കോതമംഗലം: നേര്യമംഗലം വനത്തിൽ തോക്കുമായി നായാട്ടിന് എത്തിയ സംഘത്തെ വനപാലകർ പിടികൂടി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്റ്റേഷൻ പരിധിയിൽ പിണവൂർകുടി ക്യാമ്പിംഗ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഘം പിടിയിലായത്. വനത്തിൽ ക്യാമ്പിംഗ് ചെയ്യുവാനായി പോയ വനപാലകരാണ് കാട്ടിൽ തമ്പടച്ചിരുന്ന നായാട്ട് സംഘത്തെ കണ്ടെത്തിയത്. വനപാലകരെ കണ്ട് സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വനപാലകർ നടത്തിയ തിരച്ചിലിൽ മൂന്നു പ്രതികളെയും നിറത്തോക്കുമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പിന്നെവൂർകുടി സ്വദേശികായ ചക്കാനിക്കൽ അനിൽകുമാർ ( 51),
ഉറുമ്പിൽ വീട്ടിൽ മനോജ് (41), മുളമൂട്ടിൽ സജി (47 )എന്നിവരാണ് സംഭവത്തിൽ വനപാലകരുടെ പിടിയിലായത്. സംഘത്തിലെ മൂന്നു പ്രതികളെ കൂടി ഇനിയും കിട്ടുവനുണ്ടന്നും അവർക്കായി തിരച്ചിൽ ഊർജിതം ആക്കിയിട്ടുണ്ടന്നും
വനപാലകർ അറിയിച്ചു. ലോക്ക് ഡൗണ് സമയം വനത്തിൽ വനപാലകർ പരിശോധന ശക്തമാക്കിയത്തോട് കൂടി വന്യ ജീവിനായാട്ട് തടയുവാൻ സ്‌പെഷ്യൽ ക്യാമ്പ് വനമേഖലകളിൽ നടത്തിയപ്പോഴാണ് വെടി ശബ്ദം കേൾക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടിക്കുവാൻ സാധിക്കുകയും ചെയ്തത്.
പ്രതികളുടെ പക്കൽ നിന്നും ഹെഡ് ലൈറ്റ്, ടോർച്ച്, വാകാത്തി, പടുത, ഭക്ഷണം പാകം ചെയ്യുവാനുള്ള സാമഗ്രികൾ ഒരു നാടൻ തോക്ക് എന്നിവയും കണ്ടു കെട്ടിയിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അജയ്, എസ് എഫ് ഓ മാരായ വിനോദ് കുമാർ എ വി, പി എ സുനി,ബി എഫ് ഓ മാരായ ഉമ്മർ എം എം, നൗഷാദ് എ, മുഹമ്മദ് ഷാ, സച്ചിൻ സി ഭാനു, അരുൺ രാജ്, ട്രൈബൽ വാച്ചർ മാരായ സനീഷ്, വിജയമ്മ എന്നിവരടങ്ങുന്ന സംഘമാണ് വനത്തിൽ പരിശോധന നടത്തി വേട്ടക്കാരെ പിടികൂടിയത്.