AGRICULTURE
പിണ്ടിമനയിൽ ഡ്രാഗൺഫ്രൂട്ട് വിപ്ലവം.

പിണ്ടിമന :കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ മൂന്ന് ഏക്കർ തരിശ് നിലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ചു.. പിണ്ടി മനയിലെ കർഷകരായ കുന്നത്ത് കെ.ജെ.വർഗീസ്, നെടിയറ സനിൽ, വാഴയിൽ ജോയി എന്നീ കർഷകരാണ് കൃഷി ചെയ്തിരിക്കുന്നത്. ഡ്രാഗൺ കൃഷിക്ക് പുറമെ രണ്ടേക്കറിൽ അവക്കാഡോ, റംബൂട്ടാൻ കൃഷിയും ചെയ്തു വരുന്നു. വിഷരഹിതമായ പച്ചക്കറികളും, ഫലവൃക്ഷങ്ങളും ഉല്പാദിക്കുന്നതിനും, ഭക്ഷ്യയോഗ്യമാക്കുന്നതിൻ്റേയുംആവശ്യകതയെക്കുറിച്ച് കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിന് കർഷകർ മുന്നോട്ട് വരുകയാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ ഈ ഫലവൃക്ഷത്തിൽ ക്യാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രമേഹരോഗികൾക്കും, ദഹനസംബന്ധമായ രോഗികൾക്കും അത്യുത്തമമാണ്.വിദേശ രാജ്യങ്ങളിൽ പ്രിയമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലെ കാലാവസ്ഥയിലൂടെ വലിയ പരിചരണം ഇല്ലാതെ തന്നെ തഴച്ചുവളരുകയും മികച്ച ഉല്പാദനം ലഭ്യമാകുകയും ചെയ്യുന്നതിനാൽ കർഷകരെ ഇത്തരം കൃഷിയിലേക്ക് ആകർഷിച്ചു കൊണ്ട് ഫലവൃക്ഷങ്ങളുടെ കാർഷിക വിപ്ലവത്തിനും, സ്വയംപര്യാപ്തയിലേക്കും എത്തിക്കുന്നതിനുള്ള തീവ്ര പ്രയത്നമാണ് പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഏറ്റെടുത്തിട്ടുള്ളത്. ബ്ലോക്ക് പ്രസിഡൻ്റ് പി.എ.എം ബഷീർ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ നടീൽ ഉത്സവം ഉത്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ മേരി പീറ്റർ, സിബി പോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എം.അലിയാർ, ലത ഷാജി, എസ്.എച്ച്.എം ഫീൽഡ് അസിസ്റ്റൻ്റ് കെ.എം.സുഹറ, ഒ.പി.പ്രദീപ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം.അനീഫ
സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
AGRICULTURE
കോതമംഗലത്ത് കനത്ത മഴയിൽ വ്യാപക കൃഷിനാശം.

കോതമംഗലം : രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയും, വെള്ളപ്പൊക്കവും മൂലം കോതമംഗലത്തെ കാർഷിക മേഖലയിൽ കനത്ത നാശനഷ്ടം. കോതമംഗലം മുനിസിപ്പാലിറ്റി, കവളങ്ങാട്, പിണ്ടിമന, കുട്ടമ്പുഴ,പല്ലാരിമംഗലം, പൈങ്ങോട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഓണത്തിനായി കൃഷി ചെയ്ത വിളകൾക്ക് കനത്ത നാശനഷ്ടമുണ്ടായത്. ബ്ലോക്കുതലത്തിൽ 121 കർഷകർക്കായി 88.28 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. ആകെ 9590 കുലച്ച നേന്ത്ര വാഴകളും 13,120 കുലയ്ക്കാത്ത നേന്ത്ര വാഴകളും 155 റബ്ബർ മരങ്ങളും, കൂടാതെ മറ്റു കാർഷിക വിളകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ച് പ്രാഥമിക നഷ്ടം വിലയിരുത്തി.
കോതമംഗലം മുനിസിപ്പാലിറ്റിയിൽ 35 കർഷകരുടെ 1500 കുലച്ച വാഴകളും 5500 കുലക്കാത്ത വാഴകളും, 20 ഹെക്ടറിലെ കപ്പക്കൃഷിയും നശിച്ചതു മൂലം 41.45 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി.
കവളങ്ങാട് 30 കർഷകരുടെ 1840 കുലച്ച വാഴകളും 2600 കുലക്കാത്ത വാഴകളും, 155 റബ്ബറും നശിച്ചതു മൂലം 24.2ലക്ഷം രൂപയുടെ നാശനഷ്ടവും, പല്ലാരിമംഗലം പരിധിയിൽ 25 കർഷകരുടെ 5000 കുലച്ച വാഴകളും 4000 കുലയ്ക്കാത്ത വാഴകളും, 3 ഹെക്ടർ കപ്പയും നശിച്ചതു മൂലം 46.4 ലക്ഷം രൂപയുടെ നഷ്ടവും, കുട്ടമ്പുഴയിൽ 7 കർഷകരുടെ 200 കുലച്ച വാഴകളും 70 കുലക്കാത്ത വാഴകളും,17 കൊക്കോ, 25 കവുങ്ങ് എന്നിവ നശിച്ചതു മൂലം 1.59 ലക്ഷം രൂപയുടെ നാശനഷ്ടവും,
പിണ്ടിമനയിൽ 20 കർഷകരുടെ 750 കുലച്ച വാഴകളും 750 കുലക്കാത്ത വാഴകളും 2 ഹെക്ടർ പച്ചക്കറി, ഒരു ഹെക്ടർ കപ്പ എന്നിവ നശിച്ചതിൽ 8.23 ലക്ഷം രൂപയുടെ നാശനഷ്ടവും,
പൈങ്ങോട്ടൂരിൽ 4 കർഷകരുടെ 300 കുലച്ച വാഴകളും, 200 കുലക്കാത്ത വാഴകളും, 2 ഹെക്ടർ പച്ചക്കറിയും നശിച്ചതു മൂലം 3.41 ലക്ഷം രൂപയുടെ നാശനഷ്ടവും പ്രാഥമികമായി വിലയിരുത്തുന്നു. കൃഷി നാശം ഉണ്ടായ കർഷകർ പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി അതാത് കൃഷി ഭവനുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
ചിത്രം :കടവൂരിൽ പി.ജെ ജേക്കബ്, പുല്ലോലിക്കൽ ന്റെ വാഴ കൃഷിയിൽ വെള്ളം കയറിയത്
AGRICULTURE
ഒരു ചക്കയും നഷ്ടപ്പെടരുതെന്ന മുദ്രാവാക്യം ഉയർത്തി കോതമംഗലത്ത് ചക്കക്കൂട്ടം സംഘടിപ്പിച്ചു.

കോതമംഗലം : കുത്തുകുഴി, അമ്പലപ്പറമ്പിൽ കറുകപ്പിള്ളിൽ ഷാജിയുടെ വീട്ടിൽ ‘ചക്കക്കൂട്ടം’ സംഘടിപ്പിച്ചു.
കേരളത്തിൽ ഇനി ഒരു ചക്കയും നഷ്ടപ്പെടരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ് ചക്കക്കൂട്ടം കോതമംഗലത്ത് സംഘടിപ്പിച്ചത്.
ഇന്നത്തെ പരിപാടിയിൽ കണ്ണൂര് നിന്നും കൊല്ലത്തു നിന്നും ചക്കക്കൂട്ടത്തിൻ്റെ പ്രതിനിധികൾ പങ്കെടുത്തു. എന്റെ ചെയർമാൻ ഷിബു തെക്കുമ്പുറം, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, മറ്റ് കൗൺസിലർമാർ, ചക്കക്കൂട്ടം സ്ഥാപകൻ അനിൽ ജോസ് എന്നിവർ പങ്കെടുത്തു.
293 തരം പ്ലാവുകൾ നട്ടു ലോക റിക്കാർഡ് നേടിയ പാലായിലെ ചക്കമ്പുഴയിലെ jackfruit paradise farm ലെ പ്ലാവ് തോമസ് എന്നറിയപ്പെടുന്ന തോമസ് കട്ടക്കയത്തെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ബിഷപ്പ് ഹൗസിനടുത്ത് കറുകപ്പള്ളിൽ ഷാജൻ കുര്യാക്കോസിന്റെയും, ഷോയി കുര്യാക്കോസിന്റെയും വീട്ടിൽ നടന്ന ചക്കക്കൂട്ടത്തിൽ ചക്ക വിഭവങ്ങൾ കൊണ്ട് ഒരുക്കിയ വിരുന്നും വിവിധ ചക്ക ഉത്പ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
AGRICULTURE
ഒരു കോടി ഫല വൃക്ഷ തൈ പദ്ധതിക്ക് പിണ്ടിമനയിൽ തുടക്കമായി.

പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് ചെയർപെഴ്സൺ സിബി പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ മേരി പീറ്റർ, പഞ്ചായത്തംഗം ലത ഷാജി, കാർഷിക വികസനസമിതിയംഗങ്ങൾ, കർഷകർ തുടങ്ങീയ വർ പങ്കെടുത്തു. സൗജന്യമായ തൈകൾ ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരണം.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
NEWS1 week ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CRIME7 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS3 days ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
-
NEWS1 week ago
തലയിൽ മരച്ചില്ല വീണ് ഉരുളന്തണ്ണി സ്വദേശി മരിച്ചു.
-
SPORTS4 days ago
ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.
