ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.


കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പെരിയാർ ക്ഷീരോൽപാദക സഹകരണ സംഘം ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെ കീരംപാറ പഞ്ചായത്തിലെ പാലമറ്റത്ത് നിർമ്മിച്ച ഫാർമേഴ്സ് കം ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംഘത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ അധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് ജോർജ് പൗലോസ് സ്വാഗതം പറഞ്ഞു.ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സിമോൾ ജോസ്,വാർഡ് മെമ്പർ സാബു വർഗീസ്,ക്ഷീര വികസന വകുപ്പ് ഓഫീസർ സുപ്രിയദേവി എസ് പി,സംഘം ഭരണ സമിതി അംഗം മിനി എൽദോസ്,സെക്രട്ടറി ലൈജു രാജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply