പതിനായിരം കുടുംബങ്ങൾക്കായി 5 കോടിയുടെ പലിശ രഹിത വായ്പ; എന്റെ നാടിന്റെ ധൻ വർഷ പദ്ധതി ഉൽഘാടനം ചെയ്തു.


കോതമംഗലം: വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്ന എന്റെ നാടിന്റെ ധൻ വർഷ പദ്ധതിക്ക് തുടക്കമായി. നാം സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പതിനായിരം കുടുംബങ്ങൾക്ക് ധൻവർഷ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 5000 രൂപ വീതം പലിശ രഹിതമായി വായ്പ നൽകും. 5 കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വിപുലമായ എജ്യു- സർവീസ് സ്‌കീം ആണിത്. പണത്തിന്റെ അഭാവം മൂലം കോതമംഗലം മേഖലയിലെ ആർക്കും മികച്ച വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാവരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തതെന്നും ചെയർമാൻ പറഞ്ഞു.

നിലവിൽ മൈക്രോ ഫിനാൻസ് സ്‌കീമിൽ ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തിരിച്ചടവിൽ വീഴ്ച വരുത്താത്ത ഗുണഭോക്താക്കളെയാണ് പലിശ രഹിത വായ്പക്ക് പരിഗണിക്കുക. വായ്പ ഒരു വര്ഷം കൊണ്ട് അടച്ചു തീർത്താൽ മതിയാവും. ലളിതമായ പ്രൊസസിങ് സംവിധാനമാണ്. ഈ മാസം 30 വരെ സ്‌കീം ഉണ്ടാകും. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ മാതാപിതാക്കൾക്കും, കുട്ടികൾക്കും ആശ്വാസം പകരുന്നതാകും ധൻ വർഷ പദ്ധതി. സലോമി എൽദോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ. പി . കുര്യാക്കോസ്, ജിബി ചെറിയാൻ , ജോർജ് കുര്യയ്പ്, സി .കെ .സത്യൻ, പി പ്രകാശ്, നിർമ്മല ജോയ് , നോബ് മാത്യു , ജോമോൻ സജി, ഉഷ ബാലൻ, മേരി എൽദോസ്, ഷൈനി ജോണി, സിജി അനിൽ , ദീപ എൽദോസ് , ഷൈമി ഷൈജു , എന്നിവർ പങ്കെടുത്തു.

Leave a Reply