എന്റെ നാട് വിദ്യാഭ്യാസ അവാർഡ് വിതരണവും, പ്രതിഭാ സംഗമവും.


കോതമംഗലം: മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാർഡ് വിതരണവും, പ്രതിഭാ സംഗമവും 17 ന് വെള്ളിയാഴ്ച കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടക്കും. എജ്യു കെയർ അവാർഡുകൾ വിതരണം ചെയ്യും, തമിഴ്‌നാട് മുൻ ചീഫ് സെക്രട്ടറി പിസി സിറിയക് ഐഎഎസ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര താരം ഡോ. ഐശ്വര്യലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുക്കും. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും.

കോതമംഗലത്തെ സ്‌ക്കൂളുകളിൽ 10, 12 ക്ലാസുകളിൽ മികച്ച പ്രകടനം നടത്തിയ വിവിധ സ്ട്രീമുകളിലെ കുട്ടികൾക്കാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത് . മികവു കാട്ടിയ സ്‌ക്കുളുകളെയും, അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. പഠന, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് വ്യത്യസ്ത കാറ്റഗറികളിൽ അവാർഡ് നൽകും.

Leave a Reply