കോതമംഗലം: ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളായി തൊഴിൽ ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുകയും കുടുങ്ങി ഭയചകിതരായി കിടക്കുന്നുണ്ട്. ഇവരെ നാട്ടിൽ സുരക്ഷിതരായി എത്തിക്കാൻ കേന്ദ്ര സർക്കാർ ആത്മാർത്ഥ ഇടപെടൽ നടത്തണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതിയംഗം മനോജ് ഗോപി പറഞ്ഞു. കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി യോഗം വീഡിയോ കോൺഫ്രൻസിലൂടെ പ്രമേയം പാസാക്കി. ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽകുടി, ട്രഷറർ തോമസ് കാവുംപുറത്ത്, പി.കെ.സുബാഷ്, ബിജു തേൻകോട്, ജനകൻ ഗോപിനാഥ്, ദിലീപ് ഊന്നുകൽ, ശിവൻമാരമംഗലം എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.