുന്നതുമൂലം കോഴികളുടെ വളർച്ചാ നിരക്ക് കുറയുന്നതായും കർഷകർ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ വ​ൻ​കി​ട ഫാ​മു​ക​ളി​ൽ നി​ന്ന് യാ​തൊ​രു​വി​ധ സു​ര​ക്ഷി​ത​ത്വ​വും ശു​ചി​ത്വ​വും ഇ​ല്ലാ​തെ വ​ള​ർ​ത്തി നാട്ടിൽ വിൽപ്പനക്ക് കൊണ്ടുവരുന്ന കച്ചവടക്കാരും ചെറുകിട കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന കോ​ഴി​ക​ൾ​ക്ക് ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ രോ​ഗ​ബാ​ധി​ത​മാ​യ കോ​ഴി​ക​ളു​ടെ വ​ര​വ് നി​യ​ന്ത്രി​ക്കണമെന്നും , കർഷകർക്ക് അടിയന്തര സഹായം സർക്കാർ തലത്തിൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കർഷകർ ആവശ്യപ്പെടുന്നു.

ചൂട് കൂടി കോഴികൾക്ക് രോഗങ്ങൾ വരുകയും, കൂടാതെ ചികിത്സാ ചെലവും മൂലം ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ പിണ്ടിമന , കോട്ടപ്പടി, കീരംപാറ മേഖലയിലെ നിരവധി ചെ​റു​കി​ട ഫാ​മു​ക​ൾ താ​മ​സി​യാ​തെ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വരുമെന്നാണ് ഇവിടുത്തെ കർഷകർ ചൂണ്ടിക്കാണിക്കുന്നത്. വൈദുതി നിരക്കും, തൊഴിലാളി കൂലിയും, തീറ്റച്ചെലവും ക്രമാധീതമായി ഉയരുന്നതിനൊപ്പം , ഇറച്ചിക്കും വില ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Leave a Reply