Connect with us

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1894 പേർക്ക് രോഗം സ്ഥിരീകരിച്ചു; പൈങ്ങോട്ടൂരിൽ മാത്രം 91 കോവിഡ് രോഗികൾ.

Published

on

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1894 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1839

• ഉറവിടമറിയാത്തവർ- 52

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ


• പൈങ്ങോട്ടൂർ – 91
• തൃക്കാക്കര – 75
• പള്ളിപ്പുറം – 62
• ചെല്ലാനം – 40
• വെങ്ങോല – 40
• മരട് – 39
• പുത്തൻവേലിക്കര – 37
• വൈറ്റില – 37
• കിഴക്കമ്പലം – 36
• നായരമ്പലം – 34
• കുട്ടമ്പുഴ – 32
• തേവര – 31
• മുളവുകാട് – 31
• കുമ്പളങ്ങി – 30
• തിരുവാണിയൂർ – 30
• കളമശ്ശേരി – 29
• നെല്ലിക്കുഴി – 29
• എളംകുന്നപ്പുഴ – 28
• ചിറ്റാറ്റുകര – 28
• ശ്രീമൂലനഗരം – 28
• ചൂർണ്ണിക്കര – 26
• മഞ്ഞപ്ര – 26
• പായിപ്ര – 24
• ഞാറക്കൽ – 23
• ചേരാനല്ലൂർ – 22
• മൂക്കന്നൂർ – 22
• കീഴ്മാട് – 21
• കോതമംഗലം – 21
• തൃപ്പൂണിത്തുറ – 21
• പള്ളുരുത്തി – 21
• ഉദയംപേരൂർ – 20
• കവളങ്ങാട് – 20
• വടവുകോട് – 20
• കൂവപ്പടി – 19
• രായമംഗലം – 19
• എടത്തല – 18
• ഏഴിക്കര – 18
• നോർത്തുപറവൂർ – 17
• ഫോർട്ട് കൊച്ചി – 17
• കടുങ്ങല്ലൂർ – 16
• കുന്നത്തുനാട് – 16
• മഞ്ഞള്ളൂർ – 16
• മഴുവന്നൂർ – 16
• മുണ്ടംവേലി – 16
• വടക്കേക്കര – 16
• തുറവൂർ – 15
• പിണ്ടിമന – 15
• എളമക്കര – 14
• കടവന്ത്ര – 14
• അങ്കമാലി – 13
• ആലങ്ങാട് – 13
• ഇടപ്പള്ളി – 13
• കുഴിപ്പള്ളി – 13
• നെടുമ്പാശ്ശേരി – 13
• കറുകുറ്റി – 12
• കോട്ടുവള്ളി – 12
• പനമ്പള്ളി നഗർ – 12
• പാലാരിവട്ടം – 12
• മുളന്തുരുത്തി – 12
• ഏലൂർ – 11
• കരുമാലൂർ – 11
• കലൂർ – 11
• കല്ലൂർക്കാട് – 11
• കുമ്പളം – 11
• പച്ചാളം – 11
• മാറാടി – 11
• ആലുവ – 10
• ഇടക്കൊച്ചി – 10
• കാഞ്ഞൂർ – 10
• ചേന്ദമംഗലം – 10
• വാഴക്കുളം – 10
• പിറവം – 9
• മൂവാറ്റുപുഴ – 9
• വരാപ്പുഴ – 9
• വാരപ്പെട്ടി – 9
• ആവോലി – 8
• എടവനക്കാട് – 8
• ഒക്കൽ – 8
• തമ്മനം – 8
• തിരുമാറാടി – 8
• തോപ്പുംപടി – 8
• പാറക്കടവ് – 8
• മട്ടാഞ്ചേരി – 8
• ആമ്പല്ലൂർ – 7
• കീരംപാറ – 7
• ചോറ്റാനിക്കര – 7
• പല്ലാരിമംഗലം – 7
• പൂണിത്തുറ – 7
• പെരുമ്പാവൂർ – 7
• മുടക്കുഴ – 7
• അശമന്നൂർ – 6
• എടക്കാട്ടുവയൽ – 6
• എറണാകുളം നോർത്ത് – 6
• മലയാറ്റൂർ നീലീശ്വരം – 6
• എളംകുളം – 5
• ചളിക്കവട്ടം – 5
• ചെങ്ങമനാട് – 5
• പാലക്കുഴ – 5
• പെരുമ്പടപ്പ് – 5
• പോണേക്കര – 5
• പോത്താനിക്കാട് – 5
• വടുതല – 5
• വാളകം – 5
• വെണ്ണല – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 22
• ഐ എൻ എച്ച് എസ് – 6

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കാലടി, പൂതൃക്ക, ഇലഞ്ഞി, കടമക്കുടി, കരുവേലിപ്പടി, കോട്ടപ്പടി, മണീട്, ആയവന, എറണാകുളം സൗത്ത്, ഐക്കാരനാട്, കൂത്താട്ടുകുളം, രാമമംഗലം, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആരക്കുഴ, ചക്കരപ്പറമ്പ്, പനയപ്പിള്ളി, പാമ്പാകുട.

• ഇന്ന് 904 പേർ രോഗ മുക്തി നേടി.

• ഇന്ന് 2246 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1499 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35194 ആണ്.

• ഇന്ന് 134 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 191 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11393 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 87
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 65
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 14
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 4
• കോതമംഗലം താലൂക്ക് ആശുപത്രി – 1
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 25
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 1
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 67
• സഞ്ജീവനി – 8
• സ്വകാര്യ ആശുപത്രികൾ – 791
• എഫ് എൽ റ്റി സി കൾ – 359
• എസ് എൽ റ്റി സി കൾ- 300
• ഡോമിസിലറി കെയർ സെൻ്റെർ- 869
• വീടുകൾ- 8679

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13287 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 20187 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.38

• ഇന്ന് 240 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 58 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2798 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 201 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)


NEWS

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

Published

on

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ വികാരി ഫാ: ജോസ് പരുത്തുവയലിൽ അധ്യക്ഷത വഹിച്ചു. ടി യോഗത്തിൽ മതമൈത്രി സംരക്ഷണസമിതി ചെയർമാൻ എ.ജി.ജോർജ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ഫാ: എൽദോസ് കാക്കനാട്ട്, ഫാ: ബിജു അരീക്കൽ, ഫാ: ബേസിൽ കൊറ്റിക്കൽ,പള്ളി ട്രസ്റ്റിമാരായ അഡ്വ: സി. ഐ. ബേബി, ശ്രീ ബിനോയ് മണ്ണഞ്ചേരി, പി. വി. പൗലോസ്, സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

 


Continue Reading

NEWS

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

Published

on

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ അവസോരോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് 12 മണിയോടെ വൈസ്പ്രസിഡന്‍റ് ഓഫീസിന് ചേര്‍ന്നുളള കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് തീ പിടുത്തം ഉണ്ടായതായി തിരിച്ചറിയുന്നത്. ഉടന്‍ തന്നെ സെര്‍വര്‍ റൂമിലെ വൈദ്യുതി വിച്ഛേദിച്ച് ഡാറ്റ സെര്‍വര്‍ എടുത്ത് മാറ്റുകയും ഉടന്‍ കോതമംഗലം ഫയര്‍ഫോഴ്സ് എത്തി തീ അണക്കുക യുമായിരുന്നു.

ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും നിരവധി ആളുകളും നില്‍ക്കെ പഞ്ചായത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് ആളുകളെ ഭീതിയിലാക്കിയിരുന്നു.സെര്‍വര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബാറ്ററികളും യു പി എസ് യൂണിറ്റും കത്തിനശിച്ചു.കമ്പ്യൂട്ടര്‍ സെര്‍വറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റ നഷ്ടപെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവ പരിശോധന നടത്തുമെന്ന് അദ്ധേഹം പറഞ്ഞു.


Continue Reading

NEWS

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

Published

on

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കും. ജനുവരി 15ന് വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേരും. വനംവകുപ്പ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എമാരായ ആന്‍റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, പി. വി ശ്രീനിജന്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ അനൂപ് കെ.ആര്‍, ജോര്‍ജ് പി. മാത്തച്ചന്‍, വിവിധ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Continue Reading

Recent Updates

CRIME10 hours ago

വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ.

മുവാറ്റുപുഴ : വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച കേസിൽ ഒരാൾ കൂടി പിടിയൽ. കണ്ണൂർ നടുവിൽ മണ്ടളം തോട്ടത്തിൽ വീട്ടിൽ അരുൺ...

EDITORS CHOICE12 hours ago

അതി ജീവന പാതയിൽ ഭിന്നശേഷിക്കാർക്ക് താങ്ങായി തണലായി രാജീവ് പള്ളുരുത്തി.

കൊച്ചി: മറ്റൊരു ലോക ഭിന്നശേഷി ദിനം കൂടി കടന്നു പോയി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവരുടെ ഉന്നമനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മനുഷ്യസ്നേഹിയുണ്ട് കൊച്ചിയിൽ. വീൽ...

CHUTTUVATTOM12 hours ago

വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പദയാത്ര സംഘടിപ്പിച്ചു.

കോതമംഗലം : വിലകയറ്റത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാലിപ്പാറ പള്ളിപടിയിൽ പദയാത്രയുടെ ഫ്ളാഗ് ഓഫ് മുൻ കെ പി...

CHUTTUVATTOM12 hours ago

പരിമിതിയില്ലാതെ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് വിഷ്ണു.

മുവാറ്റുപുഴ:  മുവാറ്റുപുഴയിലെ വിഷ്ണു പരിമിതികളെ തോൽപ്പിച്ച് ഭരതനാട്യത്തിൽ വിസ്മയം തീർക്കുകയാണ്. ഡൗൺ സിൻഡ്രോം രോഗത്തെ തോൽപ്പിച്ചാണ് വിഷ്ണു അമർനാഥ് എന്ന ഈ കലാകാരൻ തന്റെ ഇഷ്ടത്തെ നേടിയെടുത്തത്....

CHUTTUVATTOM1 day ago

കോതമംഗലം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പാട്ടും ഡാൻസുമായി ചങ്ങാതികൂട്ടം.

കോതമംഗലം : ഡാൻസും പാട്ടുമായി ചങ്ങാതിക്കൂട്ടം എത്തി. സമഗ്ര ശിക്ഷ കേരളം കോതമംഗലം ബിആർസി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഭിന്നശേഷി വാരാചരണത്തിന്റെ...

NEWS1 day ago

ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു.

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയുടെ ആഭ്യമുഖ്യത്തിൽ ലോകഭിന്നശേഷിദിനം ആചരിച്ചു. ഭിന്നശേഷി കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യോഗത്തിൽ...

NEWS1 day ago

നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം ; ഫയര്‍ഫോഴ്സിന്‍റെ അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂമില്‍ തീപിടിത്തം. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കത്തി നശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടത്തത്തിന് കാരണമെന്ന് അനുമാനം. കോതമംഗലം ഫയര്‍ഫോഴ്സിന്‍റെ...

CRIME2 days ago

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ പിടിയിൽ.

മുവാറ്റുപുഴ : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്‍റ് കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ...

NEWS2 days ago

വനമേഖലയിലെ സംയുക്ത പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എ. കെ ശശീന്ദ്രന്‍

കൊച്ചി : എറണാകുളം ജില്ലയിലെ വനമേഖലയിലെ വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജനുവരി 15നകം വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ...

CRIME2 days ago

സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഢിപ്പിച്ചയാൾ പിടിയിൽ.

പെരുമ്പാവൂർ: നെല്ലാട് കണ്ടോത്തുകുടി പുത്തൻ വീട്ടിൽ ഷാജി (ഷിജിൽ 49) യാണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. വീടുപണിക്കായി വീട്ടമ്മ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ...

CRIME2 days ago

രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്നയാളെ പേഴക്കാപ്പിള്ളിയിൽ നിന്ന് പിടികൂടി.

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ നടന്ന റെയ്ഡിൽ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യസംസ്ഥാന തൊഴിലാളിയായ ഇനാമുൾ ഹക്കിൻ്റെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ്...

CHUTTUVATTOM2 days ago

ആലൂവ-മൂന്നാർ റോഡ് 23 മീറ്റർ വീതിയിൽ നവീകരിക്കുന്നു; സ്ഥലമേറ്റുടക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും.

പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു....

NEWS2 days ago

പീസ് വാലി സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക: ഗവർണർ

തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. രാജ്ഭവനിൽ നടന്ന...

CRIME3 days ago

മോഫിയ പർവീൺ ആത്മഹത്യ; പ്രതികളെ കോതമംഗലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി, സത്യം ഉടൻ പുറത്ത് വരുമെന്ന് സുഹൈൽ.

കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ്...

CHUTTUVATTOM3 days ago

കോതമംഗലം സ്വദേശി സാബു ചെറിയാൻ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്.

കോതമംഗലം: ഗോവയിൽ നടന്ന ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡൻ്റായി സാബു ചെറിയാനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ എല്ലാ ഫിലിം ചേമ്പറുകളുടേയും അപ്പക്സ്...

Trending

error: Content is protected !!