വൈദ്യുതി ചതിച്ചതിനെ തുടർന്ന് മത്സ്യ കർഷകന് ലക്ഷങ്ങളുടെ നഷ്ടം.


വാരപ്പെട്ടി : വൈദ്യുതി ചതിച്ചതിനെ തുടർന്ന് മത്സ്യ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. വാരപ്പെട്ടി മുണ്ടേത്ത് ചെറിയാൻ്റെ പടത കുളത്തിൽ വിളവെടുക്കാറായ മുഴുവൻ മത്സ്യങ്ങളും ചത്ത് പൊങ്ങുകയായിരുന്നു. ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട 20000 പരം മത്സ്യക്കുഞ്ഞുങ്ങളെ നാല് പടത കുളങ്ങളിലായി നിക്ഷേപിച്ച് ആധുനിക സംവിധാനങ്ങൾ ഒരുക്കി വളർത്തി വരികയായിരുന്നു. വെള്ളം ശുദ്ധികരിക്കുന്നതിനും, വെള്ളത്തിലെ ഓക്സിജൻ്റെ അളവ് ക്രമപ്പെടുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വൈദ്യുതി ഉപയോഗിച്ചാണ് നടത്തിവന്നിരുന്നത്.

വൈദ്യുതി തടസം നേരിടുമ്പോൾ ജനറേറ്റർ ഉപയോഗിച്ച് ജല ശുചികരണമടക്കം നിർവ്വഹിച്ചു പോന്നിരുന്നത്. ഞായറാഴ്ച്ച 20 ൽ ഏറെ തവണ വൈദ്യുതി പോയും വന്നിരുന്നു. ഇതിനിടയിൽ മീൻ കുളത്തിലെ വൈദ്യുത കണക്ഷനിലെ ഫ്യൂസ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് മിനുകളുടെ ജീവഹാനിയിലേക്ക് നയിച്ചത്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ നാഷണൽ അക്വാഡിക് റിസർച്ച് സെൻ്ററിൻ്റെ സാങ്കേതിക സഹായത്തോടെ 22 ലക്ഷത്തോളം രൂപ മുടക്കിയാണ് മത്സ്യകൃഷി വിളവെടുപ്പിലേക്ക് എത്തിച്ചത്.

ട്രോളിങ്ങ് നിരോധന കാലത്ത് മത്സ്യ വിളവെടുപ്പ് നടത്താം എന്നിരിക്കെയാണ് മുടക്ക് മുതൽ പോലും ലഭ്യമാല്ലാത്ത വിധം മത്സ്യങ്ങൾ ചത്തത്.കൃഷി വകുപ്പിൻ്റെയോ മറ്റ് സാഹയാങ്ങൾ സ്വീകരിക്കുകയോ ഇൻഷുറൻസ് ഏർപ്പെടുത്തുകയോ ചെയ്യാത്തതിനാൽ നഷ്ടം ഏങ്ങനെ നികത്തുമെന്നറിയാതെ കുഴങ്ങുകയാണി കർഷകൻ.

Leave a Reply