

NEWS
എറണാകുളം ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 23/11/ 20
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 325 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 235
ഉറവിടമറിയാത്തവർ – 78
• ആരോഗ്യ പ്രവർത്തകർ- 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 17
• അങ്കമാലി – 13
• കുന്നത്തുനാട് – 11
• കോട്ടുവള്ളി – 10
• എടത്തല – 9
• കീഴ്മാട് – 9
• നെടുമ്പാശ്ശേരി – 9
• നോർത്തുപറവൂർ – 9
• പള്ളുരുത്തി – 9
• ഇടപ്പള്ളി – 8
• കളമശ്ശേരി – 8
• പള്ളിപ്പുറം – 8
• പാലാരിവട്ടം – 8
• എളംകുന്നപ്പുഴ – 7
• എളമക്കര – 7
• പെരുമ്പാവൂർ – 7
• കുന്നുകര – 6
• പായിപ്ര – 6
• ആവോലി – 5
• കലൂർ – 5
• തുറവൂർ – 5
• ശ്രീമൂലനഗരം – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇലഞ്ഞി, ഒക്കൽ, കടവന്ത്ര, കറുകുറ്റി, കിഴക്കമ്പലം, ചേരാനല്ലൂർ, തൃപ്പൂണിത്തുറ, പോണേക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മരട്, മഴുവന്നൂർ, മൂവാറ്റുപുഴ, വടവുകോട്, ആരക്കുഴ, ആലുവ, തോപ്പുംപടി, മാറാടി, മുണ്ടംവേലി, രായമംഗലം, അശമന്നൂർ, ആയവന, ഉദയംപേരൂർ, ഏലൂർ, ഐക്കാരനാട്, കടുങ്ങല്ലൂർ, കാഞ്ഞൂർ, കോതമംഗലം, ചെങ്ങമനാട്, തിരുവാണിയൂർ, തേവര, നെല്ലിക്കുഴി, പുത്തൻവേലിക്കര, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുളവുകാട്, വാഴക്കുളം, വെങ്ങോല, വേങ്ങൂർ, വൈറ്റില, ആലങ്ങാട്, എടവനക്കാട്, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂർ, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, നായരമ്പലം, പച്ചാളം, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മൂക്കന്നൂർ, വരാപ്പുഴ, വാരപ്പെട്ടി, വാളകം.
• ഇന്ന് 517 പേർ രോഗ മുക്തി നേടി.
• ഇന്ന് 1860 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4205 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24625 ആണ്. ഇതിൽ 23573 പേർ വീടുകളിലും 43 പേർ കോവിഡ് കെയർ സെന്ററുകളിലും 1009 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 101 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8421 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 106
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 22
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 8
• പി വി എസ് – 49
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 511
• എഫ് എൽ റ്റി സികൾ – 644
• എസ് എൽ റ്റി സി കൾ- 128
• വീടുകൾ – 6916
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8746 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3756 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 216 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 170 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സർക്കാർ ആശുപത്രികളിലെയും, ആരോഗ്യകേന്ദ്രങ്ങളിലെയും ഫീൽഡ് വിഭാഗം ആരോഗ്യപ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്, അപായ സൂചനകൾ , പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സജ്ജീകരണം എന്നിവയെക്കുറിച്ച് പരിശീലനം നടത്തി.
•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപതു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു വരുന്നു.6 ഡോക്ടർമാരും, 6 നഴ്സ്മാരും ആണ് ഓരോ ബാച്ചിലും ഉള്ളത്.ഇതുവരെ 54 ഡോക്ടർമാർക്കും, 54 നേഴ്സ്മാർക്കും പരിശീലനം നൽകി.
• വാർഡ് തലത്തിൽ 4729 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
NEWS
എറണാകുളം ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നുവന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3463 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് സംസ്ഥാനത്തിനു പുറത്ത നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 388 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 17/1/ 21
ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 767 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 723
• ഉറവിടമറിയാത്തവർ – 37
• ആരോഗ്യ പ്രവർത്തകർ – 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
കാലടി – 41
കറുകുറ്റി – 30
നെടുമ്പാശ്ശേരി – 30
രായമംഗലം – 26
തുറവൂർ – 22
കാഞ്ഞൂർ – 21
പിറവം – 20
അയ്യമ്പുഴ – 18
ഇടപ്പള്ളി – 18
കലൂർ – 18
തൃക്കാക്കര – 18
കളമശ്ശേരി – 17
വടക്കേക്കര – 17
ചെങ്ങമനാട് – 16
വെങ്ങോല – 15
എടത്തല – 14
മലയാറ്റൂർ നീലീശ്വരം – 14
ആലങ്ങാട് – 13
കുന്നത്തുനാട് – 13
തൃപ്പൂണിത്തുറ – 13
മരട് – 13
പെരുമ്പാവൂർ – 12
കോട്ടുവള്ളി – 11
മട്ടാഞ്ചേരി – 11
കടവന്ത്ര – 10
കീഴ്മാട് – 10
കുന്നുകര – 9
ചെല്ലാനം – 9
പായിപ്ര – 9
മൂവാറ്റുപുഴ – 9
അങ്കമാലി – 8
കുട്ടമ്പുഴ – 8
ചേരാനല്ലൂർ – 7
നെല്ലിക്കുഴി – 7
പാലാരിവട്ടം – 7
വടവുകോട് – 7
ആവോലി – 6
എളമക്കര – 6
കരുവേലിപ്പടി – 6
കവളങ്ങാട് – 6
കോതമംഗലം – 6
ചൂർണ്ണിക്കര – 6
പള്ളുരുത്തി – 6
പാറക്കടവ് – 6
മഞ്ഞപ്ര – 6
മുളന്തുരുത്തി – 6
അശമന്നൂർ – 5
ഉദയംപേരൂർ – 5
എളംകുന്നപ്പുഴ – 5
നോർത്തുപറവൂർ – 5
പാമ്പാക്കുട – 5
പോത്താനിക്കാട് – 5
മഴുവന്നൂർ – 5
മൂക്കന്നൂർ – 5
വെണ്ണല – 5
അതിഥി തൊഴിലാളി – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എടക്കാട്ടുവയൽ, കടുങ്ങല്ലൂർ, കുമ്പളങ്ങി, കൂത്താട്ടുകുളം, കോട്ടപ്പടി, ചേന്ദമംഗലം, തിരുമാറാടി, മാറാടി, വാഴക്കുളം, ആരക്കുഴ, ഇലഞ്ഞി, ഏലൂർ, ചിറ്റാറ്റുകര, തേവര, പച്ചാളം, പിണ്ടിമന, ഫോർട്ട് കൊച്ചി, മഞ്ഞള്ളൂർ, രാമമംഗലം, വാളകം, ശ്രീമൂലനഗരം, ആമ്പല്ലൂർ, ആയവന, എടവനക്കാട്, ഐക്കാരനാട്, ഒക്കൽ, കടമക്കുടി, കരുമാലൂർ, കിഴക്കമ്പലം, കീരംപാറ, ചോറ്റാനിക്കര, തോപ്പുംപടി, നായരമ്പലം, മുടക്കുഴ, വൈറ്റില, ആലുവ, കല്ലൂർക്കാട്, തമ്മനം, തിരുവാണിയൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പൂതൃക്ക, പോണേക്കര, വരാപ്പുഴ, വാരപ്പെട്ടി.
• ഇന്ന് 427 പേർ രോഗ മുക്തി നേടി.
• ഇന്ന് 1243 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 577 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23520 ആണ്.
• ഇന്ന് 124 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9433 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 41
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 23
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ- 7
• പറവൂർ താലൂക്ക് ആശുപത്രി- 5
• പി വി എസ് – 73
• സഞ്ജീവനി – 19
• സിയാൽ – 50
• സ്വകാര്യ ആശുപത്രികൾ – 659
• എഫ് എൽ റ്റി സികൾ – 207
• എസ് എൽ റ്റി സി കൾ- 280
• വീടുകൾ – 8051
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10200 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7740 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 218 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4803 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
NEWS
ഊരിൽ നിന്ന് പുറത്താക്കപ്പെട്ട് ഇടമലയാർ ജലാശയത്തിന്റെ തീരത്ത് ദുരിതത്തിൽ കഴിയുന്ന കുടുബത്തിന് വീട് വേണം എന്ന ആവശ്യം ശക്തമാകുന്നു.

കോതമംഗലം: ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് പാറപ്പുറത്ത് കുടിൽ കെട്ടി ദുരിതജീവിതം നയിക്കുകയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ചെല്ലപ്പനും ഭാര്യ യശോദയും. ഊരു വിലക്കിനെ തുടർന്ന് നീണ്ട 18 വർഷമായി ഈ കുടുംബം ഒറ്റപ്പെടലിൻ്റെ വീർപ്പുമുട്ടലിൽ കഴിയുകയാണ്. അടുത്ത ബന്ധുക്കളായിരുന്ന ചെല്ലപ്പനും യശോധയും ഊരു നിയമങ്ങൾ ലംഘിച്ച് ഒന്നിച്ച് ജീവിത മാരംഭിച്ചതോടെയാണ് ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്തിയത്. മുതുവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് പിന്നെ മറ്റൊരു ഊരിൽ പ്രവേശനം അനുവദിക്കില്ല. സ്വന്തം ഊരിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ ഇടമലയാർ ജലാശയത്തിൻ്റെ തീരത്ത് കപ്പായത്ത് പാറപ്പുറത്ത് കുടിൽ കെട്ടി അവിടെ താമസമാരംഭിക്കുകയായിരുന്നു.

ഇടമലയാർ പുഴയിൽ നിന്ന് മീൻപിടിച്ച് വിൽപ്പന നടത്തിയാണ് ഈ കുടുംബം കഴിഞ്ഞുകൂടുന്നത്. ചങ്ങാടത്തിലും കാട്ടിലൂടെ നടന്നും 28 കിലോമീറ്ററോളം ദൂരെയുള്ള വടാട്ടുപാറയിൽ കൊണ്ടു പോയി വേണം മീൻ വിൽക്കാൻ. വന്യമൃഗങ്ങൾ ധാരാളമുള്ള ഈ പ്രദേശത്ത് ചെറിയ രണ്ടു കുട്ടികളുമായി ജീവൻ പണയം വച്ചാണ് ചെല്ലപ്പനും കുടുംബവും ദിവസങ്ങൾ തള്ളി നീക്കുന്നത്. വെറ്റിലപ്പാറ, വാഴച്ചാൽ എന്നിവിടങ്ങളിലെ ട്രൈബൽ സ്കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നത്. സർക്കാരിൻ്റെ കണക്കുകളിൽ ഇവരില്ലത്തതിനാൽ റേഷൻ കാർഡോ, മറ്റ് രേഖകളോ ഇവർക്കില്ല. സൗജന്യ റേഷനും കിറ്റും കിട്ടാത്തതിനാൽ മിക്കവാറും ദിവസങ്ങളിൽ ഈ കുടുംബം മുഴുപട്ടിണിയിലാണ് കഴിയുന്നത്. ദാരിദ്ര്യവും, അപകടകരമായ ചുറ്റുപാടുകളിലും കഴിയുന്ന തങ്ങൾക്ക് കെട്ടുറപ്പുള്ള ഒരു വീട് ലഭ്യമാക്കണമെന്നാണ് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടുന്നത്.
NEWS
പല്ലാരിമംഗലം സ്റ്റേഡിയം നവീകരണം എം ഒ യു ഒപ്പു വച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം: ഒരു കോടി രൂപ രൂപ മുടക്കി നവീകരിക്കുന്ന പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കായിക വകുപ്പും,പല്ലാരിമംഗലം പഞ്ചായത്തും തമ്മിൽ ധാരണ പത്രം (എം ഒ യു)ഒപ്പ് വച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഏറെ കായിക പ്രേമികളുള്ള പല്ലാരിമംഗലം പഞ്ചായത്തിൻ്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയത്തിൻ്റെ നവീകരണത്തിന് ഗവൺമെൻ്റ് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയ നിർമ്മാണത്തിന്റെ ഭാഗമായി ഗ്യാലറി, ചെയ്ഞ്ചിങ്ങ് റൂമുകൾ,ഓഫീസ് മുറികൾ,ടോയ്ലറ്റ് എന്നിവ അടങ്ങുന്ന ബ്ലോക്കും നിർമ്മിക്കും. അതോടൊപ്പം ഗ്രൗണ്ടിനു ചുറ്റും കോമ്പൗണ്ട് വാൾ,വാക് വേ എന്നീ പദ്ധതികളും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.ഇതിനു മുന്നോടിയായി എം ഒ യു ഒപ്പു വച്ചതായും, വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എം എൽ എ അറിയിച്ചു.

-
EDITORS CHOICE1 week ago
കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.
-
NEWS1 week ago
മഹിളാപ്രധാന്‍ ഏജന്റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
-
ACCIDENT1 week ago
അജ്ഞാത വാഹനം ഇടിച്ച് ക്ഷേത്ര ഭണ്ഡാരം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ തകർത്തു.
-
NEWS1 week ago
പെരിയാർവാലി സബ് കനാലിൽ ചോർച്ച, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ക്രമാതീതമായി കാലിച്ചു ഒഴുകിയെത്തുന്നതായി പരാതി.
-
NEWS4 days ago
കോവിഡ് വാക്സിനേഷൻ ശനിയാഴ്ച മുതൽ; കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ : ആൻ്റണി ജോൺ എം എൽ എ.
-
NEWS7 days ago
കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.
-
NEWS3 days ago
സംസ്ഥാന ബഡ്ജറ്റ്; കോതമംഗലം മണ്ഡലത്തിൽ 193.5 കോടി രൂപയുടെ 20 പദ്ധതികൾ – ആന്റണി ജോൺ എം എൽ എ.
-
NEWS6 days ago
ജില്ലതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കോതമംഗലം സ്വദേശിക്ക്.