ഫൈനൽ മത്സരത്തിന് പുറപ്പെട്ട ഫുട്ബോൾ ടീമിന് യാത്രയയപ്പ് നൽകി.


പല്ലാരിമംഗലം : എറണാകുളം ജില്ലയിലെ 64 സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന റിലൈൻസ് കപ്പ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിനായി പുറപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ടീമിന് അടിവാട് ഗോൾഡൻ യംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ കവാടത്തിന് മുന്നിൽ നടന്ന യാത്രയയപ്പ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം  ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ ഷമീന അലിയാർ, ക്ലബ്ബ് ഭാരവാഹികളായ കെ എം അലിക്കുഞ്ഞ്, എം എ യൂനസ്, കെ എം നൗഫൽ, എം എം ഷെഫീഖ്, കെ എം അലിയാർ എന്നിവർ പ്രസംഗിച്ചു. ടീമംഗങ്ങൾക്ക് മത്സരത്തിന് പോകുവാനുള്ള വാഹനവും, മറ്റ്ചെലവുകളും ഗോൾഡൻ യംഗ്സ് ക്ലബ്ബാണ് വഹിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a Reply