പെരുമ്പാവൂർ: എ എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം കണ്ടൈനർ ലോറി ഇടിച്ച് സ്കുട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകൻ ഇർഫാൻ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഇർഫാൻ ജോലി സ്ഥലത്തേക്ക് പോരും വഴിയാണ് അപകടം. ബൈക്കിന് പിറകിൽ വന്ന കണ്ടൈയിനർ ലോറിയിൽ തട്ടി വാഹനത്തിന്റെ അടിയിലേക്ക് പോവുകയായിരുന്നു. ടയർ തലയിലൂടെക്കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. റോഡിൽ കിടന്ന ചോരയും, മറ്റ് അവശിഷ്ടങ്ങളും, ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ഭാര്യ ഷീജ, മൂന്ന് മക്കൾ.

You must be logged in to post a comment Login