പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം


പോത്താനിക്കാട് : പോത്താനിക്കാട് പുളിന്താനത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പിള്ളിൽ പ്രസാദ്(48)നെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിവെക്കാൻ ഉപയോഗിച്ചു എന്നു കരുതുന്ന എയർഗൻ മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട കൊലപാതകാമാണോ ആത്മഹത്യയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. പോലീസ് വിശദമായ അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
പുളിന്താനം സ്വദേശി കാറ്റുചിറയിൽ സജീവന്റെ വീടിന്റെ ടെറസിൽ ആണ് പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്റെ തന്നെ കോഴി ഫാമിലെ ജീവനക്കാരൻ കൂടിയാണ് പ്രസാദ്.

Leave a Reply