പീഡാനുഭവ സ്മരണയിൽ ദുഃഖ വെളളി; കോതമംഗലം ചെറിയ പളളിയിൽ വിശ്വാസികളുടെ വൻ തിരക്ക്.


കോതമംഗലം : യേശു ദേവന്റെ പീഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെളളി ആചരിച്ചു. കോതമംഗലം മാർ തോമ ചെറിയ പളളിയിൽ നടന്ന ദുഃഖ വെളളി ശുശ്രുഷകൾക്ക് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യ കാർമികനായി. വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. സെബി വലിയ കുന്നേൽ, ഫാ. ബിജു അരിക്കൽ, ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ജോബി തോമ്ബ്ര, ഫാ. ഷാനു കല്ലുങ്കൽ എന്നിവർ സഹ കാർമികരായി. രാവിലെ 5 മണിക്ക് നടന്ന പ്രഭാത നമസ്കാരത്തിലും, 7 മണിക്ക് നടന്ന ദുഃഖ വെളളി ശുശ്രുഷയിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.


ഗോഗുൽത്തായിലേക്കുളള കർത്താവിന്റെ കുരിശു വഹിച്ചുകൊണ്ട് നടന്ന യാത്രയുടെ അനുസ്മരണം പുതുക്കി പളളിക്ക് ചുറ്റും പ്രദിക്ഷണം ഉണ്ടായിരുന്നു. പളളിയിൽ എത്തിയ എല്ലാ വിശ്വാസികൾക്കും നേർച്ച കഞ്ഞി വിതരണം ഉണ്ടായിരുന്നു.  ദുഃഖ ശനിയാഴ്ച രാവിലെ 8:30 ന് പ്രാർത്ഥന, തുടർന്ന് സകല മരിച്ചു പോയവർക്ക് വേണ്ടിയുളള ഓർമ്മ എന്നിവ നടത്തും. വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥന തുടർന്ന് ഈസ്റ്റെർ ശുശ്രുഷയും, വി. കുർബാനയും നടത്തും. ഞായറാഴ്ച രാവിലെ 6 ന് വി. കുർബാന, 8 ന് പൈതൽ നേർച്ച എന്നിവ നടക്കും.  പാതിരാ കുർബാനയോട് കൂടി അമ്പത് ദിവസത്തെ നോമ്പിന് സമാപനം കുറിക്കും.

റിപ്പോർട്ട്‌ : ജോമോൻ പാലക്കാടൻ,  ഫോട്ടോ : എൽദോസ് മനയത്ത്‌.

Leave a Reply