Connect with us

NEWS

മുവാറ്റുപുഴ ‘കടക്കാൻ’ കച്ചകെട്ടി കുഴൽനാടൻ വരവായി; ഡോ. മാത്യൂകുഴൽനാടൻ മുവാറ്റുപുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി.

Published

on

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ മുവാറ്റുപുഴയുടെ കളത്തിലിറങ്ങും. ഇതോടെ സുഹൃത്തുക്കൾ തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും മൂവാറ്റുപുഴയിൽ നടക്കുക . വിജയപരാജയങ്ങൾ പ്രവചനാതീതമാകുന്ന മത്സരം എന്ന് പറയുന്നതാകും ശരി. യു ഡി എഫ് സ്ഥാനാർഥി ആയി പരിഗണനയിലുള്ള ഡോ. മാത്യു കുഴൽനടനും, ട്വന്റി 20 സ്ഥാനാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അഡ്വ. സി എൻ പ്രകാശനും, നിലവിലെ എം എൽ എ യും, എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ എൽദോ അബ്രഹാമും കൂട്ടുകാരാണ് . സൗഹൃദങ്ങൾ ഊട്ടിഉറപ്പിച്ചുകൊണ്ട് തന്നെയാകും മൂവരും മുവാറ്റുപുഴയുടെ ഗോദയിൽ പൊരുതുക.

അഡ്വ. പ്രകാശന് ഡോ. മാത്യുവുമായി വർഷങ്ങളുടെ അടുത്ത ബന്ധമുണ്ട്. ഇന്ത്യാവിഷൻ ചാനലിലsക്കം ടി.വി.ചർച്ചകളിൽ പ്രകാശ് അവതാരകനായും മാത്യു കുഴൽനാടൻ രാഷ്ട്രീയ പ്രവർത്തകനായും നിരവധി തവണ ചാനലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട് .
ഇൻഡ്യാ വിഷൻ്റെ സീനിയർ ന്യൂസ് എഡിറ്റർ ആയിരിക്കെ ന്യൂസ് നൈറ്റിലൂടെയാണ് പ്രകാശും മാത്യുവും ഏറെ അടുക്കുന്നത്. പിന്നെ നാട്ടുകാർ ആയതു കൊണ്ടും ബന്ധം കൂടുതൽ ഊഷ്മളമാകുകയും ചെയ്തു. അതേ സമയം എൽദോ എബ്രാഹാവും പ്രകാശും ഒരേ പഞ്ചായത്തായ പായിപ്രയിലെ തൃക്കളത്തുരാണ് താമസം . സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അടുത്ത് പ്രവർത്തിച്ചവരുമാണ്. സുഹൃത്തുക്കൾ തമ്മിലാണ് യഥാർത്ഥത്തിൽ മൂവാറ്റുപുഴയിൽ മത്സരം എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ആരോഗ്യകരമായ സൗഹൃദ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ചായിരിക്കും സ്ഥാനാർത്ഥികളുടെ മത്സരമെന്ന് പ്രതീക്ഷിക്കാം. മാത്യൂകുഴൽനാടൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രത്യേകിച്ച് യുവജന- വിദ്യാർഥി പ്രവർത്തകർ ആവേശത്തിലാണ്. ഇതിനിടെ മുവാറ്റുപുഴയിൽ മത്സരിക്കുന്നത്തിനായി മറ്റുപല പേരുകളും ഉയർന്നെങ്കിലും വിജയസാധ്യത മുൻ നിർത്തിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതി മാത്യൂകുഴൽനാടനെ തന്നെ ഇവിടെ ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് .

1977 മെയ് 28ന് പൈങ്ങോട്ടൂർ കുഴൽനാട്ട് വീട്ടിൽ കർഷക കുടുംബാഗമായ എബ്രഹാമിന്റെയും മേരിയുടെയും ആറാമത്തെ മകനായിട്ടാണ് മാത്യുവിന്റെ ജനനം .കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ, മുവാറ്റുപുഴ നിർമല സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .പിന്നീട് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ പഠനവും (1996 2001) പൂർത്തിയാക്കി. പ്രീ-ഡിഗ്രി കാലം മുതൽക്കേ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങി. വയലാർ രവി ആണ് രാഷ്ട്രീയത്തിലെ ഇദ്ദേഹത്തിന്റെ ഗുരു. ഇടതു വിദ്യാർത്ഥി സംഘടനയുടെ കോട്ടയായ തിരുവനന്തപുരം ലോ കോളേജിലായിരുന്നു തന്റെ രാഷ്ട്രീയം സജീവമാക്കിയത്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കാൽവെച്ചു. ജോ.യൂണിറ്റ് സെക്രട്ടറിയായും പ്രസിഡന്റായും ചുമതല വഹിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലിരിക്കെ മുന്നോട്ട് വച്ച സ്വന്തം ആശയമയിരുന്നു ‘ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ് ‘ എന്നത്. കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ, സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല എക്സിക്യൂട്ടിവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു. ഉപരിപഠനത്തിനായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. എക്കാലത്തും ഇടത് രാഷ്ട്രീയത്തോട് അടുത്തുനിന്ന ജെഎൻയുവിൽ നാഷണൽ സ്റ്റൂഡൻസ് യൂണിയനെ വളർത്തിയെടുക്കുന്നതിൽ യത്നിച്ചു. എൻ.എസ്.യു ദേശീയ കൗൺസിലിലും കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജന:സെക്രട്ടറിയിയായി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ദേശീയ രാഷ്ട്രീയത്തിലേക്ക്.

രാഹുൽ ഗാന്ധി യൂത്ത്കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന സമയത്ത് 3 വർഷം ദേശിയ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ,മഹാരാഷ്ട്ര ,കർണാടക,ആന്ധ്ര, ലക്ഷദ്വീപ് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല വഹിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മികവ് മാത്യു കുഴൽനാടനിൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കവെ രാഷ്ട്രീയം എന്നത് അഴിമതിരഹിതമായിരിക്കണം എന്ന ആശയത്തിൽ നിന്ന് ‘ വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം’ എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചു. രാജ്യത്തെ പൊഫഷണലുകളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി ഓൾ ഇന്ത്യ പ്രൊഫഷണൽ് കോൺഗ്രസ് രൂപീകരിക്കുകയും അതിന്റെ ദേശീയാധ്യക്ഷനായി ശശി തരൂരിനെയും, സംസ്ഥാനാധ്യക്ഷനായി മാത്യു കുഴൽനാടനെയും തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,ഡോ.മൻമോഹൻ സിങ് എന്നീ ദേശീയ നേതാക്കളുമായി വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊതുപ്രവർത്തകനായ അദ്ദേഹം രാഷ്ട്രീയത്തിലുപരി എല്ലാ വിഭാഗം ജനങ്ങളോടും അടുത്ത് ഇടപഴകി. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു, പരിഹാരമുണ്ടാക്കി. കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ തന്നെ കർഷക പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടൽ മാത്യുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. .കസ്തൂരിരംഗൻ, പട്ടയ വിഷയങ്ങളിലെ നിലപാടുകൾ ശ്രദ്ധയാകർഷിച്ചു. ജടഇ, പ്രവാസി വിഷയങ്ങളിലെ കുഴൽനാടന്റെ ഇടപെടൽ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടു. ജവാഹർ ലാൽ നെഹ്റു സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ എം ഫിലും, പി എഛ് ഡി യും നേടിയ മാത്യു ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനാണ്. ഭാര്യ എൽസ കാതറിൻ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻസ്സിഫ് ആണ്. ഒരു മകൻ 2 വയസ്സ്. എന്തായാലും കടുത്ത മത്സരത്തിനൊടുവിൽ മുവാറ്റുപുഴ ആര് ‘കടക്കും ‘ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

NEWS

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

Published

on

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,871 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 23/07/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1832 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1798

• ഉറവിടമറിയാത്തവർ- 24

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കിഴക്കമ്പലം – 55
• പള്ളിപ്പുറം – 53
• കീഴ്മാട് – 48
• തൃക്കാക്കര – 46
• തൃപ്പൂണിത്തുറ – 46
• വടക്കേക്കര – 38
• കുഴിപ്പള്ളി – 36
• പായിപ്ര – 35
• കുട്ടമ്പുഴ – 34
• കുന്നത്തുനാട് – 33
• പുത്തൻവേലിക്കര – 32
• മരട് – 29
• കുമ്പളം – 28
• കുമ്പളങ്ങി – 28
• നെല്ലിക്കുഴി – 27
• കോതമംഗലം – 26
• ചിറ്റാറ്റുകര – 26
• മൂക്കന്നൂർ – 26
• അങ്കമാലി – 24
• ഇടപ്പള്ളി – 24
• കളമശ്ശേരി – 24
• നോർത്തുപറവൂർ – 24
• വാഴക്കുളം – 24
• എടത്തല – 23
• കവളങ്ങാട് – 23
• വൈറ്റില – 23
• കരുമാലൂർ – 22
• ചൂർണ്ണിക്കര – 22
• തേവര – 22
• പാലാരിവട്ടം – 22
• പൈങ്ങോട്ടൂർ – 21
• തുറവൂർ – 20
• ആലുവ – 19
• ഉദയംപേരൂർ – 19
• ഏഴിക്കര – 19
• കടുങ്ങല്ലൂർ – 19
• കാഞ്ഞൂർ – 19
• ചെല്ലാനം – 19
• ചേന്ദമംഗലം – 19
• ഫോർട്ട് കൊച്ചി – 19
• രായമംഗലം – 19
• എളംകുന്നപ്പുഴ – 18
• ഏലൂർ – 18
• കടവന്ത്ര – 18
• കൂവപ്പടി – 18
• മഴുവന്നൂർ – 18
• ആലങ്ങാട് – 17
• കടമക്കുടി – 17
• കാലടി – 17
• ചെങ്ങമനാട് – 17
• പള്ളുരുത്തി – 17
• മൂവാറ്റുപുഴ – 17
• എടവനക്കാട് – 16
• ഞാറക്കൽ – 16
• ചളിക്കവട്ടം – 15
• നെടുമ്പാശ്ശേരി – 15
• എറണാകുളം സൗത്ത് – 14
• കോട്ടുവള്ളി – 14
• മുളന്തുരുത്തി – 14
• ആരക്കുഴ – 13
• ചേരാനല്ലൂർ – 13
• പെരുമ്പാവൂർ – 13
• ശ്രീമൂലനഗരം – 13
• ആമ്പല്ലൂർ – 12
• മലയാറ്റൂർ നീലീശ്വരം – 12
• വടവുകോട് – 12
• വടുതല – 12
• വാരപ്പെട്ടി – 12
• തിരുവാണിയൂർ – 11
• മുണ്ടംവേലി – 11
• എറണാകുളം നോർത്ത് – 10
• കലൂർ – 9
• ചോറ്റാനിക്കര – 9
• മുടക്കുഴ – 9
• കോട്ടപ്പടി – 8
• തിരുമാറാടി – 8
• മുളവുകാട് – 8
• ഐക്കാരനാട് – 7
• നായരമ്പലം – 7
• പല്ലാരിമംഗലം – 7
• പാറക്കടവ് – 7
• വെങ്ങോല – 7
• ആവോലി – 6
• എളമക്കര – 6
• കറുകുറ്റി – 6
• കൂത്താട്ടുകുളം – 6
• തോപ്പുംപടി – 6
• പിറവം – 6
• പോത്താനിക്കാട് – 6
• മഞ്ഞള്ളൂർ – 6
• മട്ടാഞ്ചേരി – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 8

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ഇലഞ്ഞി, കുന്നുകര, പച്ചാളം, പനയപ്പിള്ളി, പാലക്കുഴ, പിണ്ടിമന, മഞ്ഞപ്ര, രാമമംഗലം, വരാപ്പുഴ, ആയവന, ഇടക്കൊച്ചി, കല്ലൂർക്കാട്, തമ്മനം, പനമ്പള്ളി നഗർ, പാമ്പാകുട, പൂതൃക്ക, പെരുമ്പടപ്പ്, മണീട്, വാളകം, വെണ്ണല, അശമന്നൂർ, എളംകുളം, കീരംപാറ, വേങ്ങൂർ, കരുവേലിപ്പടി, പൂണിത്തുറ, പോണേക്കര, മാറാടി.

• ഇന്ന് 1093 പേർ രോഗ മുക്തി നേടി.

• ഇന്ന് 2710 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1982 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40712ആണ്.

• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 166 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15668 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 90
• ജി എച്ച് മൂവാറ്റുപുഴ-
34
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 43
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 173
• സഞ്ജീവനി – 16
• സ്വകാര്യ ആശുപത്രികൾ – 987
• എഫ് എൽ റ്റി സി കൾ – 460
• എസ് എൽ റ്റി സി കൾ- 289
• ഡോമിസിലറി കെയർ സെൻ്റെർ- 886
• വീടുകൾ- 12530

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17500 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 16970 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.8

• ഇന്ന് 1769 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 1083 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4306 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 219 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Continue Reading

NEWS

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

Published

on

 

കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍
നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി കോളനിയിലെ ശ്യാമ മനു, വാരിയം കോളനിയിലെ അനു എം. എന്നീ വിദ്യാര്‍ത്ഥിനികളെയാണ്‌ പട്ടികവര്‍ഗ വികസന വകുപ്പും, സ്കൂള അധികൃതരും സംയുക്തമായെത്തി അനുമോദനം അറിയിച്ചത്‌.
ശ്യാമയുടെ പിണവൂര്‍കുടിയിലെ വീട്ടിലെത്തി മൊമന്റോയു൦ സമ്മാനങ്ങളും
നല്‍കി. പ്ലസ് വൺ പഠനത്തിനായി, ചാലക്കുടി എം.ആര്‍.എസില്‍ തന്നെ പ്രവേശനം നല്‍കുന്നതിനായി അപേക്ഷഫോമും മറ്റ്‌ വിവരങ്ങളും ശ്യാമയ്ക്ക്‌ കൈമാ
റി. പ്രതികൂല കാലാവസ്ഥ ആയതിനാല്‍ വാരിയം കോളനിയിലെ അനുവിന്‌ പിണ
വൂര്‍കുടിയിലേക്ക്‌ എത്താനായില്ല. അനുവിന്റെയും തുടര്‍പഠനം ഉറപ്പ്‌ വരുത്തുമെ
ന്ന്‌ അധികൃതര്‍ അറിയിച്ചു.


മൂവാറ്റുപുഴ ട്രൈബല്‍ ഡവ. ഓഫീസര്‍ ജി. അനില്‍കുമാര്‍, ചാലക്കുടി ട്രൈബല്‍
ഡവ. ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌ കുമാര്‍, ചാലക്കുടി മോഡല്‍ റസി. സ്കുള്‍
ഹെഡ്മിസ്ട്രെസ് ശൈലജ്യ, പ്രിന്‍സിപ്പാള്‍ രാഗിണി, സീനിയര്‍ സുപ്രണ്ട്‌ ജിജി തോമ
സ്‌, ഇടമലയാര്‍ ടി.ഇ.ഒ. നാരായണന്‍ കുട്ടി, സ്‌കൂള്‍ മാനേജര്‍ അരുണ്‍ തുടങ്ങിയ
വര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശ്യാമയുടെ സഹോദരങ്ങളെയും ചാലക്കുടി എം.ആര്‍.എസില പ്രവേശിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ മൂവാറ്റുപുഴ ട്രൈബൽ ഡെവോലോപ്മെന്റ് ഓഫീസർ അനിൽ കുമാർ അറിയിച്ചു.

Continue Reading

NEWS

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

Published

on

 

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു.64 പേർക്കായിട്ടാണ് 19 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ചികിത്സ ധന സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാകും.

മുഖ്യമന്ത്രിയുടെയും പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എംഎൽഎ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ധന സഹായത്തിന് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ എംഎൽഎ ഓഫീസുമായി ബന്ധപ്പെടണമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.

Continue Reading

Recent Updates

CHUTTUVATTOM33 mins ago

കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചു; ഇടുക്കി ജില്ലയിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  ഇടുക്കി : ഇടുക്കി ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവാകുന്നു. അടിമാലി, മൂന്നാര്‍...

CRIME42 mins ago

പോക്സോ കേസിൽ സമരം ചെയ്‌തയാൾ പോക്സോ കേസിൽ അറസ്റ്റിൽ; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി കോ​ണ്‍​ഗ്ര​സ്.

  പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു...

NEWS9 hours ago

കോതമംഗലം താലൂക്കിൽ കോവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളിലേക്ക്.

എറണാകുളം : കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍...

CHUTTUVATTOM10 hours ago

വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം...

NEWS11 hours ago

എ പ്ലസ്‌ നേടിയ ശ്യാമയ്ക്കും അനുവിനും അനുമോദനം.

  കോതമംഗലം : പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള, ചാലക്കുടി മോഡല്‍ റസി. സ്കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ പട്ടികവര്‍ഗ...

ACCIDENT12 hours ago

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു തോട്ടിലേക്ക് മറിഞ്ഞു. ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയക്കാണ് സംഭവം നടന്നത്. വടാട്ടുപാറയിൽ നിന്നും...

CHUTTUVATTOM14 hours ago

ആയുധ നിർമ്മാണ ശാലകൾ വിൽപ്പനയ്ക്ക്; നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലത്ത് ധർണ്ണ നടത്തി.

  കോതമംഗലം: രാജ്യ സുരക്ഷയെ അപകടത്തിലാക്കി ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ കുത്തക മുതലാളിമാർക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിലും ഇതിനെതിരെ സമരാഹ്വാനം നടത്തിയ ട്രേഡ് യൂണിയൻ...

NEWS14 hours ago

ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ.

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA...

EDITORS CHOICE1 day ago

തമിഴ് സൂപ്പർ താരം സൂര്യയെ മൂക്ക് കൊണ്ട് വരച്ച് പ്ലസ് വൺ വിദ്യാർത്ഥി.

കൊച്ചി : തമിഴ് സൂപ്പർ താരം സൂര്യക്ക് ജന്മദിന സമ്മാനമായി മൂക്ക് കൊണ്ട് ആറടി ഉയരവും, നാലര അടി വീതിയിലുമുള്ള ചിത്രം വരച്ച് കുട്ടികലാകാരൻ. മൂക്ക് കൊണ്ട്...

CRIME1 day ago

ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

  കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുളിന്താനം സ്വദേശിയായ 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ...

NEWS1 day ago

വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി.

കോതമംഗലം : വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാന തലത്തിൽ തയ്യാറാക്കി വരുന്ന പദ്ധതിയിൽ കോതമംഗലം മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്നും കാട്ടാന ശല്യമുൾപ്പെടെയുള്ള വന്യജീവി ശല്യത്തിൽ...

CHUTTUVATTOM1 day ago

LSWAK കോതമംഗലം മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു.

  കോതമംഗലം : ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് LSWAK കോതമംഗലം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നിൽപ്പ് സമരം സംഘടിപ്പിച്ചു. ലൈറ്റ് ,സൗണ്ട് ,പന്തൽ...

CHUTTUVATTOM1 day ago

കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.

  കോതമംഗലം : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ CITU നേതൃത്വത്തിൽ കോതമംഗലത്ത് കേരള ബാങ്ക് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള...

CHUTTUVATTOM1 day ago

കടപുഴകി റോഡിലേക്ക് വീണ തെങ്ങ് ഫയർ ഫോഴ്‌സ് എത്തി നീക്കം ചെയ്‌തു.

  കോതമംഗലം : തെങ്ങ് കടപുഴകി വീണ് കുത്തുകുഴി – അടിവാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കുടമുണ്ട മണലുംപാറ പരീത് എന്നയാളുടെ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി...

CHUTTUVATTOM1 day ago

കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി.

  കോതമംഗലം – കേരളാ സ്റ്റേറ്റ് ബാർബർ- ബ്യൂട്ടീഷ്യൻ’സ് അസോസിയേഷൻ(KSBA) കോതമംഗലത്ത് കണ്ണും വായും മൂടിക്കെട്ടിനിൽപ്പ് സമരം നടത്തി. ബാർബർ-ബ്യൂട്ടീഷ്യൻ തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി കോവിഡ്...

Trending

error: Content is protected !!