Business
ശരീര സൗന്ദര്യം, ആരോഗ്യം, ആത്മവിശ്വാസം; HEALTH CARE FITNESS GYM പത്താം വർഷത്തിലേക്ക്.

കോതമംഗലം: ചെറുവട്ടൂർ ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തന മേഖലയിൽ പത്ത് വർഷമായി പ്രവർത്തിച്ചുവരികയാണ് ഹെൽത്ത് കെയർ ഫിറ്റ്നസ് എന്ന ലേഡീസ് ആൻഡ് ജന്റ്സ് ഫിറ്റ്നസ് സെന്റർ. ഏതാണ്ട് 25 വർഷത്തോളം പ്രവർത്തന പരിചയമുള്ള ബിജു തോപ്പിൽ ആണ് ജിമ്മിലെ പ്രധാന പരിശീലകൻ. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ തന്റെ കായിക ജീവിതം ഇന്ന് 46 വയസ്സ് എത്തിനിൽക്കുന്നു. കുങ്ഫു, തായ്ക്കൊണ്ടോ തുടങ്ങിയ ആയോധനകലകളിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ബിജു തോപ്പിൽ ബോഡി ബിൽഡിംഗ് സർട്ടിഫൈഡ് ട്രെയിനറും തായ്ക്കൊണ്ടോയുടെ സ്റ്റേറ്റ് റഫറിയും സ്റ്റേറ്റ് ഇൻസ്ട്രക്ടറും ആണ്. സ്കൂൾ തലത്തിൽ പെൺകുട്ടികൾക്കായുള്ള സുരക്ഷാ പദ്ധതിയായ തായ്ക്കൊണ്ടോ പരിശീലനം വിവിധ സ്കൂളുകളിൽ പരിശീലിപ്പിച്ചു വരുന്നു.
ചെറുവട്ടൂർ കവലയിൽ ചാത്തനാട്ട് ബിൽഡിംഗിൽ മാവേലി സ്റ്റോറിന് മുകൾഭാഗത്തായി ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് മൂവായിരത്തിന് മുകളിൽ കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ലേഡീസിനും ജെന്റ്സിനും മിക്സഡ് ആയും ലേഡീസിന് പ്രത്യേകമായും ഇവിടെ പരിശീലനം നടത്തി വരുന്നു. സ്റ്റിറോയിഡുകൾ ഉപയോഗിക്കാതെയുള്ള ആരോഗ്യ പരിശീലന രീതിയാണ് ഇവിടത്തെ സവിശേഷത. ഫിറ്റ്നസ് ട്രെയിനിങ്, ബോഡി ബിൽഡിംഗ്, ഫാറ്റ് ലോസ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികൾക്കാണ് ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ പേഴ്സണൽ ട്രെയിനിങ്, ഹോം ബേസ്ഡ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികൾ ആണ് ഇവിടെ നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9447579108
Business
അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.
Business
കോട്ടപ്പടിയിൽ “ജൻ ഔഷധി ഫാർമ” പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിലെ മരുന്നു വിലയെക്കാൾ 60% വരെ വിലക്കുറവിൽ ഇവിടെനിന്നും മരുന്നുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത പരിശോധനാ എജൻസികൾ ഉന്നത ഗുണമേന്മ ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളാണ് ഇവിടെനിന്നും ലഭിക്കുകയെന്ന് പ്രൊപ്രൈറ്ററും ഫാർമസി സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതുമായ ഡോക്ടർ അമല ടി.എ വെളിപ്പെടുത്തുന്നു.
Business
വിദേശ വിദ്യാഭ്യാസ വിദഗ്ദന് രഞ്ജോത് സിംഗ് സോഹല്‍ കോതമംഗലം ഗ്ലോബല്‍ എഡ്യു സന്ദര്‍ശിച്ചു.

കോതമംഗലം : Canada Georgian College ൻറെ Director ആയ Mr. Ranjodh Singh Sohal കോതമംഗലത്തെ പ്രമുഖ Overseas Education consultancy ആയ GlobalEdu സന്ദർശിച്ചു. ഉച്ചക്ക് 12 മണിയോടുകൂടി നടന്ന സെമിനാറിലും അദ്ദേഹം പങ്കെടുത്തു. Georgian College ൻറെ സവിശേഷതകളെക്കുറിച്ചു സംസാരിക്കുകയും കനേഡിയൻ വിദ്യാഭാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും, മെയ് & സെപ്റ്റംബർ intake ലേക്ക് GlobalEdu ഏജൻസി യിലൂടെ പോകാനിരിക്കുന്ന വിദ്യാർത്ഥികളെ കണ്ടു സംസാരിക്കുകയും ചെയ്തു.
22 വർഷത്തിലധികം സേവന പാരമ്പര്യം ഉള്ള GlobalEdu വളരെ അധികം വിദ്യാർത്ഥികളെ ഓരോ വർഷവും വിവിധ രാജ്യങ്ങളിലേക്കു ഉചിതമായ കോഴ്സും കോളേജും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നു. career Counseling, course and country selection, Visa assistance, Pre -departure Briefing, Landing assistance തുടങ്ങിയ Comprehensive സർവീസുകളാണ് GlobalEdu വിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
-
NEWS5 days ago
കോതമംഗലത്തെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
-
NEWS6 days ago
കോതമംഗലത്ത് ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്: ഇരയായത് സർക്കാർ ഉദ്യോഗസ്ഥർ.
-
NEWS11 hours ago
നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
-
ACCIDENT14 hours ago
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
-
NEWS5 days ago
കോതമംഗലം സ്വദേശിയായ വൈദികൻ ജര്‍മ്മനിയിലെ തടാകത്തില്‍ മുങ്ങി മരിച്ചു.
-
NEWS1 day ago
നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
-
ACCIDENT6 days ago
തടി ലോറിയുടെ പിന്നിൽ ഓമ്നി വാനിടിച്ചു.
-
CRIME2 days ago
കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
