കോതമംഗലത്തെ കടയിൽ നിന്നും പണം മോഷണം ; ഇറാൻ പൗരൻ പോലീസ് പിടിയിൽ.


കോതമംഗലം : പണം മോഷണം നടത്തി ഒളിവിൽ പോയ ഇറാനി സ്വദേശിയായ സിറാജുദീൻ ഹൈദരിയെ കോതമംഗലം പോലീസ് രണ്ട് വർഷത്തിന് ശേഷം പിടികൂടി. കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തു പ്രവർത്തിക്കുന്ന ലാവണ്യയിൽ നിന്നും ഷോപ്പിങ് എന്ന വ്യാജേന വരുകയും , കട ഉടമയുടെ അടുത്തെത്തി കറൻസി മാറാനുണ്ടെന്ന് പറഞ്ഞു കുറച്ചു സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങി ശ്രദ്ധ തിരിച്ച ശേഷം രണ്ട് ലക്ഷത്തിഅമ്പതിനായിരം രൂപ മൂല്യം വരുന്ന സൗദി റിയാൽ മോഷണം നടത്തി രക്ഷപെടുകയായിരുന്നു.

രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുറിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുവാറ്റുപുഴ ഡി വൈ എസ് പി ഷാജിമോൻ , കോതമംഗളം സി ഐ ടി ഡി സുനിൽ കുമാർ , എസ് ഐമാരായ രജൻകുമാർ , നാസ്സർ , എ എസ് എ ഷാജി കുര്യാക്കോസ് , സി പി ഓ മാരായ ജോബി ജോൺ, ജീമോൻ കെ പിള്ള , നിജു കെ നാസർ , ശ്രീജിത്ത് എന്നിവർ ചേർന്ന് അങ്കമാലി പോലീസിന്റെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായും , കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും കോതമംഗലം പോലീസ് വെളിപ്പെടുത്തുന്നു.

Leave a Reply