CHUTTUVATTOM
എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നു.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
CHUTTUVATTOM
മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
CHUTTUVATTOM
കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.
വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടാം. ഈ അധികാരമാണ് മന്ത്രിസഭ തിരുമാന പ്രകാരം തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്ക്ക് നല്‍കിയിരിക്കുന്നത്.
വന്യജിവി സങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നി ഉല്‍പ്പെടെയുള്ള വന്യജീവി ശല്യമുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നില്ല. വനം വകുപ്പില്‍ നിന്ന് എന്‍ഒസി ഉണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പ് അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിലവിലുള്ള ലൈസന്‍സ് പോലും പുതുക്കി നല്‍കുന്നില്ല.
വളരെ അപൂര്‍വം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന പന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവു ചെയ്യുകയോ വേണമെന്ന മന്ത്രിസഭ തിരുമാനത്തിലെ വ്യവസ്ഥ, വന്യജീവി സംരക്ഷണം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനെയും നശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഇരുനൂറോളം കര്‍ഷകര്‍ക്ക് അനുമതി നല്കിയിട്ടുള്ളതാണ്. സമാനമായ രീതിയിലുള്ള മന്ത്രിസഭ തിരുമാനം ഉണ്ടായാല്‍ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.
തോക്ക് ഉപയോഗിച്ചു മാത്രമെ കൊല്ലാന്‍ പാടുള്ളൂ. കാട്ടുപന്നി വരുന്നതും കാത്ത് കര്‍ഷകര്‍ക്ക് രാത്രി കാലത്ത് കൃഷിയിടത്തില്‍ കഴിച്ചുകൂട്ടാന്‍ കഴിയില്ല. കാട്ടുപന്നി വരുന്നത് കണ്ടാല്‍ തന്നെ തദ്ദേശ ഭരണ അധ്യക്ഷനെ വിവരം അറിയിച്ച്, ലൈസന്‍സുള്ള തോക്കുകാരനെ കണ്ടെത്തി സ്ഥലത്ത് എത്തിച്ചു പന്നിയെ വകവരുത്തുന്ന പ്രയോഗികമല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.പി.ഉതുപ്പാൻ,അഡ്വ.അബു മൊയ്തീൻ, എം.എസ്.എൽദോസ്,എബി എബ്രാഹം,ഇ.എം.മൈക്കിൾ,എ.ടി.പൗലോസ്,പി.സി.ജോർജ്,ജോമി തെക്കേക്കര,കെ.എ.അലിയാർ,എ.സി.രാജശേഖരൻ, റോയ് കെ.പോൾ,റോയ് സ്കറിയ, പി.എ. പാദുഷ,കെ.ഇ.കാസിം,
സജി തെക്കേക്കര,ജെസി സാജു,ഷൈമോൾ ബേബി,മാത്യു ജോസഫ്,ഒ.കെ.ജോസഫ്,സി.കെ.സത്യൻ,ജോണി പുളിന്തടം,കെ.കെ.ഹുസൈൻ, കരുണാകരൻ പുനത്തിൽ,ജോസ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
വാശിക്ക് മുന്നിൽ കീഴടങ്ങുകയില്ല; കേ-റെയിൽ കേരളത്തിന് വേണ്ട” കോതമംഗലത്ത് പൗര സംഗമം നടത്തി

കോതമംഗലം : കേ-റെയിൽ കേരളത്തിന് ഭൂഷണമല്ല. ഭരണകൂടം പിൻമാറിയേ മതിയാകൂ. കേറയിൽ കേരളത്തിന് വേണ്ട. വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പൗരസംഗമം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ വിഷയാവതരണം നടത്തി. ജില്ലാ വൈസ്പ്രസിഡന്റ് ശംസുദീൻ എടയാർ , മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എ യഹ് യ അധ്യക്ഷത വഹിച്ച യോഗത്തിൽ സിദ്ദീഖ് കുടമുണ്ട സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി നസീർ അലിയാർ, ജില്ലാ കമ്മിറ്റിയംഗം ഇല്യാസ് ടി.എ. റെജി വാരിക്കാട്ട് എന്നിവർ സംസാരിച്ചു.
-
CHUTTUVATTOM3 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ ആൾ പിടിയിൽ
-
NEWS1 week ago
അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു.
-
CRIME1 week ago
മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയായ രാഹുലിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
-
CHUTTUVATTOM1 day ago
കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട
-
AGRICULTURE1 week ago
പി.എം കിസ്സാൻ സമ്മാൻ നിധി കർഷകർക്കായുള്ള അറിയിപ്പ്.
-
CHUTTUVATTOM4 days ago
കെ എസ് ആര് ടി സി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
-
NEWS1 week ago
മഴ കനത്തു; തോടായി കോട്ടപ്പടി റോഡ്; സൂത്രം കൊണ്ട് ഓടയൊരുക്കാൻ അധികാരികളും.
