കുട്ടമ്പുഴ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെയുള്ള ക​ർ​ഷ​ക ജ​ന​ത​യു​ടെ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം ഏറ്റുവാങ്ങി ഡീൻ കുര്യാക്കോസ്.


കോ​ത​മം​ഗ​ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്പ​ര്യ​ട​ന​ത്തി​ന് കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം. കുട്ടമ്പുഴ , ക​വ​ള​ങ്ങാ​ട്, പ​ല്ലാ​രി​മം​ഗ​ലം, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം. വ​ടാ​ട്ടു​പാ​റ, കുട്ടമ്പുഴ മേ​ഖ​ല​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക ജ​ന​ത​യു​ടെ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. പി​ണ​വൂ​ർ​കു​ടി, പൂ​യം​കു​ട്ടി, മ​ണി​ക​ണ്ഠം​ചാ​ൽ, വെ​ള്ളാ​രം​കു​ത്ത് മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കു​ടി​ക​ളി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ സ്വീ​ക​രി​ച്ചു.

ഈ​റ്റ​വെ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ഇ​വ​ർ സ്ഥാ​നാ​ർ​ഥി​യെ ബോ​ധി​പ്പി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ലാ​തി​ക​ൾ കേ​ട്ട ഡീ​ൻ കു​ര്യാ​ക്കോ​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ബൈ​ക്ക് റാ​ലി​യു​ടെ അകമ്പടിയോടെ റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ച​ത്. എല്ലായിടത്തും വൻ ജ​ന​പ​ങ്കാ​ളി​ത്തം മൂ​ലം മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

രാ​വി​ലെ വ​ടാ​ട്ടു​പാ​റ മ​ണ്ഡ​ല​ത്തി​ലെ മീ​രാ​ൻ​സി​റ്റി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​സി.​റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ടി.​യു. കു​രു​വി​ള, കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, പി.​കെ. മൊ​യ്തു, എ.​ജി. ജോ​ർ​ജ്, എ​ബി ഏ​ബ്ര​ഹാം, എം.​എ​സ്. എ​ൽ​ദോ​സ്, എ.​ടി. പൗ​ലോ​സ്, എ.​ആ​ർ. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ പ​ര്യ​ട​നം വാ​ര​പ്പെ​ട്ടി ക​വ​ല​യി​ൽ സ​മാ​പി​ച്ചു.

Leave a Reply