Connect with us

Hi, what are you looking for?

CRIME

കള്ളനോട്ട് നിർമ്മാണം : കോതമംഗലം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ.

കോതമംഗലം : കള്ളനോട്ട് നിർമ്മാണം യുവാവ് പോലീസ് പിടിയിൽ. കോതമംഗലം പുതുപ്പാടി കുരുപ്പാത്തടത്തിൽ വീട്ടിൽ പ്രവീൺ ഷാജി (24) യെയാണ് മുവാറ്റുപുഴ പോലീസ് പിടി കൂടിയത്. ഇയാളിൽ നിന്ന് 500 ന്റെ രണ്ട് ,200 ന്റെ നാല് 50 രൂപയുടെ മൂന്ന് വീതം കള്ളനോട്ടുകൾ കണ്ടെടുത്തു. പ്രവീൺ ഷാജിയുടെ പേഴയ്ക്കാപ്പിള്ളിയിലെ പ്രണവ് ഓട്ടോ ഇലക്ട്രിക്ക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നോട്ട് അടിയ്ക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധസാമഗ്രികളും കണ്ടെടുത്തു. ഇവിടെയാണ് കള്ളനോട്ട് നിർമ്മാണം നടത്തിയിരുന്നത്. കിഴക്കേക്കരയിലെ പെട്രോൾ പമ്പിൽ , കഴിഞ്ഞ ദിവസം ലഭിച്ച 500 രൂപയുടെ ഒരു നോട്ട് കള്ളനോട്ട് ആണോ എന്ന സംശയം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് പമ്പിൽ വന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോട്ട് നൽകി പെട്രോളടിച്ചത് ഇയാളെന്ന് കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിലാണ് കള്ളനോട്ടും, പ്രിന്ററും പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ വിഷ്ണു രാജു , ബേബി ജോസഫ്, എ.എസ്.ഐ പി.എം രാജേഷ്, എസ്.സി പി.ഒ ബേസിൽ സ്ക്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

 

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...

error: Content is protected !!