ഗള്‍ഫ് രാജ്യങ്ങളില്‍മാത്രം വിളയുന്ന ഈന്തപ്പഴത്തിന് വിളനിലം ഒരുക്കി കോതമംഗലം.


കോതമംഗലം : ഉപ്പുകണ്ടം അയിരൂര്‍പ്പാടത്തെ പ്രവാസിയുടെ തോട്ടത്തില്‍ രണ്ട് ഈന്തപ്പനകളാണ് നിറയെ കായ്ച്ചു കിടക്കുന്നത്. അറബിനാട്ടിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ വളര്‍ന്ന് കേരളത്തിലേക്കെത്തുന്ന ഈന്തപ്പഴം കണ്ടും കഴിച്ചും ശീലിച്ച മലയാളികള്‍ക്ക് കൗതുകക്കാഴ്ചയൊരുക്കുകയാണ് ഈ ഈന്തപ്പന പഴക്കുലകള്‍. ബ്രിട്ടനിൽ കുടുബവും ഒത്തു താമസിക്കുന്ന പ്രവാസിയായ കുഴിക്കാട്ടിൽ ജോബി ജോര്‍ജിന്‍റെ പുരയിടത്തിലാണ് ഈന്തപ്പനകള്‍ കായ്ച്ചു കിടക്കുന്നത്.

ആറ് വര്‍ഷംമുന്‍പ് ഹൈദരാബാദില്‍നിന്ന് കൊണ്ടുവന്നതാണ് മൂന്ന് ഈന്തപ്പനകള്‍. അതില്‍ രണ്ട് പനകള്‍ പൂവിടുകയും കായ്ക്കുകയും ചെയ്തു. കാലാവസ്ഥയിൽ വന്ന മാറ്റം ആകും ഈന്തപ്പനകൾ കായ്ക്കുവാൻ പ്രേരണയായത് എന്ന് കരുതുന്നു. കുറച്ചുദിവസകൾ പിന്നിട്ടാല്‍ മുഴുവന്‍ കുലകളും വിളവെടുപ്പിന് പാകമാകും.

Leave a Reply