ഡി.വൈ.എഫ്.ഐ പഠനോപകരണ വിതരണവും, പ്രതിഭാസംഗമവും, ചികിത്സാധന സഹായ വിതരണവും സംഘടിപ്പിച്ചു.


പല്ലാരിമംഗലം : കഴിഞ്ഞ പതിനാറ് വർഷമായി ഡി.വൈ.എഫ്.ഐ അടിവാട് യൂണിറ്റ് നടത്തിവരുന്ന പഠനോപക രണവിതരണവും, പ്രതിഭാസംഗമവും ഈ വർഷവും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് അടിവാട് കവലയിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ.എം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗം കെ.ബി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് എൽദോസ് ലോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സോഫിയ മെഹർ മുഖ്യ പ്രഭാഷണം നടത്തി.


ഡി.വൈ.എ.ഫ്ഐ കവളങ്ങാട്ട് ബ്ലോക് സെക്രട്ടറി  ഷിജോ എബ്രഹാം ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മോമന്റോ വിതരണം നിർവ്വഹിച്ചു. മേഘലാ സെക്രട്ടറി പി.എം.സിയാദ്, പ്രസിഡന്റ് യു.എ.സുധീർ, ടി.എം.നൗഷാദ്, കെ.എം.ഷാജി, പി.എം.കബീർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി പി.എ.നവാസ് സ്വാഗതവും, ട്രഷറാർ ആതിൽഷാ മുഹമ്മദ് കൃതജ്ഞതയും പറഞ്ഞു.

Leave a Reply