കൗമാര കായിക കിരീടം കോതമംഗലം മാർ ബേസിൽ സ്കൂളിന്


കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം മാർ ബേസിൽ സ്കൂൾ ടീം. റവന്യു ജില്ല കായികമേളയിൽ 277 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 32 സ്വർണവും 36 വെള്ളിയും 27 വെങ്കലവും സ്വന്തമാക്കിയാണ് മാർ ബേസിൽ കിരീടമണിഞ്ഞത്. 58 പോയിന്റോടെ മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും 56 പോയിന്റോടെ പിറവം മണീട് ഗവ. ഹൈസ്കൂളുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. എട്ട് സ്വർണം, ഏഴ് വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് മാതിരപ്പിള്ളി സ്കൂളിന്റെ അക്കൗണ്ടിലുള്ളത്. മണീട് സ്കൂൾ എഴ് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും സ്വന്തമാക്കി. സ്കൂൾ കായിക മേളയിൽ മുൻ താരങ്ങളായ സൈന്റ്റ് ജോർജ് സ്കൂളിന്റെ അഭാവം നിഴലിച്ചിരുന്നെങ്കിലും 18 മത് എറണാകുളം റെവന്യൂ സ്കൂൾ മേളയിൽ എതിരാളികളില്ലാതെ കോതമംഗലം ഉപജില്ലാ കിരീടം നിലനിർത്തുകയും ചെയ്‌തു.

Leave a Reply