ബെന്നിക്ക് കൈത്താങ്ങായി ‘എന്റെനാട്’ ജനകീയ കൂട്ടായ്മ


പാലമറ്റം : ബെന്നിയും കുടുംബവും ചീക്കോട് പുറമ്പോക്കിലാണ് താമസിച്ചിരുന്നത്, കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും ഒലിച്ചുപോയിരുന്നു. വീട് പുനർ നിർമ്മിക്കാൻ സഹായവുമായി പല വാതിലുകളും മുട്ടി, അധികാരികൾ പുറമ്പോക്കിലാണ് താമസിക്കുന്നതെന്ന കാരണത്താൽ സഹായം നിരസിച്ചു, ഈ സാഹചര്യത്തിലാണ് ‘എന്റെനാട്’ ജനകീയ കൂട്ടായ്മ സഹായഹസ്തവുമായി എത്തിയത,് ബെന്നി ഭാര്യ ഷാന്റി ബെന്നി, മക്കളായ ഷോബിൻ, ക്രിസ്റ്റിമോൾ, ബെസ്റ്റിൻ എന്നിവരടങ്ങിയ കുടുംബത്തിൽ മൂത്തമകനായ ഷോബിൻ രോഗിയാണ്, ചികിത്സയ്ക്ക് വലിയ തുക വരുന്ന സാഹചര്യത്തിൽ കൂലിപ്പണിക്ക് പോയാണ് ബെന്നി കുടുംബത്തെ സംരക്ഷിച്ചുപോരുന്നത്. ബെന്നിയുടെ ഭാര്യ ഷാന്റിക്ക് എന്റെ നാടിന്റെ ഭക്ഷ്യസുരക്ഷാമാർക്കറ്റിൽ ജോലി നൽകുമെന്ന് ചെയർമാൻ ഷിബുതെക്കുംപുറം പറഞ്ഞു. ‘എന്റെനാട്’ ജനകീയ കൂട്ടായ്മയുടെ സുരക്ഷിതഭവനം പദ്ധതിയുടെ ഭാഗമായി ബെന്നിക്ക് നിർമ്മിച്ച് നൽകുന്ന ‘എന്റെനാട്’ പത്താമത് വീടിന്റെ താക്കോൽദാനം മുൻ മന്ത്രി പി.ജെ ജോസഫ് നിർവ്വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ മന്ത്രി റ്റി. യു കുരുവിള, ജീവൻ റ്റി. വി. എംഡി. ബേബി മാത്യു സോമതീരം, പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോഷി, പ്രൊഫ. കെ. എം. കുരിയാക്കോസ്, ബിജി ഷിബു, സി. കെ. സത്യൻ, ജോർജ് കുരൈ്യപ്പ്, ബ്ലോക്ക് മെമ്പർ ജെസ്സി മോൾ ജോസ്, വാർഡ് മെമ്പർമാരായ ബിനോയ് പുല്ലൻ, ബിജി ജോണി, സിനി യാക്കോബ്, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോഷി സെബാസ്റ്റിൻ, എം. എം ജോസഫ്, ജോസ് കൈതക്കൻ, ജോണി കല്ലാഡിക്കൽ, എൽദോസ് വർഗ്ഗീസ്, എൽദോസ് മൂലേക്കുടി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply