റവന്യു ജില്ല സ്കൂൾ കായിക മേള കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ ഞായറാഴ്ച്ച ആരംഭിക്കുന്നു


കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായിത്തീർന്നിട്ടുള്ള കോതമംഗലത്തിന് അഭിമാനമായി പതിനെട്ടാമത് എറണാകുളം റവന്യു ജില്ല സ്കൂൾ കായിക മേള ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഞായർ രാവിലെ 8.30 മുതൽ മത്സരം ആരംഭിക്കും.14 ഉപജില്ലകളിൽ നിന്ന് നാലായിരത്തോളം കായിക പ്രതിഭകൾ മാറ്റുരക്കും. ഞായറാഴ്ച്ച രാവിലെ 10ന് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ആൻ്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും.നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജു, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് എന്നിവർ സംബന്ധിക്കും.

പോൾവാൾട്ട് മത്സരങ്ങൾ സെന്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലും, മറ്റ് മത്സരങ്ങൾ എം.എ കോളേജിൻ്റെ രണ്ട് ഗ്രൗണ്ടിലായുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനം സീനിയർ ബോയ്സ് 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കും. പത്ര സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കോഡിനേറ്റർ പി. എൻ സോമൻ, അഡ്മിനിസ്ട്രേട്രേറ്റീവ് ഡി.ഡി.ഇ ടോണി ജോൺസൻ ,ഡി.ഇ.ഒ.ഷീല എം.പൗലോസ്, പബ്ലിസിറ്റി കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന മുരളീധരൻ ,കൺവീനർ സജീവ് കുമാർ, ഡോ. എൻ.ഡി.ഷിബു, എൻ.ജെ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply