Connect with us
teevandi enkile ennodu para

EDITORS CHOICE

പഴമക്കാർ പറയുന്ന പൂച്ചക്കണ്ണൻ പാമ്പ് തട്ടേക്കാടിൽ ; വ്യക്തത തേടി ഗവേഷകർ

Published

on

കോതമംഗലം : പാമ്പുകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ നിരവധിയാണ്. പേടിപ്പെടുത്തുന്നതും, കൗതുകം ജനിപ്പിക്കുന്നതുമായ കെട്ടുകഥകളും അതിൽപ്പെടുന്നു. അങ്ങനെയുള്ള ഒരു പാമ്പിനെയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ രാജീവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപത് വർഷത്തിന് മുകളിലായി കുട്ടമ്പുഴ പൂയംകുട്ടി വന മേഖലയിലും, പെരിയാറിന്റെ ഓളപ്പരപ്പിലും സജീവമായ രജീവ് ആദ്യമായാണ് ഇങ്ങനെയൊരു പാമ്പിനെ കാണുന്നത്. കേരളത്തിൽ കേട്ടുകേൾവി മാത്രമുള്ള പൂച്ച പാമ്പുകൾ (Forsten’s Cat Snake)  അപൂർവ്വമായി മാത്രമേ മനുഷ്യരുടെ ദൃഷ്ടിയിൽ പതിയാറുള്ളു. പൂച്ചയുടെ കണ്ണിനോട് സാമ്യം തോന്നുന്ന കണ്ണ് ഉള്ളതുകൊണ്ടാകാം ഇവക്ക് ഈ വിളിപ്പേര് ലഭിച്ചിരിക്കുന്നത് എന്നുവേണം അനുമാനിക്കാൻ.

പൊതുവേ മരങ്ങളിലെ പൊത്തുകളിൽ വസിക്കുന്ന പൂച്ച പാമ്പുകൾ രാത്രികാലമാണ് പൊതുവേ ഇരതേടിയിറങ്ങാറുള്ളതെന്നും, പല്ലികൾ, പക്ഷികൾ, പക്ഷി മുട്ടകൾ, വവ്വാലുകൾ തുടങ്ങിയവെ ഭക്ഷിക്കുമെന്നും കരുതപ്പെടുന്നു. അസാമാന്യ നീട്ടമുള്ള മഞ്ഞ കലർന്ന തവിട്ടുനിറമുള്ള പൂച്ചക്കണ്ണൻ പാമ്പുകൾ മരങ്ങളിൽ ചുറ്റികിടക്കുമ്പോൾ തിരിച്ചറിയാൻ പറ്റാത്തതും ഇവയുടെ സവിശേഷതയാണ്. വാട്ടർ സ്നേക്ക് വിഭാഗത്തിൽ പെടുത്താവുന്ന പാമ്പാണോ എന്ന സംശയവും വിദഗ്ധർ പങ്കുവെക്കുന്നു.

തട്ടേക്കാടിൽ കാണപ്പെട്ട പൂച്ചക്കണ്ണൻ പാമ്പിനെ കുറിച്ച് ആധികാരികമായുള്ള രേഖപ്പെടുത്തലുകൾ കുറവായതും, ഇവയുടെ സ്പെസിമെൻ ലഭ്യമല്ലാത്തതും ഇവ പഴമക്കാർ പറയുന്ന രാത്രി സഞ്ചാരിയായ പൂച്ചക്കണ്ണൻ തന്നെയാണോ എന്ന് സ്ഥിതീകരിക്കുവാൻ വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ തയ്യാറാകുന്നുമില്ല. എന്നിരുന്നാൽ തന്നേയും ജീവിതത്തിൽ ആദ്യമായി പഴമക്കാർ പറഞ്ഞ വിശ്യരൂപത്തെ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് തട്ടേക്കാട് സ്വദേശിയായ രജീവ്.

കോതമംഗലത്ത് സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ പുത്തൻ ലക്ഷ്വറി വില്ല വിൽപ്പനക്ക്.

EDITORS CHOICE

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

Published

on

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ ജോൺ കുരിയാക്കോസ് ആണ് ഈ കൊച്ചു മിടുക്കൻ. ഒഴിഞ്ഞ പ്ലാസ്റ്റിക് മിഠായി ഭരണിയിൽ സെൻസർ ഘടിപ്പിച്ചാണ് ഈ കൊച്ചു മിടുക്കൻ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമിച്ചിരിക്കുന്നത്. ചേലാട് പിണ്ടിമന ഗവ. യൂ പി. സ്കൂളിൽ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ജോൺ. സഹോദരി അക്സ പിണ്ടിമന ടി. വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എട്ടാംക്ലാസ്സ്‌ വിദ്യാർത്ഥിനിയും.

പിതാവ് വി. ജെ. കുര്യാക്കോസ് പിണ്ടിമന സെന്റ്. ജോൺസ് യാക്കോബായ പള്ളിയിലെ പ്രധാന ശുശ്രുഷകൻ ആണ്. മാതാവ് ബെൽജി അംഗൻവാടി ജീവനക്കാരിയും.ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിര്മിച്ചതിലൂടെ സഹപാഠികളുടെയും, അധ്യാപകരുടെയും നാട്ടുകാരുടെയും ഒക്കെ ഏറെ പ്രശംസയാണ് ഈ കൊച്ചു മിടുക്കന് കിട്ടുന്നത്.

Continue Reading

EDITORS CHOICE

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

Published

on

  • ഏബിൾ. സി. അലക്സ്‌

കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്. മൂന്നാർ, രാജമല പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തിൽ മൺകച്ചയണിഞ്ഞു, മണ്ണിലലിഞ്ഞവർക്കും, കരിപ്പൂർ വിമാനപകടത്തിൽ മരണപെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഡാവിഞ്ചി. പെട്ടിമുടിയിലെ നടുക്കുന്ന, വേദനിപ്പിക്കുന്ന വാർത്തകളുടെ ആത്മസംഘർഷവും, കാണാൻ വയ്യാത്ത ആ കാഴ്ചയുടെ സൃഷ്ടി കളിമണ്ണിൽ തീർത്തിരിക്കുകയാണ് ഈ കലാകാരൻ.

ഈ കളിമൺ സൃഷ്ട്ടിയിലൂടെ രാജമലയിലെ പ്രകൃതി ദുരന്തത്തിലും, കരിപ്പൂരിലെ വിമാന അപകടത്തിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണിദ്ദേഹം.

Continue Reading

EDITORS CHOICE

കരനെല്ലിൽ ഡാവിഞ്ചി വിരിയിച്ച ടോവിനോ ചിത്രം.

Published

on

  • ഏബിൾ. സി. അലക്സ്‌

കോതമംഗലം : വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ.അക്ഷരാർത്ഥത്തിൽ അത്‌ ഡാവിഞ്ചി സുരേഷിനെ ഉദ്ദേശിച്ചായിരുന്നു. ഇത്തവണ കരനെല്ല് ഉപയോഗിച്ച് കൊണ്ടാണ് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ചിത്രരചനയുടെ വേറിട്ട അദ്ധ്യായം കുറിക്കുന്നത്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്രങ്ങളും ശില്പങ്ങളും രചിക്കുവാനുള്ള അന്വേഷണയാത്രയിൽ ഇത്തവണ അദ്ദേഹം ചെന്നെത്തിയത് കരയിൽ നെൽകൃഷി ചെയ്യുന്ന ഞാറിൽ ആണ്.

കഴിഞ്ഞ പ്രളയ കാലത്ത്, സേവന പ്രവർത്തനങ്ങൾകൊണ്ട് ജനഹൃദയങ്ങളിൽ കുടിയേറിയ പ്രശസ്ത സിനിമാ താരം ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ താരം. ഒറ്റ ദിവസം കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഈ ടോവിനോ ചിത്രം മനോഹരമായി ഞാറിൽ തീർത്തത്.

Continue Reading

Recent Updates

NEWS15 hours ago

നെല്ലിക്കുഴി, കുട്ടമ്പുഴ, ആയവന സ്വദേശികൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : ഇന്ന് 1184 പേർക്കുകൂടി കോവിഡ്, സമ്പർക്കത്തിലൂടെ 956 രോഗികൾ. എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത്...

NEWS16 hours ago

വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളെ സംരക്ഷിക്കുന്നതിന് 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കും : എംഎൽഎ

പെരുമ്പാവൂർ : കഴിഞ്ഞകാല അനുഭവങ്ങൾ മുൻനിർത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ 4 തരത്തിലുള്ള ക്യാമ്പുകൾ സജ്ജീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനറൽ ക്യാമ്പ്, മുതിർന്ന പൗരന്മാർക്കുള്ള...

CHUTTUVATTOM16 hours ago

കനത്ത മഴയിൽ അപകടാവസ്ഥയിലായ ഹോമിയോ ആശുപത്രി കെട്ടിടം പുനർനവീകരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ 11 ആം വാർഡിലെ ഇരമല്ലൂർ ചിറപ്പടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന്...

EDITORS CHOICE16 hours ago

ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ചു ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് ഒരു ആറാം ക്ലാസ്സുകാരൻ. ചേലാട് വലിയകുന്നേൽ കുരിയാക്കോസിന്റെയും, ബെൽജിയുടെയും ഇളയ മകനായ...

NEWS16 hours ago

കണ്ടെയ്ന്‍മെന്‍റ് സോണില്‍ വലഞ്ഞ് നെല്ലിക്കുഴിയിലെ വ്യാപാരികള്‍; നിര്‍മ്മാണമേഖല സ്തംഭിച്ചത് ഇരുട്ടടിആയി

നെല്ലിക്കുഴി ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നടങ്കം കഴിഞ്ഞ രണ്ടാഴ്ച്ചയായി കണ്ടെയ്ന്‍മെന്‍റ് സോണായതോടെ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖല ഇനിയും അനിശ്ചിതമായി അടച്ചിടുന്നത് വ്യാപാര തൊഴില്‍ മേഖലയ്ക്ക്...

NEWS16 hours ago

നേര്യമംഗലത്ത് മണ്ണിടിച്ചിൽ സാധ്യത.

കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ്...

EDITORS CHOICE20 hours ago

മണ്ണിലലിഞ്ഞവർക്ക് ആദരം അർപ്പിച്ചു ഡാവിഞ്ചി സുരേഷ്.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ് പ്രശസ്ത ചിത്രകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്....

CHUTTUVATTOM1 day ago

പാലക്കാടൻ മാത്യു പി. മത്തായി നിര്യാതനായി.

കോതമംഗലം : തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. സംസ്കാരം ഇന്ന് ( ഓഗസ്റ്റ് 10 തിങ്കളാഴ്ച ) 4 മണിക്ക് ഭവനത്തിൽ ആരംഭിച്...

NEWS2 days ago

കാലവർഷക്കെടുതി – നാശ നഷ്ടങ്ങൾ ഉണ്ടായ വീടുകൾ എംഎൽഎ സന്ദർശിച്ചു.

കോതമംഗലം:കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ രണ്ട് വീടുകൾ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കോതമംഗലം മുൻസിപ്പാലിറ്റിയിലെ ഇരുപത്തി ആറാം വാർഡിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ മേലേത്ത്ഞാലിൽ...

NEWS2 days ago

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം...

NEWS2 days ago

കോതമംഗലം സ്വദേശികളായ മൂന്ന് പേർക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.....

NEWS2 days ago

110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

കോതമംഗലം: പുതുപ്പാടി താണിക്കത്തടം കോളനിയിൽ താമസിക്കുന്ന 110 കുടുംബങ്ങൾക്ക് അരിയും, പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ...

ACCIDENT2 days ago

റോഡിൽ കാർ തലകീഴായി മറിഞ്ഞു

കോതമംഗലം : കീരംപാറ ഭൂതത്താൻകെട്ട് റോഡിൽ പൂച്ചകുത്തിന് സമീപമാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന്...

CHUTTUVATTOM2 days ago

ഓൺലൈൻ പഠനത്തിനായി 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എംഎൽഎ

പെരുമ്പാവൂർ : ഓൺലൈൻ പഠനത്തിനായി പെരുമ്പാവൂർ മണ്ഡലത്തിൽ 23 ലാപ്പ്ടോപ്പുകൾ കൂടി അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 7.13 ലക്ഷം രൂപയാണ്...

CHUTTUVATTOM2 days ago

നാശം സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾക്കും കൃഷിയിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത്...

Trending

error: Content is protected !!