Connect with us

AUTOMOBILE

ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു.

Published

on

കോതമംഗലം:മൂവാറ്റുപുഴ,കോതമംഗലം,പെരുമ്പാവൂർ എന്നിവടങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് കോവിഡ് -19പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാക്കുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ 80മുതൽ 100വരെ ആളുകൾ കൂടുന്ന സാഹചര്യം കണക്കിലെടുത്തു നാളെ മുതൽ (21-04-2021) പതിനാല് ദിവസത്തേക്ക് ടെസ്റ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന് മൂവാറ്റുപുഴ ആർ.റ്റി.ഒ ടോജോ എം തോമസ് അറിയിച്ചു.

AUTOMOBILE

നാടിനു മാതൃകയായി കോതമംഗലത്തെ ഐഷാസ് ബസ്.

Published

on

കോതമംഗലം: നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ് . ഐഷാസ് ബസ് ഗ്രൂപ്പിൻ്റെ 8 ബസ്സുകളുടെ ഒരു ദിവസത്തെ കളക്ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഐഷാസ് ബസ് ഗ്രൂപ്പ് ഉടമ റ്റി എം നാസർ തോപ്പിക്കുടി ആൻ്റണി ജോൺ എ എൽ എ യ്ക്ക് കൈമാറി.ചടങ്ങിൽ തങ്കച്ചൻ ഇ പി,ദിലീപ് എ ജെ , തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

AUTOMOBILE

നാടിനു മാതൃകയായി വീണ്ടും കോതമംഗലത്തെ ഐഷാസ് ബസ്; ഇന്നത്തെ കളക്ഷൻ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക്; ആന്റണി ജോൺ എം എൽ എ ആദ്യ കളക്ഷൻ സ്വീകരിച്ചു.

Published

on

കോതമംഗലം :  കോതമംഗലത്തെ പ്രമുഖ ബസ് സർവ്വീസ് ഗ്രൂപ്പായ ഐഷാസ് ബസ് വീണ്ടും നാടിന് മാതൃകയാകുന്നു . ഇന്ന് ഐഷാസ് ഗ്രൂപ്പിൻ്റെ എല്ലാ ബസ് സർവ്വീസുകളും മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൻ്റെ ധനശേഖരണാർത്ഥം ആണ് സർവ്വീസ് നടത്തുന്നത്. വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നത്തെ സർവ്വീസ് കളക്ഷൻ മുഴുവൻ സംഭാവന ചെയ്യും . എട്ട് ബസുകൾ ആണ് ഐഷാസ് ഗ്രൂപ്പിനുള്ളത്. ഇന്ന് രാവിലെ പത്തരക്ക് കോതമംഗലം മുനിസിപ്പൽ ബസ്സ്റ്റാൻ്റിൽ ആൻ്റണി ജോൺ എംഎൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യത് ആദ്യ കളക്ഷനും സ്വീകരിച്ചു. നഗരസഭ വികസന സ്ഥിരം സമതി അധ്യക്ഷൻ കെ എ നൗഷാദ് അധ്യക്ഷനായി.

പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് എം പി അനിൽ കുമാർ , അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് ജോജി ഇടയാട്ട് , സെക്രട്ടറി സി ബി നവാസ് , നാസർ ഐഷാസ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ പ്രളയകാലത്തും ബസ് സർവ്വീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാ സ് ഗ്രൂപ്പ് സംഭാവന ചെയ്തിരിന്നു.

Continue Reading

AUTOMOBILE

പാലിയേറ്റീവ് വാഹനത്തിന്റെ ഡ്രൈവർ തസ്തികയിലേയ്ക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

Published

on

കോതമംഗലം : കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് വാഹനത്തിന്റെ (ഇക്കോ മിനി വാൻ) ഡ്രൈവർ തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

നിയമനം: താൽക്കാലികം

യോഗ്യതകൾ:
1. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്.
2. പത്താം ക്ലാസ് / തത്തുല്യം.
3. പ്രായം 18 – 45.
4. പ്രവൃത്തിപരിചയം : 3 വർഷം.
5. കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി :
13/04/2021 ചൊവ്വ.

അപേക്ഷകൾ സമർപ്പിക്കേണ്ട വിധം :
1. കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട്
Or
2. [email protected] എന്ന ഇ- മെയിൽ മുഖേന .

ഇന്റർവ്യൂ തീയതി :
നിർദിഷ്ട സമയത്തിനകം ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അപേക്ഷകരെ ഇന്റർവ്യൂവിന് ക്ഷണിയ്ക്കുന്നതാണ്. ഇന്റർവ്യൂ തീയതിയിൽ മാറ്റമുള്ളതിനാൽ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് നമ്പറിൽ ബന്ധപ്പെടുക :
0485 2842100

Continue Reading

Recent Updates

NEWS9 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 3154 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428...

CHUTTUVATTOM9 hours ago

രോഗികൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് വിതരണം നടത്തി.

കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ്...

NEWS10 hours ago

കരുണ വറ്റാത്തവരുടെ കാരുണ്യം തേടി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്; പാവപ്പെട്ട രോഗികൾക്ക് ഒരുകൈ സഹായം നൽകാം.

കുട്ടമ്പുഴ. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുവാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ആദിവാസി മേഖലയടക്കം വേറിട്ടു കിടക്കുന്ന വാർഡുകളിൽ സഹായങ്ങളെത്തിക്കുക എന്നത് ഏറേ...

NEWS10 hours ago

കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള കിറ്റിൻ്റെ വിതരണോദ്ഘാടനം നടത്തി.

കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം...

CHUTTUVATTOM12 hours ago

നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും കൈകോർത്ത് റോഡ് സഞ്ചാരയോഗ്യമാക്കി.

കോതമംഗലം : നെല്ലിക്കുഴി 314 ൽ ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡിൻ്റെ സമീപത്ത് ഉള്ള റബ്ബർ തോട്ടത്തിൽ നിന്നും മരം വീണ് വൈദ്യുതി ലൈൻ കമ്പികൾ...

NEWS13 hours ago

ക്വാറൻ്റയിൻ സെന്ററിലേക്ക് ആവശ്യമുള്ള വസ്തുക്കൾ സംഭാവന നൽകി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി.

കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി രണ്ടാമതായി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് രോഗികൾക്കായുള്ള ക്വാറൻ്റയിൻ സെന്ററിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി...

CHUTTUVATTOM13 hours ago

സഹായ സാന്ത്വന ചിറകു വിരിച്ച് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി.

കോതമംഗലം : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ...

CHUTTUVATTOM22 hours ago

കനത്ത മഴയെ തുടർന്ന് ജവഹർ കോളനിവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കോതമംഗലം: കനത്ത മഴയെ തുടർന്ന് ജവഹർ കോളനി വെള്ളത്തിൽ ,കോളനി നിവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലെ ജവഹർ കോളനിയിലാണ് വെള്ളം കയറിയത്...

NEWS1 day ago

നൂറ്റിയൊന്ന് കോവിഡ് രോഗികളുമായി കവളങ്ങാട് മേഖല; എറണാകുളം ജില്ലയിൽ ഇന്ന് 3744 പേർക്ക് രോഗം.

എറണാകുളം : കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. കഴിഞ്ഞ...

CHUTTUVATTOM1 day ago

റെഡ് ക്രോസ് പൾസ് ഓക്സിമീറ്റർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച് പിണ്ടി മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പെയ്ൻ ആൻറ് പാലിയേറ്റിവിലേക്ക് പൾസ് ഓക്സി മീറററുകൾ ഗ്ലൂക്കോമീറ്റർ എന്നിവ കൈമാറി. റെഡ്...

NEWS1 day ago

കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചു : ആന്റണി ജോൺ MLA

കോതമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിലെ കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. പതിനാറ്...

CHUTTUVATTOM1 day ago

പീസ് വാലിയുടെയും സോപ്മയുടെയും പ്രവർത്തനം മാതൃകപരം: എം.എൽ.എ

പെരുമ്പാവൂർ : കോവിഡ് സമയത്ത് പീസ് വാലിയും സോപ്മയും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വെങ്ങോല പഞ്ചായത്തിന്റെ കീഴിൽ തണ്ടേക്കാട് ജമാ അത് ഹയർ...

NEWS2 days ago

കോതമംഗലം താലൂക്ക് മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി.

കോതമംഗലം : എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി കോതമംഗലം താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ്...

CHUTTUVATTOM2 days ago

കൂവപ്പടിയിൽ ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി. 30 കിടക്കകളോടെ സജ്ജികരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു....

CRIME2 days ago

വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം...

Trending

error: Content is protected !!