കുരിശിൽ കിടന്ന് ഒറ്റയാൾ സമരം നടത്തുന്ന ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി പ്രമുഖർ


കോതമംഗലം : കുരിശിൽ കിടന്ന് ഉപവസ സമരം നടത്തുന്ന എം.ജെ ഷാജിക്ക് മാല ഇട്ട് അഭിവാദ്യം ചെയ്ത് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. കോതമംഗലം മാർ തോമ ചെറിയ പള്ളിയും, എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനും, ഓട്ടോ ഡ്രെവറായ എം. ജെ. ഷാജി മുവാറ്റുപുഴയാണ് ചെറിയ പള്ളിത്താഴത്തു കുരിശിൽ കിടന്ന് ഉപവാസ സമരം നടത്തുന്നത്. ഇന്ന് വൈകിട്ട് 6 മണി വരെ ഉപവാസ സമരം ഉണ്ടായിരിക്കും.

നിരവധിയാളുകളാണ് ഷാജിയുടെ ഒറ്റയാൾ സമരത്തിന് പിന്തുണയുമായി എത്തുന്നത്. വേറിട്ട സമരരീതികൾ കൊണ്ട് ശ്രദ്ധേയനായ വ്യക്തികൂടിയാണ് ഷാജി.

Leave a Reply