സ്വർണ്ണ മെഡൽ ജേതാവിന് ജന്മനാടിന്റെ സ്വീകരണം.


കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത് എത്തിയപ്പോൾ DYFI യുടെ നേതൃത്ത്വത്തിൽ സ്വീകരണം നൽകി. DYFI കോതമംഗലം ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ആരോമൽ അനുമോദിച്ച് സംസാരിച്ചു. അശ്വിൻ, ഹരി എന്നിവർ നാടിന്റെ അഭിമാനതാരത്തെ അഭിനന്ദിക്കുകയും ചെയ്‌തു.

Leave a Reply